ആയൂരില്‍ പ്രവര്‍ത്തിക്കുന്ന അണ്ണൈ ഹോസ്‌പിറ്റല്‍ (ക്രിസ്‌ത്യന്‍ മെഡിക്കല്‍ സെന്റര്‍) എം.ഡി. ഡോ. ജയചന്ദ്രന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്.
ദിവസങ്ങള്‍ക്ക് മുമ്ബു രണ്ട് അസം സ്വദേശികളെ പനി ബാധിച്ചതിനെ തുടര്‍ന്ന് ഇവിടെ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ഇവരെ പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയും ചെയ്‌തു. തുടര്‍ന്നാണ് സോഷ്യല്‍ മീഡിയ വഴി വ്യാജ പ്രചാരണമുണ്ടായത്. ഏതോ ഒരു ആശുപത്രിക്കിടക്കയില്‍ കിടന്ന് പിടയുന്ന ഒരു രോഗിയുടെ വിഷ്വല്‍ ഉള്‍പ്പെടെ വ്യാജമായി പ്രചരിപ്പിക്കുകയും ആയൂര്‍ നിവാസികള്‍ സൂക്ഷിക്കണമെന്നുമായിരുന്നു ഫെയ്‌സ്ബുക്ക്, വാട്‌സാപ്പ് വഴിയും പ്രചാരണം. ഇതിനെതിരെയാണ് ആശുപത്രി എം.ഡി. പോലീസില്‍ പരാതി നല്‍കിയത്.
വ്യാജ പ്രചാരണം നടത്തിയവരെ കണ്ടുപിടിച്ചു ശക്‌തമായ നിയമ നടപടി സ്വീകരിക്കുമെന്നു ചടയമംഗലം സി.ഐ.സജു എസ്. ദാസ് അറിയിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ