കൊട്ടാരക്കര: കേരള പോലീസിന്റെ "ഓപ്പറേഷൻ ചൈൽഡ് പോണൊഗ്രാഫി ഹണ്ടിന്റെ" ഭാഗമായി കൊല്ലം റൂറൽ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ജില്ലാ സൈബർസെല്ലിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 6 കേസുകൾ രജിസ്റ്റർ ചെയ്തു.
ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയിൽ ശാസ്താംകോട്ട മനക്കര കിഴക്ക് ശ്രീമന്ദിരത്തിൽ ശ്രീകുമാർ മകൻ 20 വയസ്സുള്ള അഭിൻ, കടയ്ക്കൽ ഗോവിന്ദമംഗംലം കോക്കോട്ടുകോണം അംബിക വിലാസത്തിൽ ബാബുരാജ് മകൻ 25 വയസ്സുള്ള അനുരാജ്, കൊട്ടാരക്കര കിഴക്കേക്കര നേതാജി ആഞ്ഞിലിവേലിൽ കുരുവിള മാത്യു മകൻ 25 വയസ്സുള്ള അഖിൽ എബ്രഹാം, പുത്തൂർ വെണ്ടാർ പാണ്ടറ എന്ന സ്ഥലത്ത് പാലന്റഴികത്ത് താഴതിൽ വീട്ടിൽ മോഹനൻ മകൻ 21 വയസ്സുള്ള അഭിജിത്ത്, അഞ്ചൽ അലയമൺ തടത്തിൽ പുത്തൻ വീട്ടിൽ സെൽവൻ ജോർജ്ജ് മകൻ അനുസെൽജിൻ, അഞ്ചൽ സ്വദേശിയായ 16 വയസ്സുള്ള ആൺകുട്ടി എന്നിവർക്കെതിരെയാണ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ടെലിഗ്രാം എന്ന ആപ്ലിക്കേഷൻ വഴിയാണ് പ്രതികൾ ഇത്തരത്തിലുള്ള ചിത്രങ്ങളും വീഡിയോയും കാണുകയും പ്രചരിപ്പിക്കുകയും ചെയ്തത്. ചിത്രങ്ങളും വീഡിയോകളും സ്റ്റോറു ചെയ്യാൻ ക്ലൗഡ് സർവ്വീസുകളും പ്രതികൾ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. പ്രതികൾക്കെതിരെ 67B IT ആക്ട് പ്രകാരവും, പോക്സോ ആക്ട് പ്രകാരവും കേസ് രജിസ്റ്റർ ചെയ്തു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം കൊല്ലം റൂറൽ സൈബർസെല്ലിന്റെ നേതൃത്വത്തിലായിരുന്നു പരിശോധനകൾ നടത്തി കേസുകൾ എടുത്തത്. പരിശോധനകൾക്ക് എ.എസ്.ഐ. മാരായ ജഗദീപ്, ബിനു.സി.എസ്, എസ്.സി.പി.ഒ മാരായ സുനിൽകുമാർ, വിബു.എസ്.വി സി.പി.ഒ മാരായ രജിത്ത് ബാലകൃഷ്ണൻ, മഹേഷ് മോഹൻ എന്നിവർ നേതൃത്വം നൽകി.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ