
കൊല്ലം: നിബന്ധനകള്‍ പാലിക്കാതെയും മതിയായ രേഖകളില്ലാതെയും അനാവശ്യമായി പുറത്തിറങ്ങിയതിന് ജില്ലയില്‍ വ്യാഴാഴ്ച അറസ്റ്റിലായത് 428 പേര്‍. 423 പേര്‍ക്കെതിരേ കേസെടുത്തു.
സിറ്റി പരിധിയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 214 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 214 പേരെ അറസ്റ്റ് ചെയ്തു. ഇവര്‍ സഞ്ചരിച്ച 187 വാഹനങ്ങളും പിടിച്ചെടുത്തു. നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി വ്യാഴാഴ്ചയും വിവിധ പോലീസ് േസ്റ്റഷന്‍ പരിധികളില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണം നടത്തുകയും ലംഘനങ്ങള്‍ക്ക് നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്തു. റൂറല്‍ പോലീസ് പരിധിയില്‍ 209 പേര്‍ക്കെതിരേയാണ് കേസെടുത്തത്. 214 പേര്‍ അറസ്റ്റിലായി. 172 വാഹനങ്ങള്‍ പോലീസ് പിടിച്ചെടുത്തു.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ