Responsive Ad Slot

Slider

കടയ്ക്കലിൽ ഭാര്യയെയും മകനെയും വെട്ടിക്കൊലപ്പെടുത്തി, ഗൃഹനാഥന്‍ ജീവനൊടുക്കി

കടയ്ക്കല്‍ വയ്യാനത്ത് ഭാര്യയെയും മകനെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന്‍ ജീവനൊടുക്കി. വയ്യാനം സ്വദേശി സുദര്‍ശനനാണ് ഭാര്യയെയും മകനെയും കൊന്നശേഷം ആത്മഹത്യ ചെയ്തത്.

കടയ്ക്കല്‍: കടയ്ക്കല്‍ വയ്യാനത്ത് ഭാര്യയെയും മകനെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന്‍ ജീവനൊടുക്കി. വയ്യാനം സ്വദേശി സുദര്‍ശനനാണ് ഭാര്യയെയും മകനെയും കൊന്നശേഷം ആത്മഹത്യ ചെയ്തത്.

റിട്ടയേഡ് പട്ടാളക്കാരനായ സുദർശനൻ ആണ് ഭാര്യയെയും മകനെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം ചായിപിൽ തൂങ്ങിമരിച്ചത്. ഭാര്യയായ 55 വയസ്സുള്ള വസന്തകുമാരി മകൻ 25 വയസ്സുള്ള അഡ്വക്കേറ്റ് സുധീഷ് എന്നിവരാണ് കൊലചെയ്യപ്പെട്ടത്. ഇന്ന് 9 മണിയോടുകൂടി വീട്ടിൽ നിന്നും ബഹളം കേട്ടതായി പ്രദേശവാസികൾ പറയുന്നു. കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ട സുദർശനൻ, ഭാര്യയും മക്കളും ആയി കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ട്. കോടതിയുടെ നിർദേശപ്രകാരമാണ് ഭാര്യയും മകനും ഇവിടെ കഴിയുന്നത്

ഇന്ന് രാവിലെ ബഹളം കേട്ടിരുന്നു ഇവിടെ നിരന്തരം വഴക്കും മറ്റും നടക്കുന്നത് കൊണ്ട് പരിസരവാസികൾ അത്ര കാര്യമായി എടുത്തിരുന്നില്ല. വൈകുന്നേരം മൂന്നുമണി ആയിട്ടും വീട്ടിനുള്ളിൽ ഉള്ളവരെ പുറത്തു കാണാത്തതിനെ തുടർന്ന് പരിസരവാസികൾ ഇവിടെ എത്തി പരിശോധിച്ചപ്പോഴാണ് വസന്തകുമാരിയെ അടുക്കളയോട് ചേർന്നുള്ള മുറിയിലും മകൻ സുധീഷിനെ ബെഡ്റൂമിലും വെട്ടേറ്റു മരിച്ച നിലയിൽ കാണപ്പെടുന്നത്. തുടർന്നാണ് സുദർശന വീടിനോടു ചേർന്നുള്ള ചായ്പ്പിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്

പോലീസ് സ്ഥലത്തെത്തി ബന്ധുക്കളെത്തി പോലീസിന് മൊഴി നൽകിയാൽ മാത്രമേ മറ്റു നടപടികൾ ആരംഭിക്കാൻ കഴിയൂ
disqus,
© all rights reserved
made with Kadakkalnews.com