ചിതറ: ചിതറ പഞ്ചായത്തിലെ പന്തുവിളയിൽ ഇന്നലെ രാത്രി മോഷണശ്രമം. പന്തുവിള ശ്രീരാഗം ലതികയുടെ വീട്ടിൽ ഇന്നലെ രാത്രിയാണ് മോഷണ ശ്രമം നടന്നത്. പണി പൂർത്തിയാകാത്ത വീടിന്റെ എയർ ഹോളിലൂടെയാണ് കള്ളൻ അകത്തുകടന്നത് എന്ന് കരുതുന്നു. വീട്ടിൽ സ്വർണമോ പണമോ സൂക്ഷിച്ചിട്ടുണ്ടായിരുന്നില്ല. വീട്ടിനുള്ളിലെ മുഴുവൻ അലമാരകളും തുറന്നു പരിശോധിക്കുകയും സാധനങ്ങളും രേഖകളും വാരിവലിച്ച് വീടിന് പുറത്തുകൊണ്ടു ഇടുകയും ചെയ്തു. വീട്ടിലേക്ക് കടക്കുന്ന രണ്ട് വാതിലുകളും തുറന്നിട്ടിരുന്നു. രാത്രി പന്ത്രണ്ടിനും ഒരു മണിക്കും ഇടയിലാണ് മോഷണശ്രമം നടന്നത്. ഒന്നരയോടു കൂടി സമീപത്ത് വെച്ചിരുന്ന ടോർച്ച് ലൈറ്റ് കാണാതായതിനെ തുടർന്ന് റൂമിലെ ലൈറ്റ് ഓണാക്കിയപ്പോഴാണ് മോഷണശ്രമം നടന്നതിനെ കുറിച്ച് അറിഞ്ഞത്. ഈ സമയം വീട്ടിൽ ലതികയുടെ ഭർത്താവും മരുമകളും വീട്ടിൽ ഉണ്ടായിരുന്നു. കടയ്ക്കൽ പോലീസിൽ വിവരം അറിയിച്ചു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
disqus,
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ