Responsive Ad Slot

Slider

റിയാദിൽ നിന്ന്​ ചികിത്സക്ക്​ നാട്ടിൽ വന്നാ മടത്തറ സ്വദേശി മരിച്ചു

കടയ്ക്കൽ​: വന്ദേഭാരത്​ മിഷനിലെ ആദ്യ വിമാനത്തിൽ റിയാദിൽ നിന്ന്​ ചികിത്സക്കായി നാട്ടിൽ പോയ മലയാളി യുവാവ്​ മരിച്ചു. റിയാദിൽ ഹൗസ്​ഡ്രൈവറായിരുന്ന കൊല്ലം
കടയ്ക്കൽ​: വന്ദേഭാരത്​ മിഷനിലെ ആദ്യ വിമാനത്തിൽ റിയാദിൽ നിന്ന്​ ചികിത്സക്കായി നാട്ടിൽ പോയ മലയാളി യുവാവ്​ മരിച്ചു. റിയാദിൽ ഹൗസ്​ഡ്രൈവറായിരുന്ന കൊല്ലം കടയ്​ക്കൽ മടത്തറ - തേരിക്കട സ്വദേശി പണയിൽ പുത്തൻ വീട്ടിൽ ഷാജു രാജൻ (44) ആണ്​ വെള്ളിയാഴ്​ച രാവിലെ അഞ്ചൽ സെൻറ്​ ജോസഫ്​ മിഷൻ ആശുപത്രിയിൽ മരിച്ചത്​. 
സൗദിയിൽ 12 വർഷത്തോളം പ്രവാസിയായിരുന്ന ഷാജു ഏപ്രിൽ എട്ടിനാണ്​ സൗദിയിൽ നിന്ന്​ കേരളത്തിലേക്കുള്ള ആദ്യ വിമാനത്തിൽ റിയാദിൽ നിന്ന്​ കോഴിക്കോ​േട്ടക്ക്​ പോയത്​. അർബുദ ബാധിതനായിരുന്നു. വേദന സഹിക്കവയ്യാതെ ചികിത്സക്ക്​ വേണ്ടിയായിരുന്നു ഇന്ത്യൻ എംബസിയുടെ സഹായത്തോടെ ആദ്യ വിമാനത്തിൽ തന്നെ ഇടം നേടി നാട്ടിലെത്തിയത്​. ഇ.ടി. മുഹമ്മദ്​ ബഷീർ എം.പിയുടെ സഹായത്തോടെ കോഴിക്കോട്​ മെഡിക്കൽ കോളജിൽ പ്രവേശനം നേടി അവിടെ 18 ദിവസം കഴിഞ്ഞു. 

ശേഷം വിദഗ്​ധ ചികിത്സക്കായി തിരുവനന്തപുരം റീജനൽ കാൻസർ സെൻററിലെത്തിയെങ്കിലും ചികിത്സയുടെ ഘട്ടവും കടന്നുപോയതിനാൽ അവിടെ നിന്ന്​ പെയിൻ ആൻഡ്​ പാലിയേറ്റീവ്​ കേന്ദ്രത്തിലേക്ക്​ റഫർ ചെയ്യുകയായിരുന്നു. അഞ്ചൽ സെൻറ്​ ജോസഫ്​ മിഷൻ ആശുപത്രിയിലെ പെയിൻ ആൻഡ്​ പാലിയേറ്റീവ്​ കെയർ സെൻററിൽ കഴിയുന്നതിനിടെയായിരുന്നു അന്ത്യം. 

അവിടെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ശനിയാഴ്​ച ചോഴിയക്കോട്​ സെൻറ്​ സെബാസ്​റ്റ്യൻ മലങ്കര കതോലിക്ക ദേവാലയത്തിലെ ​ശുശ്രൂഷയ്​ക്ക്​ ശേഷം ഉച്ചക്ക്​ 12ഒാടെ സംസ്​കരിക്കും. പരേതനായ രാജനാണ്​ പിതാവ്​. മാതാവ്​: ലീലാമ്മ രാജൻ. ഭാര്യ: ജോളി ഷാജു. മകൾ: അന്നാമേരി ഷാജു (ആറ്​). സ​േഹാദരങ്ങൾ: ഷാജി രാജൻ, ഷൈജു രാജൻ.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com