കടയ്ക്കൽ: ടീം വെൽഫയർ- ന്റെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം നടക്കുന്ന പ്രളയ ദുരിതാശ്വാസ വിഭവ സമാഹരണം കടയ്ക്കൽ മേഖല കളക്ഷൻ പോയിന്റ് എം.എസ്.എം എഡ്യുക്കേഷണൽ കോംപ്ലക്സിൽ പ്രവർത്തന സജ്ജമായി. പ്രളയ ദുരന്തത്തിൽ കഷ്ടതയും യാതനകളുമനുഭവിക്കുന്ന സഹ ജീവികളുടെ കണ്ണുനീരൊപ്പുവാൻ, കൈത്താങ്ങാകുവാൻ ഒത്തൊരുമിച്ച് പരിശ്രമിക്കേണ്ടതിന്റെ അനിവാര്യത ഓരോരുത്തരും തിരിച്ചറിയണമെന്നും കടയ്ക്കൽ മേഖലയിലെ പരമാവധി സഹായങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ സംഭരിക്കുവാൻ സുമനസ്സുകൾ മുന്നോട്ട് വരണമെന്നും എം. എസ്. എം എഡ്യുക്കേഷണൽ കോംപ്ലക്സ് ചെയർമാൻ ഡോ : എം. എസ്. മൗലവി പ്രസ്താവിച്ചു.
അതിജീവനത്തിന്റെ ത്യാഗോജ്ജല സ്മരണകളുണർത്തുന്ന ഈദ് സുദിനത്തിൽ (12.08.2019) ഉച്ചക്ക് 12 മണിക്ക് മുമ്പായി തന്നെ സഹായങ്ങൾ നൽകുവാൻ താത്പര്യമുള്ളവർ വോളണ്ടിയേഴ്സുമായി ബന്ധപ്പെടുക.
കൂടുതൽ വിവരങ്ങൾക്ക് :
ഫോൺ :
8085370815 (മുഹമ്മദ് ജാബിർ)
9947346831 (അഫ്സൽ ഖാൻ)
Online Updates : https://facebook.com/msmkadakkal