Responsive Ad Slot

Slider

അതിജീവനത്തിന്റെ പാഠമായി അഞ്ചല്‍കാരിയായ മുതുമുത്തശ്ശി

അഞ്ചല്‍: കോവിഡ് രോഗം ആശങ്കപരത്തുന്നതും കോവിഡ് രോഗികള്‍ ആത്മഹത്യ ചെയ്യുന്നതും വാര്‍ത്തകളാകുമ്പോള്‍ അതിജീവനത്തിന്റെ പാഠമാവുകയാണ് അഞ്ചല്‍കാരിയായ മുതുമുത്
അഞ്ചല്‍: കോവിഡ് രോഗം ആശങ്കപരത്തുന്നതും കോവിഡ് രോഗികള്‍ ആത്മഹത്യ ചെയ്യുന്നതും വാര്‍ത്തകളാകുമ്പോള്‍ അതിജീവനത്തിന്റെ പാഠമാവുകയാണ് അഞ്ചല്‍കാരിയായ മുതുമുത്തശ്ശി. പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും ഇന്നലെ(ജൂലൈ 29) കോവിഡ് മുക്തയായി ഈ 105 വയസുകാരി ആശങ്കയുടെ പടിയിറങ്ങുമ്പോള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്നത് അതിയായ ആത്മവിശ്വാസം. ജൂലൈ 20 നാണ് അഞ്ചല്‍ സ്വദേശിനി പനിയും ചുമയും ഉള്‍പ്പടെ ലക്ഷണങ്ങളുമായി ചികിത്സയ്ക്ക് എത്തിയത്. 

ഇവരെ ചികിത്സിക്കാന്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിച്ചിരുന്നു. ദിവസവും ആരോഗ്യനില മെഡിക്കല്‍ സംഘം വിലയിരുത്തിയിരുന്നു. അസാമാന്യമായ മനോബലമായിരുന്നു മുത്തശ്ശി പുലര്‍ത്തിയിരുന്നതെന്ന് ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു. സംസ്ഥാനത്ത് ഏറ്റവും പ്രായമുള്ള കോവിഡ് രോഗി രോഗമുക്തയായി ജീവിതത്തിലേക്ക് തിരിച്ചുവരുമ്പോള്‍ സംസ്ഥാനത്തിന്റെ കോവിഡ് ചികിത്സാ രംഗം ചരിത്രമാവുകയാണ്.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com