നിലമേൽ: നിലമേൽ പഞ്ചായത്തിൽ രണ്ടാമത് "കോവിഡ് 19" റിപ്പോർട്ട് ചെയ്ത കൈതോട് സ്വദേശിയുടെ റൂട്ട് മാപ്പിൽ കൈതോട് മസ്ജിദിൽ മാർച്ച് 24ന് വൈകിട്ട് 6.30മുതൽ 6.45വരെ നിസ്കാരം നടത്തി. ആ സമയം അവിടെ ഉണ്ടായിരുന്നവരും തുടർന്നുള്ള മാർച്ച് 27വരെ 3 ദിവസത്തോളം കോവിഡ് വൈറസ് മാർബിൾ, ടൈൽസ്, പൈപ്പ് തുടങ്ങിയ പ്രതലങ്ങളിൽ ആക്റ്റീവ് ആയിരിക്കാൻ സാധ്യത ഉണ്ട്.
പള്ളിയിൽ പോയവരും പഞ്ചായത്ത് പ്രസിഡന്റിനെയോ പഞ്ചായത്ത് മെമ്പർമാരേയോ വിവരം അറിയിക്കേണ്ടതും നിർബന്ധമായും ഹോം ക്വാറന്റൈനിൽ ഏപ്രിൽ 14വരെ കർശനമായും കഴിയേണ്ടതുമാണ്.എന്തെങ്കിലും ശാരീരിക അസ്വസ്ഥത ഉണ്ടാകുന്നുവെങ്കിൽ ആരോഗ്യ ഉദ്യോഗസ്ഥരെയോ പഞ്ചായത്തിലോ വിവരം അറിയിക്കേണ്ടതാണ്. എ .എം റാഫി (പഞ്ചായത്ത് പ്രസിഡന്റ്) 9447559340, അക്കരവിള സജീവ് 9447471155
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ