പിണറായിയായോ, ഉമ്മന്‍ചാണ്ടിയായോ താരങ്ങള്‍ സ്‌ക്രീനിലെത്തുമോ എന്നതായിരുന്നു എല്ലാവരുടെയും ആകാംക്ഷ. ഇതില്‍ മമ്മൂട്ടി ചിത്രത്തിനാണ് ആദ്യം സ്ഥിരീകരണമായത്. വണ്‍ എന്ന് പേരില്‍ ചിത്രീകരണം ആരംഭിച്ച സിനിമയില്‍ പക്ഷേ നിലവിലുളള ആരുടെയും ഗെറ്റപ്പിലല്ല മമ്മൂട്ടി മുഖ്യമന്ത്രിയായി എത്തുന്നത്. പൊതുജനത്തിന്റെ നേതാവായ കടയ്ക്കല്‍ ചന്ദ്രന്‍ എന്ന മുഖ്യമന്ത്രിയായിട്ടാണ് മമ്മൂട്ടിയുടെ രൂപമാറ്റം. പൊളിറ്റിക്കല്‍ ത്രില്ലര്‍ സ്വഭാവത്തിലുളള ചിത്രത്തിന്റെ തിരക്കഥ ജനപ്രിയ സിനിമകളുടെ വ്യക്താക്കളായ ബോബി-സഞ്ജയുടേതാണ്. 'ചിറകൊടിഞ്ഞ കിനാവുകള്‍' എന്ന ചിത്രത്തിന്റെ സംവിധായകനായിരുന്ന സന്തോഷ് വിശ്വനാഥാണ് സംവിധായകന്‍.

സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്ന ചിത്രങ്ങളിലൊന്ന്.
നിലവിലെ സാഹചര്യത്തില്‍ ഒരു മുഖ്യമന്ത്രി എങ്ങനെ ആകണമെന്നതിന് ഉദാഹരണമാണ് മമ്മൂട്ടിയുടെ കടയ്ക്കല്‍ ചന്ദ്രനെന്നാണ് സംവിധായകന്‍ തന്നെ നേരത്തെ വ്യക്തമാക്കിയത്. മമ്മൂട്ടി ഈ വേഷം ചെയ്യാന്‍ തയ്യാറല്ലായിരുന്നെങ്കില്‍ ഈ ചിത്രം ഉപേക്ഷിക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞിരുന്നു.

സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്ന ചിത്രങ്ങളിലൊന്ന്.
മമ്മൂട്ടിക്ക് പുറമെ വലിയ താരനിരയാണ് ചിത്രത്തിലുളളത്. ബാലചന്ദ്രമേനോന്‍, ജോജു ജോര്‍ജ്, രഞ്ജിത്, മുരളി ഗോപി, സുദേവ് നായര്‍, 'തണ്ണീര്‍ മത്തന്‍ ദിനങ്ങളി'ലെ നായകനായിരുന്ന മാത്യു തോമസ്, സുരേഷ് കൃഷ്ണ, സലിംകുമാര്‍, സുധീര്‍ കരമന, ശങ്കര്‍ രാമകൃഷ്ണന്‍, അലന്‍സിയര്‍, ശ്യാമപ്രസാദ്, നന്ദു, മാമുക്കോയ, സാബ്‌ജോണ്‍, മേഘനാഥന്‍, വി.കെ ബൈജു, മുകുന്ദന്‍, ജയകൃഷ്ണന്‍, ജയന്‍ ചേര്‍ത്തല, ബാലാജി ശര്‍മ്മ, വെട്ടുകിളി പ്രകാശ്, രശ്മി ബോബന്‍, ഗായത്രി അരുണ്‍, അര്‍ച്ചനാ മനോജ്, ഡോ. പ്രമീളാദേവി, സുബ്ബലക്ഷ്മി, ഇഷാനി കൃഷ് എന്നിവരാണ് മറ്റ് താരങ്ങള്‍. ഛായാഗ്രഹണം വൈദി എസും എഡിറ്റിങ് നിഷാദ് യൂസഫുമാണ്.

ഇച്ചായിസ് പ്രൊഡക്ഷന്റെ ബാനറില്‍ ശ്രീലക്ഷ്മി ആര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഗോപി സുന്ദര്‍ ഈണം നല്‍കിയിരിക്കുന്നു.