Responsive Ad Slot

Slider

കടയ്ക്കല്‍ സപ്ലൈകോ സൂപ്പര്‍ മാർക്കറ്റ് ഉദ്ഘാടനം | Kadakkal News

സര്‍ക്കാര്‍ നയം നടപ്പാക്കുന്നതിനായി അധിക ബാദ്ധ്യതയേറ്റെടുത്താണ് ഭക്ഷ്യ വകുപ്പ് പ്രവര്‍ത്തിക്കുന്നതെന്ന് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. കുമ്മിള്‍,കടയ്ക്കല്‍ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉല്‍പ്പാദനച്ചെലവ് വര്‍ദ്ധിച്ചിട്ടും ഇടനിലക്കാരെയടക്കം ഒഴിവാക്കി അരിയടക്കമുള്ള നിത്യോപയോഗ സാധനങ്ങളുടെ വില പിടിച്ചു

കടയ്ക്കല്‍: സര്‍ക്കാര്‍ നയം നടപ്പാക്കുന്നതിനായി അധിക ബാദ്ധ്യതയേറ്റെടുത്താണ് ഭക്ഷ്യ വകുപ്പ് പ്രവര്‍ത്തിക്കുന്നതെന്ന് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. കുമ്മിള്‍, കടയ്ക്കല്‍ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉല്‍പ്പാദനച്ചെലവ് വര്‍ദ്ധിച്ചിട്ടും ഇടനിലക്കാരെയടക്കം ഒഴിവാക്കി അരിയടക്കമുള്ള നിത്യോപയോഗ സാധനങ്ങളുടെ വില പിടിച്ചു നിറുത്തുന്ന സംവിധാനമായി കേരളത്തിന്റെ പൊതുവിതരണ മേഖല മാറിയിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. മുല്ലക്കര രത്നാകരന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. കടയ്ക്കല്‍, കുമ്മിള്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ ആര്‍.എസ്. ബിജു, ഇ. നസീറാബീവി എന്നിവര്‍ ആദ്യവില്‍പ്പന നടത്തി. പി.ആര്‍. പുഷ്കരന്‍, എ. സഫറുള്ളാഖാന്‍, ഡി. അജയന്‍, എസ്.

പ്രഭാകരന്‍ പിള്ള, അശോക് ആര്‍. നായര്‍, സുധിന്‍, ഇടത്തറ വിജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സി. എസ്. ഉണ്ണിക്കൃഷ്ണന്‍ സ്വാഗതം പറഞ്ഞു.
disqus,
© all rights reserved
made with Kadakkalnews.com