Responsive Ad Slot

Slider

ചിതറ ഓയില്‍ പാം എസ്റ്റേറ്റില്‍ വ്യാജവാറ്റ് പിടിച്ചെടുത്തു

ചിതറ ഓയില്‍ പാം എസ്റ്റേറ്റില്‍ കടയ്ക്കല്‍ പൊലീസും ചടയമംഗലം എക്സൈസും ചേര്‍ന്ന് നടത്തിയ തിരച്ചില്‍ 225 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.

ചിതറ: ചിതറ ഓയില്‍ പാം എസ്റ്റേറ്റില്‍ കടയ്ക്കല്‍ പൊലീസും ചടയമംഗലം എക്സൈസും ചേര്‍ന്ന് നടത്തിയ തിരച്ചില്‍ 225 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. ഓണവിപണി ലക്ഷ്യമിട്ട് നടത്തിയ വന്‍ വാറ്റ് ശേഖരണമാണ് കടയ്ക്കല്‍ പൊലീസും ചടയമംഗലം എക്സൈസും പിടിച്ചെടുത്തു നശിപ്പിച്ചത്. കൊല്ലം ജില്ലയിലെ കിഴക്കന്‍ മലയോര മേഖലയായ ചിതറ, മടത്തറ എന്നീ സ്ഥലങ്ങളില്‍ വ്യാപകമായ രീതിയില്‍ വ്യാജവാറ്റ് നടക്കുന്നു എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊല്ലം റൂറല്‍ എസ്.പി യുടെയും ,കൊല്ലം എസ്‌സിസ് കമ്മീഷണറുടെയും നിര്‍ദ്ദേശ പ്രകാരം കടയ്ക്കല്‍ സി.ഐ രാജേഷ് , ചടയമംഗലം എക്സൈസ് ഇന്‍സ്പെക്ടര്‍ അജയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് റെയ്‌ഡ്‌ നടന്നത്.

മദ്യവും മയക്കുമരുന്നും ഓയില്‍ പാം എസ്റ്റേറ്റിന് ഉള്ളില്‍ വച്ചാണ് കൈമാറ്റം ചെയുന്നത് എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്‌ഡ്‌ നടന്നത്. കടയ്ക്കല്‍ എസ്.ഐ സജു ,രജീഷ് ,അരവിന്ദന്‍,ഇര്‍ഷാദ് ,മധു, നിഷാദ്‌,ജ്യോതി എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ സുനില്‍കുമാര്‍,സിവില്‍ എക്‌സൈസ് ഓഫീസര്‍ അരുണ്‍, വിജയന്‍, മുബീന്‍,റിനി എന്നിവരാണ് റെയ്‌ഡില്‍ പങ്കെടുത്തത്. വരും ദിവസങ്ങളിലും ഈ സ്ഥലങ്ങളില്‍ പരിശോധന തുടരുമെന്ന് സംഘം അറിയിച്ചു.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com