കടയ്ക്കൽ: കടയ്ക്കൽ ചന്തമുക്ക് ജംഗ്ഷനിലെ കലുങ്ക് പുനർനിർമ്മാണത്തിനായി പാരിപ്പളളി മടത്തറ (കടയ്ക്കൽ മുതൽ പാങ്ങലുകാട്) റോഡിൽ കടയ്ക്കൽ ചന്തമുക്ക് ജംഗ്ഷൻ മുതൽ സീഡ്ഫാം ജംഗ്ഷൻ വരെയുള്ള ഭാഗത്ത് 07-07-2025 മുതൽ ഒരു മാസത്തേക്ക് ഗതാഗത നിരോധനം ഏർപ്പെടുത്തിയിരിക്കുന്നു. മടത്തറയിൽ നിന്ന് കടയ്ക്കലിലേയ്ക്ക് വരുന്ന വാഹനങ്ങൾ കടയ്ക്കൽ സീഡ്ഫാം ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് അഞ്ച്മുക്ക് വഴി കടയ്ക്കൽ ഠൗണിലേയ്ക്ക് എത്തിച്ചേരേണ്ടതും കടയ്ക്കലിൽ നിന്ന് മടത്തറയിലേയ്ക്ക് പോകുന്ന വാഹനങ്ങൾ ആൽത്തറമൂട് – ചിങ്ങേലി വഴിയും പോകേണ്ടതാണ്.