കുളത്തൂപ്പുഴ: ലോക് ഡൗണ്‍ നിലവില്‍വന്നതോടെ നിത്യവൃത്തിക്ക് വകകണ്ടെത്താനാവാതെ പട്ടിണിയിലായിരിക്കുകയാണ് അരിപ്പയിലെ ഭൂസമരക്കാര്‍. സമീപവാസികളുടെ കൃഷിയിടങ്ങളില്‍ പണിയെടുത്തിരുന്ന സമരക്കാര്‍ ജോലി നിലച്ചതോടെയാണ് തീര്‍ത്തും കഷ്ടത്തിലായത്. പ്രദേശത്ത് കുടിവെള്ളക്ഷാമവും രൂക്ഷമായി.
സമീപത്തെ എണ്ണപ്പനത്തോട്ടത്തില്‍നിന്ന് ശേഖരിക്കുന്ന പനയോല ചീകി ചൂലാക്കിയും ഈറ്റയും മുളയും ഉപയോഗിച്ച് വട്ടിയും കുട്ടയും നിര്‍മിച്ചും ആഹാരത്തിന് വഴികണ്ടെത്താന്‍ ശ്രമിച്ചെങ്കിലും വില്‍ക്കാന്‍ കഴിയുന്നില്ല.
റേഷന്‍ കാര്‍ഡില്ലാത്തവര്‍ക്കും റേഷന്‍ സാധനങ്ങള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇവിടത്തുകാരെ പരിഗണിക്കുന്നില്ലെന്നാണ് പരാതി.
മലബാര്‍ മേഖലയില്‍നിന്നുള്ളവരടക്കം കഴിയുന്ന സമരഭൂമിയില്‍ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍പ്രകാരം റേഷന്‍ എത്തിക്കാന്‍ കഴിയാത്തതിനാലാണ് നിഷേധിക്കപ്പെട്ടത്. വിവിധ സന്നദ്ധസംഘടനകള്‍ നല്‍കുന്ന സഹായങ്ങളാണ് നിലവില്‍ ഇവര്‍ക്കാശ്രയം.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ