കടയ്ക്കല്‍: കലാലയ രാഷ്ട്രീയം അതിരുവിട്ടാല്‍ തകരുന്നത് പൊതുവിദ്യാഭ്യാസമാണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി പറഞ്ഞു. എ.ഐ.വൈ.എഫ്, എ.ഐ.എസ്.എഫ് തുടയന്നൂര്‍ മേഖലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ മാതൃകാപരമായ പദ്ധതികള്‍ നടപ്പാക്കുകയാണ്. അതിന് പിന്തുണ നല്‍കേണ്ട സംഘടന തന്നെ പൊതു കലാലയങ്ങളെ ചോരക്കളമാക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. വേണുഗോപാല്‍ മുഖ്യ പ്രഭാഷണം നടത്തി. ബി. അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു. എന്റെ ഗ്രാമം ഹരിതഗ്രാമം പദ്ധതി എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി ജഗത് ജീവന്‍ ലാലി ഉദ്ഘാടനം ചെയ്തു. സാം കെ . ഡാനിയേല്‍, എസ്. ബുഹാരി, ജെ.സി. അനില്‍, സന്ദീപ് അര്‍ക്കന്നൂര്‍, ജി.എസ്. പ്രിജിലാല്‍, ടി.എസ്. നിധീഷ്, കെ. അനില്‍കുമാര്‍, പി.ജി. ഹരിലാല്‍, ജി. രാമാനുജന്‍പിള്ള, സി. ബിന്ദു, അതുല്‍ എസ്. ദത്ത്, നിജില്‍ എന്‍. വൈദ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ആര്‍. രമേശ് സ്വാഗതവും കൃഷ്ണവിശാഖ് നന്ദിയും പറഞ്ഞു.
വിദ്യാഭ്യാസ അവാര്‍ഡ് ദാനം, മികച്ച സ്കൂളുകളെ ആദരിക്കല്‍, കടയ്ക്കല്‍ താലൂക്ക് ആശുപത്രിക്ക് സൗജന്യ വീല്‍ചെയര്‍ വിതരണം തുടങ്ങിയവയും നടന്നു.