കടയ്ക്കൽ: ഇട്ടിവ വില്ലേജിൽ തുടയന്നൂർ കോഴിയോട് എന്ന സ്ഥലത്ത് പറങ്കിമാംവിള വീട്ടിൽ ഫക്കീർ മുഹമ്മദ് മകൻ ഷിഹാബുദീന്റെ കൈവശം ഉണ്ടായിരുന്ന കെ.എൽ-24-എച്ച് 8916 രജിസ്ട്രേഷൻ നമ്പരുള്ള പെട്ടി ഓട്ടോറിക്ഷ മോഷ്ടിച്ചെടുത്ത് കടന്നു കളഞ്ഞ കേസിലെ പ്രതിയേും ഓട്ടോയും കടയ്ക്കൽ പോലീസ് പിടികൂടി.
കിളിമാനൂർ പഴയകുന്നുമ്മേൽ വില്ലേജിൽ പാരുപാറ ചിറ്റിലഴികം മേലേവിള പുത്തൻ വീട്ടിൽ നിന്നും തട്ടത്തുമല മണലയ്യത്ത് പച്ചയിൽ വീട്ടിൽ സതീശൻ എന്നയാളുടെ വീട്ടിൽ വാടകക്ക് താമസിക്കുന്ന അനിൽകുമാർ മകൻ 27 വയസുള്ള അനീഷ് ആണ് പോലീസ് പിടിയിലായത്. 19.09.2020 വൈകിട്ട് നാല് മണിയോടുകൂടി ചിങ്ങേലി ജംക്ഷനിലെ പെട്രോൾ പമ്പിന് സമീപം പാർക്ക് ചെയ്തിരുന്ന വാഹനമാണ് പ്രതി മോഷ്ടിച്ചെടുത്തത്. കടയ്ക്കൽ സി.ഐ രാജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ