Responsive Ad Slot

Slider

കൊല്ലത്തെ ആദ്യ കൊവിഡ് ബാധിതന് രോഗം ഭേദമായി

ആദ്യം കൊവിഡ് 19 സ്ഥിരീകരിച്ച പ്രാക്കുളം സ്വദേശിയായ പ്രവാസിക്ക് രോഗം ഭേദമായി. രണ്ട് പരിശോധനാ ഫലവും നെഗറ്റീവായതോടെ ഇദ്ദേഹത്തെ ഇന്നലെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ദുബായില്‍

കൊല്ലം: കൊല്ലം ജില്ലയില്‍ ആദ്യം കൊവിഡ് 19 സ്ഥിരീകരിച്ച പ്രാക്കുളം സ്വദേശിയായ പ്രവാസിക്ക് രോഗം ഭേദമായി. രണ്ട് പരിശോധനാ ഫലവും നെഗറ്റീവായതോടെ ഇദ്ദേഹത്തെ ഇന്നലെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ദുബായില്‍ നിന്ന് മാര്‍ച്ച്‌ 18ന് മടങ്ങിയെത്തി ഗൃഹനിരീക്ഷണത്തില്‍ കഴിയുകയായിരുന്ന ഇയാള്‍ക്ക് കഴിഞ്ഞ 27നാണ് രോഗം സ്ഥിരീകരിച്ചത്.

ചെറിയ പനിയും ചുമയും മാത്രമാണുണ്ടായിരുന്നത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് അവധിയെടുത്ത് നാട്ടിലെത്തിയത്. പനിക്കും ചുമയ്ക്കും രക്തസമ്മര്‍‌ദ്ദം കുറയ്ക്കാനുമുള്ള മരുന്നുകളാണ് നല്‍കിയത്. ഞായറാഴ്ച രാത്രി വന്ന മൂന്നാമത്തെ പരിശോധനാ ഫലവും നെഗറ്റീവ് ആയതോടെയാണ് ഇന്നലെ വൈകിട്ട് ഡിസ്ചാര്‍ജ് ചെയ്തത്. ഇനി 14 ദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണം. രോഗം സ്ഥിരീകരിച്ച ഇദ്ദേഹത്തിന്റെ ഭാര്യാ സഹോദരി ഇപ്പോഴും മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

അഞ്ചാലുംമൂട് പ്രാക്കുളം മഠത്തില്‍മുക്കിന് സമീപം ഭാര്യാ സഹോദരിയുടെ വീട്ടിലാണ് ഇദ്ദേഹം താമസിച്ചിരുന്നത്. ശാരീരിക അവശതകളെ തുടര്‍ന്ന് വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ദിവസം മുതല്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു. 25ന് അഞ്ചാലുംമൂട്ടിലെ സ്വകാര്യ ആശുപത്രിയില്‍ വീണ്ടും എത്തിയതോടെ ജില്ലാ ആശുപത്രിയിലെത്തിച്ച്‌ പരിശോധനയ്ക്കായി രക്തവും സ്രവങ്ങളും ശേഖരിച്ചു. വീട്ടില്‍ കഴിയവേ 27ന് പരിശോധന ഫലം പോസ്റ്റീവാണെന്ന വിവരം എത്തി.

ഇയാള്‍ ചികിത്സ തേടിയ തൃക്കരുവ പി.എച്ച്‌.സി, രണ്ട് സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളിലെ നഴ്സുമാര്‍, ഡോക്ടര്‍മാര്‍, സഞ്ചരിച്ച ആട്ടോറിക്ഷകളുടെ ഡ്രൈവര്‍മാരടക്കം ഏകദേശം നൂറോളം പേരെ ആശുപത്രികളിലും വീടുകളിലും നിരീക്ഷണത്തിലാക്കിയെങ്കിലും ആര്‍ക്കും കൊവിഡ് ബാധയുണ്ടായിരുന്നില്ല.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com