Responsive Ad Slot

Slider

കർണാടകയിൽ നിന്ന് ചിതറയിൽ എത്തിയ വയോധികനെ ജില്ലാ ആശുപത്രിയിൽ കൊണ്ടു പോയി

ചിതറ: ചിതറ കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ കർശന നിയന്ത്രണം നടക്കവേ കർണാടകയിൽ നിന്നും കുളത്തൂപ്പുഴ മേഖല വഴി ചിതറയിൽ എത്തിയ മാനസികാ അസ്വസ്ഥതയുള്ള വയോധി

ചിതറ: കുളത്തൂപ്പുഴ മേഖലകളിൽ നിന്നും രാവിലെ 9 മണിക്ക് റോഡ് വഴി നടന്ന ചിതറ ജംഗ്ഷനിൽ എത്തിയ അന്യസംസ്ഥാനകാരൻ പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചു. കഴിഞ്ഞദിവസം കുളത്തൂപ്പുഴയിൽ കോവിഡ് റിപ്പോർട്ട് ചെയ്തതിനു ശേഷം കർശന നിയന്ത്രണങ്ങളാണ് ഈ മേഖലകളിൽ നടപ്പിലാക്കിയത്. 

നിയന്ത്രണങ്ങൾ എല്ലാം ഭേദിച്ച് ഇയാൾ എങ്ങനെ മടത്തറ ഭാഗത്തുനിന്ന് ചിതറയിൽ എത്തി എന്നതിൽ ദുരൂഹതയാണ് ഇപ്പോൾ നിലനിൽക്കുന്നത് .കോവിഡ് സ്ഥിരീകരിച്ചതുമായി ബന്ധപ്പെട്ട് അടുത്തുള്ള പഞ്ചായത്തുകളിലും വാർഡുകളിലും ഒക്കെ നിയത്രണങ്ങൾ ശക്തമാക്കിയിരുന്നു. ഈ കർശന നിയന്ത്രണങ്ങൾക്കിടയിലും ഇങ്ങനെ ഒരു അന്യ സംസ്ഥാനക്കാരൻ ചിതറയിൽ എത്തിയത് ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്. പ

ഞ്ചായത്ത് ഉദ്യോഗസ്ഥരും, ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. വയോധികനെ കൊല്ലം ജില്ല ഹോസ്പിറ്റലിൽ കോവിഡ് 19 ആംബുലൻസിൽ കയറ്റി പത്തനാപുരത്തെ ക്വാറന്റൈനിൽ കൊണ്ടുപോയി.
disqus,
© all rights reserved
made with Kadakkalnews.com