Responsive Ad Slot

കുമ്മിൾ തച്ചോണത്ത് മൊബൈൽ ഫോണിനെ ചൊല്ലി തർക്കം; യുവതിയെ ആക്രമിച്ച ഭർത്താവിന്റെ സുഹൃത്ത് അറസ്റ്റിൽ

കുമ്മിൾ: തച്ചോണത്ത് മൊബൈൽ ഫോണിനെ ചൊല്ലിയുണ്ടായ തർക്കത്തിന് പിന്നാലെ സുഹൃത്തിൻ്റെ ഭാര്യയെ മർദ്ദിച്ച കേസിൽ പ്രതി പിടിയിൽ. തച്ചോണം സ്വദേശി 48 വയസുള്ള പ്രവീൺ കുമാറാണ് അറസ്റ്റിലായത്. ബുധനാഴ്ചയായിരുന്നു സംഭവം. തച്ചോണം പള്ളിക്ക് സമീപം പ്രവീൺ കുമാറിൻ്റെ ഫോണിൽ വീഡിയോ കോൾ വിളിക്കുകയായിരുന്നു യുവതിയുടെ ഭർത്താവ്.തൊട്ടടുത്ത് പ്രവീൺ കുമാറുമുണ്ടായിരുന്നു. അതു വഴി സ്കൂട്ടറിലെത്തിയ യുവതി ഭർത്താവിൽ നിന്ന് ഫോൺ പിടിച്ചു വാങ്ങി. കുടുംബ പ്രശ്നത്തിലുള്ള ഭർത്താവും ഭാര്യയും തമ്മിൽ വാക്കേറ്റമായി.

തൻ്റെ ഫോണാണെന്നും തിരിച്ച് വേണമെന്നും പ്രവീൺ കുമാർ ആവശ്യപ്പെട്ടെങ്കിലും യുവതി തയ്യാറായില്ല. അതിനിടയിൽ ഫോൺ വേണേൽ തന്നെത്താൻ വാങ്ങിക്കൊള്ളുവെന്ന് പറഞ്ഞ് യുവതിയുടെ ഭർത്താവ് വാഹനത്തിൽ കയറി മുങ്ങി. യുവതിയും പ്രവീണുമായി ഫോണിനെ ചൊല്ലി തർക്കമായി. യുവതിയുടെ മുഖത്തടിച്ചെന്നും ഫോണിനായുളള പിടിവലിക്കിടെ വസ്ത്രം കീറിയെന്നുമാണ് കേസ്. പരിക്കേറ്റ യുവതി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സ്ത്രീത്വത്തെ അപമാനിച്ചതിനും ആക്രമിച്ച് പരുക്കേൽപ്പിച്ചതിനും കേസെടുത്തായിരുന്നു അറസ്റ്റ്. പ്രതിയെ റിമാൻഡ് ചെയ്തു.

പോഴുംമൂട് വീടിന് സമീപത്തേ റബ്ബർ പുരയിടത്തിൽ ഗൃഹനാഥനും ഭാര്യയും തൂങ്ങി മരിച്ച നിലയിൽ

ചിതറ: പേഴുമൂട് സ്വദേശി ധർമരാജൻ (53) ഭാര്യ മായ ( 45) എന്നിവരാണ് മരിച്ചത്. വീടിന് സമീപമുള്ള റബർ പുരയിടത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യത കാരണം ആത്മഹത്യ ചെയ്തതാകാമെന്ന് നിഗമനം. സമീപവാസികളായ റിട്ട. പൊലീസ് ഉദ്യോഗസ്ഥരുമായി ഇവർക്ക് എഴുലക്ഷത്തോളം രൂപയുടെ സാമ്പത്തിക ഇടപാടുണ്ടായിരുന്നതായി പറയുന്നു. ഓട്ടോറിക്ഷ ഡ്രൈവർ ആണ് ധർമരാജൻ.

ചിട്ടി നടത്തിയ വകയിൽ ദിവ്യയും ധർമനും ചിലർക്ക് പണം നൽകാനുമുണ്ടായിരുന്നു. പണം കിട്ടാനുള്ളവർ നിരന്തരം വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതോടെ ദിവ്യ ഏതാനും ദിവസം ഒളിവിലായിരുന്നു. പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ ഒപ്പിട്ടു നൽകിയ ചെക്ക് ദിവ്യയുടെ പക്കലുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഈ ചെക്ക് മടങ്ങിയതോടെ ഇവർ കടുത്ത സമ്മർദത്തിലായെന്നാണ് സൂചന.

മരിക്കുന്നതിനു മുൻപ് ദിവ്യ ബന്ധുവിന് അയച്ച ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കുശേഷം താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളജിലേക്കും മാറ്റും. മരിച്ച ദമ്പതികളുടെ മകൻ വിദേശത്താണ്. പ്ലസ്ടു വിദ്യാർഥിനിയായ മകളുമുണ്ട്.

പോളിടെക്‌നിക്ക് കോളേജിൽ താല്‍ക്കാലിക നിയമനം

കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക്ക് കോളേജിലെ താല്‍ക്കാലിക ഒഴിവുകളിലേക്ക് ജൂണ്‍ മൂന്ന്, നാല്, അഞ്ച്, ആറ് തീയതികളില്‍ രാവിലെ 10ന് യഥാക്രമം കമ്പ്യൂട്ടര്‍, ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ എന്നീ വിഭാഗങ്ങളിലെ ലക്ചറര്‍ തസ്തികളിലേക്കും അതേ ദിവസം ഉച്ചയ്ക്ക് ശേഷം ഡെമോണ്‍സ്‌ട്രേറ്റര്‍, ട്രയ്ഡ്‌സ്മാന്‍, കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ തസ്തികളിലേക്കും അഭിമുഖം നടത്തും. അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി ഹാജരാകണം. ഫോണ്‍- 9447488348, 04762623597.

കടയ്ക്കലിൽ മധ്യവയസ്ക്ക ൻ വാടക മുറിയിൽ മരിച്ച നിലയിൽ

കടയ്ക്കൽ: കടയ്ക്കൽ കോട്ടപ്പുറം ഷനിൽ നിവാസിൽ ബാബുവാണ് ഇന്ന് രാവിലെ കോട്ടപ്പുറത്തുള്ള കട മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വർഷങ്ങളായി ബാബു വീടുമായി പിണങ്ങി കോട്ടപ്പുറത്തുള്ള വാടക മുറിയിലായിരുന്നു താമസം. ഇന്നലെ വൈകുന്നേരം മുതൽ ബാബുവിനെ പുറത്തൊന്നും കാണാനില്ലായിരുന്നു. ഇന്ന് രാവിലെ വൈകിയും കാണാതായതിനെ തുടർന്ന് നാട്ടുകാർ മുറിയിൽ പരിശോധന നടത്തിയപ്പോഴാണ് ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. 

ഉടൻ കടയ്ക്കൽ പോലീസിനെ വിവരമറിയിച്ചു മേൽ നടപടികൾ സ്വീകരിച്ചു. കോട്ടപ്പുറം കശുവണ്ടി ഫാക്‌ടറിയിൽ നിന്നും അടുത്തകാലത്താണ് ബാബു വിരമിച്ചത്. ഭാര്യ അജിത കുമാരി,മൂത്തമകൻ ഷനിൽ 8 വർഷം മുൻപ് ഒരു അപകടത്തിൽ മരിച്ചിരുന്നു, ഇളയ മകൻ ഷനു.

കൊട്ടിയം ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സൗജന്യതൊഴില്‍ പരിശീലനം

കൊട്ടിയം കനറാബാങ്ക് ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജൂണില്‍ ആരംഭിക്കുന്ന ഫാസ്റ്റ് ഫുഡ് നിര്‍മ്മാണം (10 ദിവസം) പരിശീലന പരിപാടിയിലേക്ക് അപേക്ഷിക്കാം. 18 നും 45നും ഇടയില്‍ പ്രായമുള്ളവരും സ്വന്തമായി സംരംഭം നടത്താന്‍ താല്‍പര്യമുള്ളവരും ആയിരിക്കണം. ബി പി എല്‍ വിഭാഗക്കാര്‍ക്ക് മുന്‍ഗണന. ട്രെയിനിംഗ്, ഭക്ഷണം തുടങ്ങിയ സൗജന്യമാണ്. പേര്, മേല്‍വിലാസം, പ്രായം, ഫോണ്‍നമ്പര്‍ സഹിതം ഡയറക്ടര്‍, കനറാ ബാങ്ക് ഗ്രാമീണസ്വയംതൊഴില്‍ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ട്, കെ.ഐ.പി ക്യാംപസ്, കൊട്ടിയം പി.ഒ., കൊല്ലം, പിന്‍- 691571 വിലാസത്തില്‍ ബന്ധപ്പെടാം. ഫോണ്‍ - 0474 2537141, 9495245002.

ചിതറ ഗവർമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ അധ്യാപക ഒഴിവ്

ചിതറ: ഗവ ഹയർ സെക്കൻ്ററി സ്കൂളിൽ നിലവിലുള്ള ഹൈസ്‌കൂൾ വിഭാഗം സംസ്കൃതം – 1, അറബിക് – 1, മാത്തമറ്റിക്‌സ് – 2, ഫിസിക്കൽ സയൻസ് -1. ഒഴിവുകളിലേക്കും, അനധ്യാപക ഒഴിവായ ഫുൾ ടൈം മീനിയൽ 1, ഒഴിവിലേക്കും ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിലേക്കുള്ള ഇൻ്റർവ്യൂ 24/05/2024 വെള്ളി രാവിലെ 10 മണിക്ക് നടത്തുന്നതാണ്. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകേണ്ടതാണ് എന്ന് സ്കൂൾ ഹെഡ് മിസ്ട്രസ് അറിയിച്ചു.

മടത്തറ ചല്ലിമുക്ക് പിക് അപ് വാഹനം നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചു കയറി അപകടം

ചിതറ; മടത്തറ ചല്ലിമുക്ക് പിക് അപ് വാഹനം നിയന്ത്രണം വിട്ട് ഇലക്ട്രിക്ക് പോസ്റ്റിലേക്ക് ഇടിച്ചു കയറി അപകടം. മടത്തറ ഭാഗത്ത് നിന്ന് വാഹനമാണ് ചല്ലിമുക്ക് ജംങ്ഷന് സമീപം നിയന്ത്രണം വിട്ട് അപകടത്തിൽ പെട്ടത്. ഡ്രൈവറും ഭാര്യയും കുട്ടികളുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇവരെ പരിക്കുകളോടെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വിവാഹ വാഗ്‌ദാനം നൽകി പീഡനം; മടത്തറ സ്വദേശി അറസ്‌റ്റിൽ

ചിതറ: ജോലി, വിവാഹം എന്നിവ വാഗ്ദാനം നൽകി സ്ത്രീകളെ ലൈംഗികമായി പീ ഡിപ്പിച്ച കുറ്റത്തിന് മടത്തറ ബ്ലോക്ക് നമ്പർ 146 ഉഷ ഭവനിൽ സജീവ്(43) പൊലീസ് പിടിയിലായി. നന്ദിയോട് സ്വദേശിയായ യുവതി നൽകിയ പരാതിയിലാണ് സജീവനെ പിടികൂടിയത്. നെടുമങ്ങാട് സ്വദേശിയായ മറ്റൊരു യുവതിയും ഇയാൾക്കെതിരെ പൊലീസിലും മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

ജോലി വാഗ്ദദാനം നൽകി വിവാഹം കഴിക്കുകയും പീഡിപ്പിച്ച ശേഷം ഉപേക്ഷിച്ചെന്നുമാണ് പരാതി. വിവിധ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ പരാതി നിലവിലുണ്ട് പ്രതിയെ കോടതി റിമാൻഡ് ചെയ്തു. പ്രതികളെ സുഹൃത്ത് ചിതറ സ്വദേശിക്കെതിരെയും അന്വേഷണം നടക്കുന്നവരികയാണ്. പാലോട് എസ്എച്ച്ഒ സുബിൻ തങ്കച്ചൻ, സബ് ഇൻസ്പെക്ടർമാരായ രവീന്ദ്രൻനായർ, രാജൻ, സിപിഒമാരായ രഞ്ചിഷ്, സജീബ്, അനീഷ്, പ്രണവ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ‌് ചെയ്തത്.

ചിതറ മൂന്ന്മുക്ക് അക്ഷയ ക്രഷറിൽ നിന്ന് ലക്ഷങ്ങളുടെ മോഷണം; നാല് പ്രതികളിൽ മൂന്ന് പേരെ ചിതറ പോലീസ് അറസ്റ്റ് ചെയ്തു

ചിതറ: ചിതറ അക്ഷയ ക്രഷറിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന സാധനങ്ങൾ മോഷ്ടിച്ചു കടത്തിയ പ്രതികളെയാണ് ചിതറ പോലീസ് ഇന്ന് രാവിലെ പിടികൂടിയത്. നാല് പ്രതികളിൽ മൂന്ന് പേരെയാണ് ചിതറ എസ് ഐയുടെ നേതൃത്വത്തിൽ പിടികൂടിയത്. ഭരതന്നൂർ അംബേദ്കർ കോളനി സ്വദേശികളായ ഒന്നാം പ്രതി വിനോയ്‌ എന്ന് വിളിക്കുന്ന ബിച്ചു(19) , രണ്ടാം പ്രതി അനന്തു (20) , നാലാം പ്രതി മനു (36) എന്നിവരാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്. മൂന്നാം പ്രതി ഒളിവിലാണ്

അക്ഷയ ക്രഷർ ഉടമ നൽകിയ പരാതിയിൽ കേസ് എടുത്ത പോലീസ് അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. ചിതറ എസ് ഐ സുധീഷിന്റെ നേതൃത്വത്തിലായിരുന്നു പ്രതികളെ ഇന്ന് രാവിലെ പിടികൂടിയത്. പിടികൂടിയ പ്രതികളെ കടയ്ക്കൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കടയ്ക്കൽ GVHSS അധ്യാപിക സിന്ധു ടീച്ചർ അന്തരിച്ചു

കടയ്ക്കൽ: കടയ്ക്കൽ ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപിക സിന്ധു നിര്യാതയായി. ചടയമംഗലം വെള്ളുപ്പാറ സ്വദേശിയും അധ്യാപകനുമായ ഉണ്ണികൃഷ്ണന്റെ ഭാര്യയാണ്. ദീർഘകാലമായി ക്യാൻസർ രോഗത്തിന് ചികിത്സയിൽ ആയിരുന്നു. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ വച്ചായിരുന്നു മരണം. ഏക മകൻ പ്ലസ് ടു വിദ്യാർഥിയാണ് മൃതദേഹം കടയ്ക്കലിലെ വീട്ടിൽ സംസ്‌ക്കരിക്കും.

കടയ്ക്കൽ സ്വദേശി വാഹനാപകടത്തിൽ മരണപ്പെട്ടു; അപകടത്തിന്റെ CCTV ദൃശ്യങ്ങൾ

കടയ്ക്കൽ: കടയ്ക്കൽ മിഷ്യൻകുന്ന് സ്നേഹ ഭവനിൽ അമ്പത് വയസ്സുളള ഉദയൻ ആണ് മരണപ്പെട്ടത്. കടക്കലമ്മ ലോറിയിലും കെഎസ്ആർടിസി യിൽ എം പാനൽ ഡ്രൈവറും ആയിരുന്നു. തടിലോറിയുമായി പെരുമ്പാവൂരിൽ എത്തി, തടി ഇറക്കുന്നതിനിടയിൽ ലോറി മുന്നോട്ട് ഉരുണ്ടതാണ് തുടർന്ന് വാഹനം തളളി നിർത്താൻ ശ്രമിക്കുന്നതിനിടയിൽ ഭിത്തിയിൽ ചെന്ന് ഇടിച്ച വാഹനത്തിന് ഇടയിൽ പെട്ടതാണ് അപകട കാരണം.

എസ്.എസ്.എല്‍.സി/പ്ലസ്സ് ടു പാസ്സായ വിദ്യാര്‍ത്ഥികള്‍ക്കായി സൈബര്‍ സെക്യൂരിറ്റി വര്‍ക്ക്‌ഷോപ്പ്

കൊല്ലം: കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക്ക് കോളേജില്‍ എസ്.എസ്.എല്‍.സി/പ്ലസ്സ് ടു പാസ്സായ വിദ്യാര്‍ത്ഥികള്‍ക്കായി സൈബര്‍ സെക്യൂരിറ്റി വര്‍ക്ക്‌ഷോപ്പ് മെയ് 23 മുതല്‍ മെയ് 25 വരെ സംഘടിപ്പിക്കും. മെയ് 22ന് മുമ്പായി https://forms.gle/6HE3XegZU7rqMHro6 വഴി അപേക്ഷിക്കണം. ഫോണ്‍: 9447488348
© all rights reserved
made with Kadakkalnews.com