കടയ്ക്കല്‍: കടയ്ക്കല്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ ഒന്‍പത് വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനരയാക്കിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. ചിതറ പള്ളി കുന്നുംപുറം സ്വദേശി 54 വയസുള്ള പ്രകാശാണ് കടയ്ക്കല്‍ പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞദിവസം ഉച്ചയോടുകൂടി വീട്ടില്‍ അതിക്രമിച്ചു കയറി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഈ സമയം കുട്ടിയുടെ അമ്മൂമ മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. ശാരീരിക അസ്വസ്ഥത പ്രകടമായതോടെ കുട്ടി അമ്മൂമ്മയോട് പീഡന വിവരം പറയുകയും അമ്മൂമ പോലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ