ചടയമംഗലം: കേരളത്തിന്റെ കായിക ഭൂപടത്തിൽ ഇന്ത്യൻ ഫുട്ബാൾ താരം കെ.അജയൻ ഉൾപ്പടെയുള്ള നിരവധി പ്രതിഭാധനരായ കായിക പ്രതിഭകൾക്ക് ജന്മം നൽകിയ ചടയമംഗലം പഞ്ചായത്തിന്റെ പബ്ലിക് സ്റ്റേഡിയത്തിന്റെ അവസ്ഥ ഒന്നു കാണണേണ്ടത് തന്നെയാണ്. അധികൃതരുടെ മൂക്കിന് താഴെയുള്ള സ്ഥലമാണ് പബ്ലിക് വേസ്റ്റ് ഡംബ് ആയി മാറുന്നത്. കൂടാതെ സ്വകാര്യ വാഹനങ്ങളുടെ പരിശീലനകേന്ദ്രമായി ഇതു മാറുകയും ആണ്.
വർഷങ്ങൾക്ക് മുൻപ് പ്രദേശത്തെ കായിക സംഘടനായ മഹാത്മാ ക്ലബ്ബിന്റെ ഏറ്റവും വലിയ ആവശ്യങ്ങളിൽ ഒന്ന്വയിരുന്നു ചടയമംഗലത് ഒരു പൊതു കളിക്കളം എന്നത്. വർഷങ്ങളുടെ ആവശ്യം പഞ്ചായത്ത് ഭരണസമിതി ഏറ്റെടുക്കുകയും എം ജി ഹയർസെക്കണ്ടറി. സ്കൂളിന് താഴെയുള്ള വയലേലകൾ ഈ ആവശ്യത്തിനായി ഏറ്റെടുക്കുകയും ചെയ്തു.
തുടർന്ന് കെ.എ.സ.ടി.പി റോഡ് നിർമ്മാണത്തിന്റെ ഭാഗമായി പതിബെൽ എന്ന കമ്പനി അവിടെ മണ്ണിട്ട് നികത്തി. തുടർന്ന് കഴിഞ്ഞ ഭരണസമിതി അവിടെ ഒരു ചെറിയ ബിൽഡിങ്ങും പടിക്കെട്ടുകളും തീർത്തു. സ്റ്റേഡിയം നിർമ്മാണം ശുഭം.
പിന്നീട് ഈ വഴിക്ക് ജനപ്രതിനിധികളെ കണ്ടിട്ടില്ലായെന്നാണ് നാട്ടുകാർ പറയുന്നത്. ഇപ്പോൾ എവിടുന്നോ കൊണ്ടുവരുന്ന വേസ്റ്റും മണ്ണും കൂനകളായി കളിക്കളത്തിന്റെ വിവിധ ഭാഗങ്ങളിൽ കൂട്ടിയിട്ടിരിക്കുന്നു. ഇത് കളിക്കാരുടെ പരിശീലനം മുടക്കുകയാണ്. ഇതിനോട് ചേർന്നുള്ള സ്ഥലം മണ്ണിട്ട് നികത്തനായി ഉള്ളപ്പോഴാണ് കളിക്കളത്തിൽ തന്നെ മൺകൂനകൾ ഇറക്കുന്നത്. നിരന്തരം വാഹനപരിശീലനം നടക്കുന്നതിനാൽ ഇവിടെ ശരിയായ രീതിയിൽ പരിശീലനം നടത്താൻ കഴിയുന്നില്ല എന്ന പരാതി ഉയരുന്നുണ്ട്.
എന്നാൽ തെട്ടടുത്ത പഞ്ചായത്തു ആയ ഇളമാട് പബ്ലിക് സ്റ്റേഡിയം സംരക്ഷിക്കുന്നതിന്റെ ഭാഗമായി നടപടികൾ എടുത്തിട്ടുണ്ട്. സർക്കാരിന്റെ ഭാഗത്തുനിന്നും ഈ കളിസ്ഥലം നല്ല നിവാരത്തിലാക്കുവാൻ ശ്രമിച്ചില്ലെങ്കിൽ ശക്തമായ സമരം നടത്തുമെന്ന് കളിക്കാരും നാട്ടുകാരും പറയുന്നു.
റിപ്പോർട്ട്: ചടയമംഗലം ന്യൂസ്
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ