കടയക്കൽ: കടയക്കൽ തിരുവാതിര മഹോത്സവത്തോടനുബന്ധിച്ച് അഗ്നി രക്ഷ സേനയിലെ ജില്ലാ ആഫീസർ (കൊല്ലം ഡി.എഫ്.ഒ) ശ്രീ.ഹരികുമാറിന്റെ നേതൃത്വത്തിൽ സിവിൽ ഡിഫൻസ് അംഗങ്ങളും കടയ്ക്കൽ അഗ്നിറക്ഷ നിലയത്തിലെ ജീവനക്കാരും ചേർന്ന് നടത്തിയ മോക്ഡ്രിൽ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റി.
കടയ്ക്കൽ അഗ്നിരക്ഷ നിലയത്തിലെ സ്റ്റേഷൻ ഓഫീസർ ശ്രീ.ജെ.സുരേഷ് കുമാർ, Asto ശ്രീ എസ്.സുരേഷ് കുമാർ, സിവിൽ ഡിഫൻസ് കോഡിനേറ്റർ അനു വി നായർ, ശ്രീനാഥ്, സിവിൽ ഡിഫൻസ് അംഗങ്ങളും ബീറ്റ് ഓഫീസർമരും പൊതുജനങ്ങളും മോക്ക് ഡ്രില്ലിൽ പങ്കെടുത്തു.