Responsive Ad Slot

Slider

കോവിഡില്ലാത്ത ഒരേ ഒരു ജില്ലയായി കൊല്ലം; ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവരെ നിരീക്ഷിക്കാന്‍ പ്രത്യേക കേന്ദ്രങ്ങള്‍; ഇന്നലെ ഗ്രഹനിരീക്ഷണം പൂര്‍ത്തിയാക്കിയത് 724 പേര്‍; ഇതുവരെ ഗൃഹനിരീക്ഷണത്തില്‍ ഉള്ളത് 15,740 പേര്‍; അതിജാഗ്രത തുടരണമെന്ന് ജില്ലാ കലക്ടര്‍

കൊല്ലം: കോവിഡ് 19 പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്യാത്ത കേരളത്തിലെ ഏക ജില്ലയായി കൊല്ലം. ഇന്ന് വൈകിട്ടുവരെയുള്ള (മാര്‍ച്ച്‌ 26) റിപ്പോര്‍ട്ടുകള്‍ പ്രകാരമാണ് കോവിഡ് 19 സ്ഥിരീകരണമില്ലാത്ത ഏക ജില്ലയെന്ന നേട്ടം കൊല്ലത്തിന് ലഭിച്ചത്. എന്നാല്‍ രോഗവ്യാപനത്തിന്റെ ഏറ്റവും സാധ്യതയുള്ള ഘട്ടമെന്ന നിലയില്‍ അതീവജാഗ്രത തുടരുകയാണെന്ന് ജില്ലാകലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ അറിയിച്ചു. ജനങ്ങള്‍ വീടുക


കൊല്ലം: കോവിഡ് 19 പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്യാത്ത കേരളത്തിലെ ഏക ജില്ലയായി കൊല്ലം. ഇന്ന് വൈകിട്ടുവരെയുള്ള (മാര്‍ച്ച്‌ 26) റിപ്പോര്‍ട്ടുകള്‍ പ്രകാരമാണ് കോവിഡ് 19 സ്ഥിരീകരണമില്ലാത്ത ഏക ജില്ലയെന്ന നേട്ടം കൊല്ലത്തിന് ലഭിച്ചത്. എന്നാല്‍ രോഗവ്യാപനത്തിന്റെ ഏറ്റവും സാധ്യതയുള്ള ഘട്ടമെന്ന നിലയില്‍ അതീവജാഗ്രത തുടരുകയാണെന്ന് ജില്ലാകലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ അറിയിച്ചു. ജനങ്ങള്‍ വീടുകളില്‍ തന്നെകഴിയുകയും ലോക്ക് ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും ചെയ്യണം.

ഇന്നലെ മാത്രം 724 പേര്‍ ഗൃഹനിരീക്ഷണം പൂര്‍ത്തിയാക്കി. അതിര്‍ത്തി കടന്നെത്തുന്നവര്‍ക്ക് ഇനി ഗൃഹനിരീക്ഷണമുണ്ടാവില്ലെന്നും ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവരെ ജില്ലയില്‍ ഒരുക്കിയിട്ടുള്ള പ്രത്യേകനിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റുമെന്നും കളക്ടര്‍ വ്യക്തമാക്കി.

വിവിധ നിരീക്ഷണ കേന്ദ്രങ്ങളിലായി 1090 ബെഡ്ഡുകള്‍ ഒരുക്കിയിട്ടുണ്ട്. ഇവിടെപ്രവേശിപ്പിക്കപ്പെടുന്നവര്‍ക്ക് എല്ലാ സൗകര്യങ്ങളും ഉണ്ടാകും. സാമൂഹ്യവ്യാപനംതടയുന്നതിനും ക്വാറന്റയിന്‍ ഉള്ളവര്‍ക്കും മറ്റു ഒറ്റപ്പെട്ടു കിടക്കുന്നവര്‍ക്കുംവീടുകളില്ലാതെ മാറി നില്‍ക്കേണ്ടി വരുന്നവര്‍ക്കും അതിഥി തൊഴിലാളികള്‍ക്കുംവേണ്ടി ഒരുക്കുന്ന സൗകര്യങ്ങള്‍ക്ക് എല്ലാവിധ സഹായ സഹകരണങ്ങള്‍നല്‍കിയും സജീവ പങ്കാളിത്തം വഹിച്ചും ത്യാഗസന്നദ്ധരായി തന്നെ എല്ലാവരുംസഹകരിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

ജില്ലയില്‍ ഇന്നലെ(മാര്‍ച്ച്‌ 26) 15,740 പേരാണ് ഗൃഹനിരീക്ഷണത്തില്‍ ഉള്ളത്. ദുബായില്‍ നിന്നുള്ള 1,491 പേര്‍ ഉള്‍പ്പെടെ ഗള്‍ഫ് മേഖലയില്‍ നിന്ന് തിരികെഎത്തിയ 5,308 പേരും ഗൃഹനിരീക്ഷണത്തില്‍ ഉള്‍പ്പെടുന്നു. പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എട്ടു പേരെ കിടത്തി ചികിത്സിക്കുന്നുണ്ട്.

549 സാമ്ബിളുകള്‍ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചതില്‍ 133 എണ്ണത്തിന്റെ ഫലം കൂടി വരാനുണ്ട്. 416 പേരുടെ റിസല്‍ട്ട് വന്നതില്‍ ജില്ലയില്‍എല്ലാം നെഗറ്റീവ് ആണ്. അതീവജാഗ്രത പുലര്‍ത്തേണ്ട സാഹചര്യമാണെങ്കിലുംസ്ഥിതിഗതികള്‍ നിലവില്‍ നിയന്ത്രണ വിധേയമാണെന്നും വ്യാപനം തടയുന്നതിന് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ എല്ലാ നടപടികളും സ്വീകരിച്ചുവരുകയാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ വി വി ഷേര്‍ലി വ്യക്തമാക്കി.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com