Responsive Ad Slot

കൊട്ടിയം ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സൗജന്യതൊഴില്‍ പരിശീലനം

കൊട്ടിയം കനറാബാങ്ക് ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജൂണില്‍ ആരംഭിക്കുന്ന ഫാസ്റ്റ് ഫുഡ് നിര്‍മ്മാണം (10 ദിവസം) പരിശീലന പരിപാടിയിലേക്ക് അപേക്ഷിക്കാം. 18 നും 45നും ഇടയില്‍ പ്രായമുള്ളവരും സ്വന്തമായി സംരംഭം നടത്താന്‍ താല്‍പര്യമുള്ളവരും ആയിരിക്കണം. ബി പി എല്‍ വിഭാഗക്കാര്‍ക്ക് മുന്‍ഗണന. ട്രെയിനിംഗ്, ഭക്ഷണം തുടങ്ങിയ സൗജന്യമാണ്. പേര്, മേല്‍വിലാസം, പ്രായം, ഫോണ്‍നമ്പര്‍ സഹിതം ഡയറക്ടര്‍, കനറാ ബാങ്ക് ഗ്രാമീണസ്വയംതൊഴില്‍ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ട്, കെ.ഐ.പി ക്യാംപസ്, കൊട്ടിയം പി.ഒ., കൊല്ലം, പിന്‍- 691571 വിലാസത്തില്‍ ബന്ധപ്പെടാം. ഫോണ്‍ - 0474 2537141, 9495245002.

ചിതറ ഗവർമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ അധ്യാപക ഒഴിവ്

ചിതറ: ഗവ ഹയർ സെക്കൻ്ററി സ്കൂളിൽ നിലവിലുള്ള ഹൈസ്‌കൂൾ വിഭാഗം സംസ്കൃതം – 1, അറബിക് – 1, മാത്തമറ്റിക്‌സ് – 2, ഫിസിക്കൽ സയൻസ് -1. ഒഴിവുകളിലേക്കും, അനധ്യാപക ഒഴിവായ ഫുൾ ടൈം മീനിയൽ 1, ഒഴിവിലേക്കും ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിലേക്കുള്ള ഇൻ്റർവ്യൂ 24/05/2024 വെള്ളി രാവിലെ 10 മണിക്ക് നടത്തുന്നതാണ്. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകേണ്ടതാണ് എന്ന് സ്കൂൾ ഹെഡ് മിസ്ട്രസ് അറിയിച്ചു.

മടത്തറ ചല്ലിമുക്ക് പിക് അപ് വാഹനം നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചു കയറി അപകടം

ചിതറ; മടത്തറ ചല്ലിമുക്ക് പിക് അപ് വാഹനം നിയന്ത്രണം വിട്ട് ഇലക്ട്രിക്ക് പോസ്റ്റിലേക്ക് ഇടിച്ചു കയറി അപകടം. മടത്തറ ഭാഗത്ത് നിന്ന് വാഹനമാണ് ചല്ലിമുക്ക് ജംങ്ഷന് സമീപം നിയന്ത്രണം വിട്ട് അപകടത്തിൽ പെട്ടത്. ഡ്രൈവറും ഭാര്യയും കുട്ടികളുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇവരെ പരിക്കുകളോടെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വിവാഹ വാഗ്‌ദാനം നൽകി പീഡനം; മടത്തറ സ്വദേശി അറസ്‌റ്റിൽ

ചിതറ: ജോലി, വിവാഹം എന്നിവ വാഗ്ദാനം നൽകി സ്ത്രീകളെ ലൈംഗികമായി പീ ഡിപ്പിച്ച കുറ്റത്തിന് മടത്തറ ബ്ലോക്ക് നമ്പർ 146 ഉഷ ഭവനിൽ സജീവ്(43) പൊലീസ് പിടിയിലായി. നന്ദിയോട് സ്വദേശിയായ യുവതി നൽകിയ പരാതിയിലാണ് സജീവനെ പിടികൂടിയത്. നെടുമങ്ങാട് സ്വദേശിയായ മറ്റൊരു യുവതിയും ഇയാൾക്കെതിരെ പൊലീസിലും മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

ജോലി വാഗ്ദദാനം നൽകി വിവാഹം കഴിക്കുകയും പീഡിപ്പിച്ച ശേഷം ഉപേക്ഷിച്ചെന്നുമാണ് പരാതി. വിവിധ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ പരാതി നിലവിലുണ്ട് പ്രതിയെ കോടതി റിമാൻഡ് ചെയ്തു. പ്രതികളെ സുഹൃത്ത് ചിതറ സ്വദേശിക്കെതിരെയും അന്വേഷണം നടക്കുന്നവരികയാണ്. പാലോട് എസ്എച്ച്ഒ സുബിൻ തങ്കച്ചൻ, സബ് ഇൻസ്പെക്ടർമാരായ രവീന്ദ്രൻനായർ, രാജൻ, സിപിഒമാരായ രഞ്ചിഷ്, സജീബ്, അനീഷ്, പ്രണവ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ‌് ചെയ്തത്.

ചിതറ മൂന്ന്മുക്ക് അക്ഷയ ക്രഷറിൽ നിന്ന് ലക്ഷങ്ങളുടെ മോഷണം; നാല് പ്രതികളിൽ മൂന്ന് പേരെ ചിതറ പോലീസ് അറസ്റ്റ് ചെയ്തു

ചിതറ: ചിതറ അക്ഷയ ക്രഷറിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന സാധനങ്ങൾ മോഷ്ടിച്ചു കടത്തിയ പ്രതികളെയാണ് ചിതറ പോലീസ് ഇന്ന് രാവിലെ പിടികൂടിയത്. നാല് പ്രതികളിൽ മൂന്ന് പേരെയാണ് ചിതറ എസ് ഐയുടെ നേതൃത്വത്തിൽ പിടികൂടിയത്. ഭരതന്നൂർ അംബേദ്കർ കോളനി സ്വദേശികളായ ഒന്നാം പ്രതി വിനോയ്‌ എന്ന് വിളിക്കുന്ന ബിച്ചു(19) , രണ്ടാം പ്രതി അനന്തു (20) , നാലാം പ്രതി മനു (36) എന്നിവരാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്. മൂന്നാം പ്രതി ഒളിവിലാണ്

അക്ഷയ ക്രഷർ ഉടമ നൽകിയ പരാതിയിൽ കേസ് എടുത്ത പോലീസ് അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. ചിതറ എസ് ഐ സുധീഷിന്റെ നേതൃത്വത്തിലായിരുന്നു പ്രതികളെ ഇന്ന് രാവിലെ പിടികൂടിയത്. പിടികൂടിയ പ്രതികളെ കടയ്ക്കൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കടയ്ക്കൽ GVHSS അധ്യാപിക സിന്ധു ടീച്ചർ അന്തരിച്ചു

കടയ്ക്കൽ: കടയ്ക്കൽ ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപിക സിന്ധു നിര്യാതയായി. ചടയമംഗലം വെള്ളുപ്പാറ സ്വദേശിയും അധ്യാപകനുമായ ഉണ്ണികൃഷ്ണന്റെ ഭാര്യയാണ്. ദീർഘകാലമായി ക്യാൻസർ രോഗത്തിന് ചികിത്സയിൽ ആയിരുന്നു. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ വച്ചായിരുന്നു മരണം. ഏക മകൻ പ്ലസ് ടു വിദ്യാർഥിയാണ് മൃതദേഹം കടയ്ക്കലിലെ വീട്ടിൽ സംസ്‌ക്കരിക്കും.

കടയ്ക്കൽ സ്വദേശി വാഹനാപകടത്തിൽ മരണപ്പെട്ടു; അപകടത്തിന്റെ CCTV ദൃശ്യങ്ങൾ

കടയ്ക്കൽ: കടയ്ക്കൽ മിഷ്യൻകുന്ന് സ്നേഹ ഭവനിൽ അമ്പത് വയസ്സുളള ഉദയൻ ആണ് മരണപ്പെട്ടത്. കടക്കലമ്മ ലോറിയിലും കെഎസ്ആർടിസി യിൽ എം പാനൽ ഡ്രൈവറും ആയിരുന്നു. തടിലോറിയുമായി പെരുമ്പാവൂരിൽ എത്തി, തടി ഇറക്കുന്നതിനിടയിൽ ലോറി മുന്നോട്ട് ഉരുണ്ടതാണ് തുടർന്ന് വാഹനം തളളി നിർത്താൻ ശ്രമിക്കുന്നതിനിടയിൽ ഭിത്തിയിൽ ചെന്ന് ഇടിച്ച വാഹനത്തിന് ഇടയിൽ പെട്ടതാണ് അപകട കാരണം.

എസ്.എസ്.എല്‍.സി/പ്ലസ്സ് ടു പാസ്സായ വിദ്യാര്‍ത്ഥികള്‍ക്കായി സൈബര്‍ സെക്യൂരിറ്റി വര്‍ക്ക്‌ഷോപ്പ്

കൊല്ലം: കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക്ക് കോളേജില്‍ എസ്.എസ്.എല്‍.സി/പ്ലസ്സ് ടു പാസ്സായ വിദ്യാര്‍ത്ഥികള്‍ക്കായി സൈബര്‍ സെക്യൂരിറ്റി വര്‍ക്ക്‌ഷോപ്പ് മെയ് 23 മുതല്‍ മെയ് 25 വരെ സംഘടിപ്പിക്കും. മെയ് 22ന് മുമ്പായി https://forms.gle/6HE3XegZU7rqMHro6 വഴി അപേക്ഷിക്കണം. ഫോണ്‍: 9447488348

വീട് വെയ്ക്കാൻ 4 സെന്റ് ചോദിച്ച കുടുംബത്തിന്‌ 8 സെന്റ് സൗജന്യമായി നൽകി കടയ്ക്കലിലെ വ്യാപാരി അഡ്വ ജയചന്ദ്രൻ പിള്ള

കടയ്ക്കൽ: കടയ്ക്കൽ പട്ടിവളവ് പരേതനായ സുനിൽ കുമാറിന്റെ കുടുംബത്തിനാണ് കടയ്ക്കലിലെ വ്യാപാരിയായ അഡ്വ ജയചന്ദ്രൻ പിള്ള 8 സെന്റ് നൽകി മാതൃകയായത്. കടയ്ക്കൽ പാട്ടിവളവിന് സമീപം അടച്ചുറപ്പില്ലാത്ത വീട്ടിലാണ് സുനിൽ കുമാറിന്റെ കുടുംബം താമസിച്ചു വന്നിരുന്നത്. കേസിൽപ്പെട്ട ഭൂമിയായതിനാൽ സർക്കാർ സംവിധാനത്തിൽ ഉൾപ്പെടുത്തി വീട് നൽകാനും കഴിയാത്ത സാഹചര്യമായിരുന്നു.ഈ ജീവിത സാഹചര്യത്തിലും. സുനിൽ കുമാറിന്റെ മകൾ കടയ്ക്കൽ GVHSS വിദ്യാർത്ഥിനി ആര്യ ഇക്കഴിഞ്ഞ SSLC പരീക്ഷയിൽ ഫുൾ എ പ്ലസ്‌ നേടിയിരുന്നു.

ആര്യയുടെ ജീവിത കഥ മാധ്യമങ്ങളിലും ഇടം പിടിച്ചിരുന്നു. സ്കൂൾ പി റ്റി എ യും അധ്യാപകരും ആര്യയ്ക്ക് വീട് വയ്ക്കാൻ 4 സെന്റ്‌ നൽകണമെന്ന് അഭ്യർത്ഥിച്ചു എന്നാൽ അദ്ദേഹം 8 സെന്റ് നൽകാമെന്ന് സമ്മതിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ പേരിലുള്ള കടയ്ക്കൽ, കോട്ടപ്പുറത്തുള്ള വസ്തുവിൽ നിന്നാണ് 8 സെന്റ്‌ നൽകിയത്

കടയ്ക്കലിൽ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച ജയചന്ദ്രൻ പിള്ള സ്വപ്രയത്നത്തിലൂടെയാണ് ജീവിത വിജയത്തിലേക്ക് എത്തിയത്. വർഷങ്ങൾക്ക് മുൻപ് കടയ്ക്കലിൽ പള്ളിയമ്പലം എന്ന ഒരു ജ്യൂവലറി ആരംഭിച്ചു. കടയ്ക്കൽ കൂടാതെ തിരുവനന്തപുരത്തും ഇദ്ദേഹത്തിന് പള്ളിയമ്പലം സ്വർണ്ണവ്യാപാര ഷോപ്പ് ഉണ്ട്. ഇപ്പോൾ തിരുവനന്തപുരം സ്ഥിരതാമസമായ ജയചന്ദ്രൻ പിള്ള. കടയ്ക്കലിലെ സാമൂഹിക പ്രവർത്തനങ്ങളിലും പങ്കാളിയാണ്.

ചിതറ ഗ്രാമപ്പഞ്ചായത്ത് അംഗം SSLC വിജയികൾക്ക് പഠനോപകരണ വിതരണം നടത്തി

ചിതറ: ചിതറ ഗ്രാമപഞ്ചായത്തിലെ വിവിധ മേഖലകളിൽ SSLC പരീക്ഷയിൽ മുഴുവൻ വിഷയത്തിലും A+ കരസ്ഥമാക്കിയ കുട്ടികൾക്ക് അനുമോദനവും പഠനോപകരണ വിതരണവുമായി ചിതറ ഗ്രാമപ്പഞ്ചായത്ത് ഇരപ്പിൽ വാർഡ് മെമ്പർ അൻസർ തലവരമ്പ്. ഇരപ്പിൽ, വട്ടമുറ്റം വാർഡുകളിലെ കുട്ടികളെ വീട്ടിൽ സന്ദർശനം നടത്തിയാണ് പുരസ്‌കാര വിതരണം നടത്തിയത്.

17 കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കടയ്ക്കൽ സ്വദേശി പിടിയിൽ

കടയ്ക്കൽ: ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പല ദിവസങ്ങളിലയി പീഡിപ്പിച്ച വന്ന കടയ്ക്കൽ കോട്ടപ്പുറത്ത് 24 വയസ്സുള്ള സംഗീതാണ് കടയ്ക്കൽ പോലീസിന്റെ പിടിയിൽ ആയത്. കഴിഞ്ഞ ദിവസം 2 മണിക്ക് പ്രതിയെ പെൺകുട്ടിയുടെ വീടിന്റെ പരിസരത്ത് നിന്ന് നാട്ടുകാരാണ് പിടികൂടിയത്.

നാട്ടുകാർ പിടികൂടിയ പ്രതിയെ കടയ്ക്കൽ പൊലീസിന് കൈ മാറുകയും പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് പീഡന വിവരം പുറത്ത് അറിയുന്നത്. പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് പ്രതിക്കെതിരെ പോസ്കോ കേസ് എടുത്തു പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ചടയമംഗലം എസ് ഐ അക്രമിച്ച പ്രതി പിടിയിൽ

ചടയമംഗലം: വാഹന പരിശോധനകിടെ ചടയമംഗലം എസ്ഐ മനോജിനെ എസ് നെ ആക്രമിച്ചയാൾ പിടിയിൽ. ഓയൂർ ചെറിയവെളിനല്ലൂർ സ്വദേശി അജിയാണ് പിടിയിലായത്. ഇന്നലെ വൈകുന്നേരം ആറുമണിയോടെയാണ് സംഭവം. ഇളവക്കോട്ട് ചടയമംഗലം എസ്ഐയുടെ നേതൃത്വത്തിൽ വാഹനപരിശോധന നടത്തുന്നതിനിടെ അപകടകരമായ രീതിയിൽ അമിത വേഗതയിൽ ഓടിച്ചുവന്ന കാർ കൈയ്യ് കാണിച്ചു നിർത്തി പരിശോധന നടത്തി. തുടർന്ന് വാഹനം ഓടിച്ചിരുന്ന അജി മദ്യപിച്ചിരുന്നതായി കണ്ടെത്തി.

ഇയ്യാളെ കസ്റ്റഡിയിലെടുത്ത് പോലീസ് വാഹനത്തിലേക്ക് മാറ്റുന്നതിടെ എസ്ഐ മനോജിനെ ആക്രമിക്കുകയായിരുന്നു. അജി എസ്ഐ മനോജിന്റെ കൈയ്യ് പിടിച്ച് തിരിക്കുകയും നെഞ്ചിൽ ചവിട്ടുകയും യൂണിഫോം വലിച്ച് കീറുകയും ചെയ്തു. തുടർന്ന് ഇയ്യാളെ സ്റ്റേഷനിലെത്തിച്ചു. ജാമ്യം ഇല്ലാവകുപ്പ് പ്രകാരം കേസെടുത്തു. കൃത്യം നിര്‍വഹണം തടസപ്പെടുത്തിയതിനും ഡ്യൃട്ടിയിലുളള ഉദ്യോഗസ്ഥനെ ആക്രമിച്ച് പരിക്കേൽപിച്ചതിനുമാണ് അജികെതിരെ കേസെടുത്തിരിക്കുന്നത്. അറസ്റ്റിലായ പ്രതിയെ കോടതിയൽ ഹാജരാക്കി റിമാഡ് ചെയ്തു.
© all rights reserved
made with Kadakkalnews.com