Responsive Ad Slot

Slider

ആശുപത്രികൾക്ക് എംഎൽഎ ഫണ്ടിൽ നിന്ന് 50 ലക്ഷം

കടയ്ക്കൽ താലൂക്ക് ആശുപത്രി, മറ്റ് സിഎച്ച്സികൾ, പിഎച്ച്സികൾ മുതലായവയ്ക്ക് സർക്കാരിന്റെ പ്രതിരോധ ചികിത്സാ മാർഗ നിർദ്ദേശങ്ങൾക്കനുസൃതമായി ആരോഗ്യവകുപ്പിന്റെ ആവശ്യപ്രകാരം സൗ

ചടയമംഗലം: കോവിഡ് 19 പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി ചടയമംഗലം നിയോജക മണ്ഡലത്തിലെ കടയ്ക്കൽ താലൂക്ക് ആശുപത്രി, മറ്റ് സിഎച്ച്സികൾ, പിഎച്ച്സികൾ മുതലായവയ്ക്ക് സർക്കാരിന്റെ പ്രതിരോധ ചികിത്സാ മാർഗ നിർദ്ദേശങ്ങൾക്കനുസൃതമായി ആരോഗ്യവകുപ്പിന്റെ ആവശ്യപ്രകാരം സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനായി ആശുപത്രികളിലേയ്ക്ക് ടെസ്റ്റിംഗ് കിറ്റുകൾ, പിപിഇ കിറ്റുകൾ മറ്റ് പ്രതിരോധ ചികിത്സാ സാമഗ്രികൾ, ആശുപത്രി ഉപകരണങ്ങൾ എന്നിവ വാങ്ങുന്നതിനായി എം എൽ എ ആസ്തിവികസന ഫണ്ടിൽ (2020-21) നിന്നും 50 ലക്ഷം രൂപ അനുവദിച്ചതായി മുല്ലക്കര രത്നാകരൻ എംഎൽഎ അറിയിച്ചു.



0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com