കടയ്ക്കൽ: കടയ്ക്കലിൽ അറുപത്തഞ്ചുകാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊലപാതകമെന്ന് സംശയം. കടയ്ക്കൽ കുമ്മിൾ ചെറുകര തോട്ടുംകര വീട്ടിൽ കുലുസം ബീവിയാണ് മരിച്ചത്. പത്ത് വർഷമായി ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്നു. ദേഹത്ത് ബലപ്രയോഗത്തിന്റെ അടയാളങ്ങളുണ്ട്. കാലിൽ മുറിവ് പറ്റി രക്തം ഒലിച്ചിറങ്ങിയിട്ടുണ്ട്.
രാവിലെ തൊഴിലുറപ്പ് ജോലിയ്ക്ക് പോകാനെത്തിയ സ്ത്രീകളാണ് മൃതദേഹം കണ്ടെത്തിയത്. കടയ്ക്കൽ സി.ഐ രാജേഷിന്റെ നേതൃത്വത്തിൽ ഇൻക്വിസ്റ്റ് നടപടികൾ തുടങ്ങി. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തും. ലൈംഗിക അതിക്രമം നടന്നിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
disqus,
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ