Responsive Ad Slot

കടയ്ക്കൽ പോലീസ് സ്റ്റേഷനിൽ നിന്നുള്ള അറിയിപ്പ്

കടയ്ക്കൽ: 1- 6 -2024 മുതൽ 8 -6- 2024 വരെ കടയ്ക്കൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ പെറ്റി കേസുകൾക്കായി അദാലത്ത് നടത്തുന്നു. പെറ്റി കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് കുറഞ്ഞ തുകയ്ക്ക് ഫൈൻ അടയ്ക്കാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവർ കടയ്ക്കൽ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക. - ഇൻസ്പെക്ടർ ഓഫ് പോലീസ്, കടയ്ക്കൽ പോലീസ് സ്റ്റേഷൻ

ഇന്ത്യൻ നിർമിത വിദേശ മദ്യം വിൽപന നടത്തിയ കടയ്ക്കൽ സ്വദേശി പിടിയിൽ

കടയ്ക്കൽ: ചടയമംഗലം റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ രാജേഷ് എ.കെ യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഇടത്തറ മുരുക്കുമൺ - കാര്യം റോഡിൽ മുരുക്കുമൺ ജംഗ്ഷന് സമീപത്ത് വെച്ച് ഇന്ത്യൻ നിർമ്മിത വിദേശ മദ്യം വില്പന നടത്തിയ കുറ്റത്തിന്, നിലമേൽ അമ്മണംകോട്, തുണ്ടുവിള വിള പുത്തൻ വീട്ടിൽ 54 വയസ്സുള്ള മനോഹരൻ നായർ എന്നയാളെ അറസ്റ്റ് ചെയ്തു ക്രൈം നമ്പർ 61/2024 u/s 55(i) of kerala abkari act 1 of 1077 വകുപ്പ് പ്രകാരം ഒരു അബ്കാരി കേസ് ചടയമംഗലം എക്സൈസ് റേഞ്ച് ഓഫീസിൽ രജിസ്റ്റർ ചെയ്തു. ഇയാളുടെ കൈവശം നിന്നും ഒരു ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും മദ്യം വിറ്റവകയിൽ ലഭിച്ച പണവും കണ്ടെടുത്തു.

അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് ഷാനവാസ്‌, സിവിൽ എക്സൈസ് ഓഫീസർമാരായ ഷൈജു, ജയേഷ് കെ. ജി, ശ്രേയസ് ഉമേഷ്, സാബു എന്നിവർ പങ്കെടുത്തു.

കടയ്ക്കൽ കൃഷി ഭവനിൽ തെങ്ങിൻ തൈകൾ വിതരണം ചെയ്യുന്നു

കടയ്ക്കൽ: കടയ്ക്കൽ കൃഷി ഭവനിൽ തെങ്ങിൻ തൈകൾ വിതരണം ചെയ്യുന്നു. തെങ്ങിൻ തൈ WCT 50 രൂപ, ടി ഇന്റു ഡി 125 രൂപ, ഡി ഇന്റു ടി 125 രൂപ നിരക്കിലും വിതരണം ചെയ്യുന്നു. കരം അടച്ച രസീത്, റേഷൻ കാർഡിന്റെ കോപ്പിയും സഹിതം കൃഷി ഭവനിൽ നേരിട്ടോ അതാത് വാർഡ് ലെ കേരഗ്രാമം കൺവീനർ മാർ വഴി കൃഷി ഭവനിൽ തുക അടച്ചോ തൈകൾ കൈപ്പറ്റാവുന്നതാണെന്ന് കടയ്ക്കൽ കൃഷി ഓഫീസർ അറിയിക്കുന്നു.


മടത്തറ കാരറ ഒഴുകുപാറയിൽ ടിപ്പർ ലോറി മറിഞ്ഞു

കാരറ ഒഴുകുപാറ ക്ഷേത്രത്തിന് സമീപം ടിപ്പർ ലോറി മറിഞ്ഞു അപകടം. ഓയിൽ ഫാംമിൽ നിന്നും ലോഡ് കയറ്റി വന്ന വാഹനമാണ് മറഞ്ഞത്. തുമ്പമൺതൊടി ഭാഗത്തേക്ക് ലോഡുമായി പോകുകയായിരുന്നു.
ഒഴുകുപാറ ക്ഷേത്രത്തിന് സമീപത്തു കയറ്റം കയറിയ വാഹനം പിറകിലേക്ക് തെന്നി മാറിയാണ് അപകടം സംഭവിച്ചത്. വാഹനത്തിന്റെ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. ഡ്രൈവർക്ക് പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു.

നിലമേൽ കുരിയോട് നിയന്ത്രണം വിട്ട കാർ പോസ്റ്റിൽ ഇടിച്ച് അപകടം

നിലമേൽ: നിലമേൽ കുരിയോട് വാഹനാപകടം, അപകടത്തിൽ മൂന്ന് പേർക്ക് പരിക്ക്. കൊട്ടാരക്കരയിലേക്ക് പോയ വാഹനം നിയന്ത്രണവിട്ട് ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചു കയറുകയായിരുന്നു. മഴ ആയതിനാൽ MC റോഡിൽ അനവധി അപകടങ്ങളാണ് ദിനംപ്രതിയുണ്ടാകുന്നത്. റോഡിൽ നനഞ്ഞു കിടക്കുന്നത് മൂലം വാഹനം ബ്രേക്ക് ചെയ്യുമ്പോൾ സ്കിഡ് ആയി നിയന്ത്രണം പോകുന്നതാണ് പകടത്തിന്റെ പ്രധാന കാരണം. കാറിലുണ്ടായിരുന്നവർ നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.

കെല്‍ട്രോണില്‍ അപേക്ഷ ക്ഷണിച്ചു

കെല്‍ട്രോണില്‍ ഡിസിഎ, ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ് നെറ്റ്‌വര്‍ക്ക്‌മെയിന്റനന്‍സ്, വേഡ് പ്രോസസിംഗ് ആന്‍ഡ് ഡേറ്റാ എന്‍ട്രി കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് : ഹെഡ്ഓഫ്‌സെന്റര്‍, കെല്‍ട്രോണ്‍ നോളജ്‌സെന്റര്‍, ടൗണ്‍ അതിര്‍ത്തി, കൊല്ലം. ഫോണ്‍ 8547631061, 0474 2731061.

ചടയമംഗലത്ത് യുവാവ് പോക്‌സോ കേസിൽ പിടിയിൽ

ചടയമംഗലം: ചടയമംഗലത്ത് 15 വയസ്സുകാരിയെ വിവാഹ വാഗ്ദ്വാനം നൽകി പ്രതിയുടെ വീട്ടിലും പ്രതിയുടെ സുഹൃത്തിന്റെ വീട്ടിലും കൊണ്ടുപോയി പീഡിപ്പിച്ചു വന്ന യുവാവിനെ ചടയമംഗലം പോലീസ് പോക്സോ കേസിൽ അറസ്റ്റ് ചെയ്തു. ചടയമംഗലം കടന്നൂർ സ്വദേശി 20 വയസ്സുള്ള ശ്രീരാജ് ആണ് പോലീസ് പിടിയിലായത്.

കഴിഞ്ഞവർഷം ഓണാഘോഷത്തിന് ബന്ധുവീട്ടിൽ എത്തിയ വർക്കലസ്വദേശിനിയായ പെൺകുട്ടിയുമായി ശ്രീരാജ്സൗഹൃദം സ്ഥാപിക്കുകയും വിവാഹം കഴിക്കാം എന്ന് വാഗ്ദ്വാനം നൽകി സോഷ്യൽ മീഡിയ വഴിപെൺകുട്ടിയെ വശീകരിച്ചുപീഡിപ്പിച്ചു വരുകയായിരുന്നു.
അറസ്റ്റിലായ ശ്രീരാജിന്റെ വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയിശ്രീരാജിന്റെ വീട്ടിൽ വെച്ചും ശ്രീരാജിന്റെ സുഹൃത്തു താമസിക്കുന്ന കൊച്ചാലുമൂട്ടിലെ വീട്ടിൽ വെച്ചുമാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്.

കഴിഞ്ഞ ദിവസം ബന്ധുവീട്ടിൽ എത്തിയ പെൺകുട്ടിയെ ശ്രീരാജ് അനുനയിപ്പിച്ചു സുഹൃത്തിന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തി അവിടെവച്ച് വീണ്ടും പെൺകുട്ടിയെ പീഡിപ്പിച്ചു. പെൺകുട്ടിയെ കാണാത്തതിനെ തുടർന്ന്പെൺകുട്ടിയുടെ ബന്ധുക്കൾ ചടയമംഗലം പോലീസിൽ പരാതി നൽകി. പോലീസ് പെൺകുട്ടി അന്വേഷിച്ച ശ്രീരാജിന്റെ സുഹൃത്തിന്റെ വീട്ടിലും ശ്രീരാജിന്റെ വീട്ടിലും അന്വേഷിച്ചെത്തിയെങ്കിലും പെൺകുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല.

ശ്രീരാജിനെയും ശ്രീരാജിന്റെ സുഹൃത്തിനെയും പോലീസ് കസ്റ്റഡിയിലെടുത്തു ഇവരെ ചോദ്യംചെയ്ത് വരുന്നതിനിടയിൽ കടന്നൂരിൽ ഉള്ള വലിയ ഒരു കുന്നിന്റെ മുകളിൽ പെൺകുട്ടിയെ കണ്ടതായി നാട്ടുകാർ പോലീസിൽ അറിയിക്കുകയായിരുന്നു തുടർന്ന് പോലീസ് എത്തി പെൺകുട്ടിയെ കൂട്ടിക്കൊണ്ടുവരുകയായിരുന്നു. പെൺകുട്ടിയുടെ മൊഴി രേഖപെടുത്തിയതിനു ശേഷം മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ പെൺകുട്ടി പീഡനത്തിന്ഇരയായതായി കണ്ടെത്തി.

പെൺകുട്ടിയെമാതാപിതാക്കളോടൊപ്പം വിട്ടയച്ചു. പെൺകുട്ടിയെ പീഡിപ്പിച്ചശ്രീരാജിനെതിരെ പോക്സോ അടക്കമുള്ള വകുപ്പ് ചുമത്തി ചടയമംഗലം പോലീസ് കേസെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി കോടതി റിമാൻഡ് ചെയ്തു.

ചടയമംഗലം പോരടേത്ത് നിന്നും വയോധികനെ കാണാതായി

ചടയമംഗലം: ചടയമംഗലം. പോരേടം, നെടുമ്പാല പുത്തൻ വീട്ടിൽ ഷാനവാസിനെ 26/5/2024 മുതൽ കാണ്മാതായത്. മുക്കുന്നത്ത് നിന്നും വീട്ടിലേക്ക് വരും വഴിയാണ് കാണാതായത്. കണ്ടുകിട്ടുന്നവർ ഈ നമ്പറിൽ അറിയിക്കുക.8086543433
----------------------------
Note - 30-05-2024: 
കാണാതായ ചടയമംഗലം പോരേടം സ്വദേശി യെ കടയ്ക്കലിൽ നിന്നും കണ്ടെത്തി

കുമ്മിൾ തച്ചോണത്ത് മൊബൈൽ ഫോണിനെ ചൊല്ലി തർക്കം; യുവതിയെ ആക്രമിച്ച ഭർത്താവിന്റെ സുഹൃത്ത് അറസ്റ്റിൽ

കുമ്മിൾ: തച്ചോണത്ത് മൊബൈൽ ഫോണിനെ ചൊല്ലിയുണ്ടായ തർക്കത്തിന് പിന്നാലെ സുഹൃത്തിൻ്റെ ഭാര്യയെ മർദ്ദിച്ച കേസിൽ പ്രതി പിടിയിൽ. തച്ചോണം സ്വദേശി 48 വയസുള്ള പ്രവീൺ കുമാറാണ് അറസ്റ്റിലായത്. ബുധനാഴ്ചയായിരുന്നു സംഭവം. തച്ചോണം പള്ളിക്ക് സമീപം പ്രവീൺ കുമാറിൻ്റെ ഫോണിൽ വീഡിയോ കോൾ വിളിക്കുകയായിരുന്നു യുവതിയുടെ ഭർത്താവ്.തൊട്ടടുത്ത് പ്രവീൺ കുമാറുമുണ്ടായിരുന്നു. അതു വഴി സ്കൂട്ടറിലെത്തിയ യുവതി ഭർത്താവിൽ നിന്ന് ഫോൺ പിടിച്ചു വാങ്ങി. കുടുംബ പ്രശ്നത്തിലുള്ള ഭർത്താവും ഭാര്യയും തമ്മിൽ വാക്കേറ്റമായി.

തൻ്റെ ഫോണാണെന്നും തിരിച്ച് വേണമെന്നും പ്രവീൺ കുമാർ ആവശ്യപ്പെട്ടെങ്കിലും യുവതി തയ്യാറായില്ല. അതിനിടയിൽ ഫോൺ വേണേൽ തന്നെത്താൻ വാങ്ങിക്കൊള്ളുവെന്ന് പറഞ്ഞ് യുവതിയുടെ ഭർത്താവ് വാഹനത്തിൽ കയറി മുങ്ങി. യുവതിയും പ്രവീണുമായി ഫോണിനെ ചൊല്ലി തർക്കമായി. യുവതിയുടെ മുഖത്തടിച്ചെന്നും ഫോണിനായുളള പിടിവലിക്കിടെ വസ്ത്രം കീറിയെന്നുമാണ് കേസ്. പരിക്കേറ്റ യുവതി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സ്ത്രീത്വത്തെ അപമാനിച്ചതിനും ആക്രമിച്ച് പരുക്കേൽപ്പിച്ചതിനും കേസെടുത്തായിരുന്നു അറസ്റ്റ്. പ്രതിയെ റിമാൻഡ് ചെയ്തു.

പോഴുംമൂട് വീടിന് സമീപത്തേ റബ്ബർ പുരയിടത്തിൽ ഗൃഹനാഥനും ഭാര്യയും തൂങ്ങി മരിച്ച നിലയിൽ

ചിതറ: പേഴുമൂട് സ്വദേശി ധർമരാജൻ (53) ഭാര്യ മായ ( 45) എന്നിവരാണ് മരിച്ചത്. വീടിന് സമീപമുള്ള റബർ പുരയിടത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യത കാരണം ആത്മഹത്യ ചെയ്തതാകാമെന്ന് നിഗമനം. സമീപവാസികളായ റിട്ട. പൊലീസ് ഉദ്യോഗസ്ഥരുമായി ഇവർക്ക് എഴുലക്ഷത്തോളം രൂപയുടെ സാമ്പത്തിക ഇടപാടുണ്ടായിരുന്നതായി പറയുന്നു. ഓട്ടോറിക്ഷ ഡ്രൈവർ ആണ് ധർമരാജൻ.

ചിട്ടി നടത്തിയ വകയിൽ ദിവ്യയും ധർമനും ചിലർക്ക് പണം നൽകാനുമുണ്ടായിരുന്നു. പണം കിട്ടാനുള്ളവർ നിരന്തരം വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതോടെ ദിവ്യ ഏതാനും ദിവസം ഒളിവിലായിരുന്നു. പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ ഒപ്പിട്ടു നൽകിയ ചെക്ക് ദിവ്യയുടെ പക്കലുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഈ ചെക്ക് മടങ്ങിയതോടെ ഇവർ കടുത്ത സമ്മർദത്തിലായെന്നാണ് സൂചന.

മരിക്കുന്നതിനു മുൻപ് ദിവ്യ ബന്ധുവിന് അയച്ച ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കുശേഷം താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളജിലേക്കും മാറ്റും. മരിച്ച ദമ്പതികളുടെ മകൻ വിദേശത്താണ്. പ്ലസ്ടു വിദ്യാർഥിനിയായ മകളുമുണ്ട്.

പോളിടെക്‌നിക്ക് കോളേജിൽ താല്‍ക്കാലിക നിയമനം

കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക്ക് കോളേജിലെ താല്‍ക്കാലിക ഒഴിവുകളിലേക്ക് ജൂണ്‍ മൂന്ന്, നാല്, അഞ്ച്, ആറ് തീയതികളില്‍ രാവിലെ 10ന് യഥാക്രമം കമ്പ്യൂട്ടര്‍, ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ എന്നീ വിഭാഗങ്ങളിലെ ലക്ചറര്‍ തസ്തികളിലേക്കും അതേ ദിവസം ഉച്ചയ്ക്ക് ശേഷം ഡെമോണ്‍സ്‌ട്രേറ്റര്‍, ട്രയ്ഡ്‌സ്മാന്‍, കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ തസ്തികളിലേക്കും അഭിമുഖം നടത്തും. അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി ഹാജരാകണം. ഫോണ്‍- 9447488348, 04762623597.

കടയ്ക്കലിൽ മധ്യവയസ്ക്ക ൻ വാടക മുറിയിൽ മരിച്ച നിലയിൽ

കടയ്ക്കൽ: കടയ്ക്കൽ കോട്ടപ്പുറം ഷനിൽ നിവാസിൽ ബാബുവാണ് ഇന്ന് രാവിലെ കോട്ടപ്പുറത്തുള്ള കട മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വർഷങ്ങളായി ബാബു വീടുമായി പിണങ്ങി കോട്ടപ്പുറത്തുള്ള വാടക മുറിയിലായിരുന്നു താമസം. ഇന്നലെ വൈകുന്നേരം മുതൽ ബാബുവിനെ പുറത്തൊന്നും കാണാനില്ലായിരുന്നു. ഇന്ന് രാവിലെ വൈകിയും കാണാതായതിനെ തുടർന്ന് നാട്ടുകാർ മുറിയിൽ പരിശോധന നടത്തിയപ്പോഴാണ് ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. 

ഉടൻ കടയ്ക്കൽ പോലീസിനെ വിവരമറിയിച്ചു മേൽ നടപടികൾ സ്വീകരിച്ചു. കോട്ടപ്പുറം കശുവണ്ടി ഫാക്‌ടറിയിൽ നിന്നും അടുത്തകാലത്താണ് ബാബു വിരമിച്ചത്. ഭാര്യ അജിത കുമാരി,മൂത്തമകൻ ഷനിൽ 8 വർഷം മുൻപ് ഒരു അപകടത്തിൽ മരിച്ചിരുന്നു, ഇളയ മകൻ ഷനു.
© all rights reserved
made with Kadakkalnews.com