Responsive Ad Slot

വളവുപച്ച വർക്ക് ഷോപ്പിൽ നിന്ന് ബുള്ളറ്റ് മോഷണം; പ്രതികൾ ചിതറ പോലീസ് പിടിയിൽ

ചിതറ: വളവുപച്ച വർക്ക് ഷോപ്പിൽ നിന്ന് മൂന്നു പ്രതികൾ ചേർന്ന് ബുള്ളറ്റ് മോഷണം പ്രതികൾ ചിതറ പോലീസ് പിടിയിൽ. 10.05.2024 തീയതി നാലു മണിയോടുകൂടി കൊല്ലായിൽ സ്വദേശികളായ നൗഫൽ 20, മുഹമ്മദ് ഇർഫാൻ 21, ചിതറ പള്ളിക്കുന്നും പുറം സ്വദേശി സന്ദീപ് ലാൽ എന്നിവർ ചേർന്ന് വളവുപച്ചയിൽ വർക്ക്‌ഷോപ്പ് നടത്തി വന്ന സജുവിന്റെ ഷോപ്പിൽ എത്തുകയും ബുള്ളറ്റ് ബലാൽക്കാരമായി കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്തു. തടയാൻ ശ്രമിച്ച സഞ്ജുവിനെ ഭീഷണിപ്പെടുത്തി. ബുള്ളറ്റ് ടയർ പഞ്ചർ ആയിരുന്നതിനാൽ ഒരു പിക്കപ്പ് വാനിൽ കയറ്റി ആണ് പ്രതികൾ ബുള്ളറ്റ് കൊണ്ടുപോയത്.

ചിതറയുള്ള അക്ബർ എന്നയാൾ അറ്റകുറ്റപ്പണികൾക്കായി സജുവിന്റെ വർക്ഷോപ്പിൽ ഏൽപ്പിച്ച ബുള്ളറ്റ് ആണ് പ്രതികൾ മോഷണം ചെയ്തുകൊണ്ടു പോയത്. തുടർന്ന് ചിതറ പോലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ മോഷണ കേസ് രജിസ്റ്റർ ചെയ്യുകയും സിസിടിവി ദൃശ്യങ്ങൾ നോക്കി ബുള്ളറ്റ് കൊണ്ടുപോയ പിക്കപ്പ് വാഹനത്തിന്റെ നമ്പർ തിരിച്ചറിയുകയും തുടർന്ന് പിക്കപ്പ് വാൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ മൂന്ന് പ്രതികളും പിടിയിലായി. മോഷണം ചെയ്തു കൊണ്ടുപോയ ബുള്ളറ്റും കസ്റ്റഡിയിലെടുത്തു.

പ്രതികൾക്ക് മുമ്പ് ഇന്നോവ വാടകക്കെടുത്ത് ആടുകളെ മോഷണം ചെയ്തുകൊണ്ടു പോയതിന് തമിഴ്നാട്ടിൽ മോഷണക്കേസ് നിലവിലുണ്ട്. ആ കേസിൽ ജാമ്യം ലഭിച്ച ഒരു മാസത്തിനു ശേഷമാണ് വീണ്ടും പ്രതികൾ മോഷണം നടത്തിയിട്ടുള്ളത്. മദ്യത്തിനും മയക്കുമരുന്നിനും അടിമകളും അക്രമ സ്വാഭാവികളുമാണ് പ്രതികൾ. ചിതറ കിഴക്കുംഭാഗത്ത് വെച്ചാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. മൂന്നു പ്രതികളെയും കടയ്ക്കൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു. അന്വേഷണസംഘത്തിൽ സിഐ ശ്രീജിത്ത് പി, എസ് ഐ സുധീഷ്, എസ് ഐ രശ്മി, സി പി ഓ മാരായ ലിജിൻ, ജിത്തു, ഫൈസൽ എന്നിവർ ഉണ്ടായിരുന്നു.

കടയ്ക്കൽ കിംസാറ്റ് ഹോസ്പിറ്റലിൽ അന്താരാഷ്ട്ര നേഴ്സ് ദിനം ആചരിച്ചു

കടയ്ക്കൽ: കിംസാറ്റ് ഹോസ്പിറ്റലിൽ അന്താരാഷ്ട്ര നേഴ്സ് ദിനം ആചരിച്ചു. സമൂഹത്തിനാകെ നഴ്സുമാര്‍ നല്‍കുന്ന സംഭാവനകളെ ആദരിക്കാനാണ് എല്ലാ വര്‍ഷവും മേയ് 12 ന് നഴ്സസ് ദിനം ആചരിക്കുന്നത്. മെയ് 6 മുതല്‍ 12 വരെ അന്താരാഷ്ട്ര നഴ്സസ് വാരമായും ആചരിക്കുന്നു. "Our Nurses Our Future, The Economic Power of Care" എന്നതാണ് ഈ വര്‍ഷത്തെ നഴ്സിംഗ് ദിന സന്ദേശം.

ചിതറയിൽ തടിമില്ല് തീപിടിത്തം; 50 ലക്ഷത്തിന്റെ നഷ്ടം കണക്കാക്കുന്നതായി മില്ലുടമ

ചിതറ: ചിതറ കിഴക്കുംഭാഗത്ത് തടിമില്ല് കത്തിനശിച്ചു. കിഴക്കുംഭാഗം മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിനുള്ളിൽ പ്രവർത്തിക്കുന്ന ചിതറ പെരിങ്ങാട് പണയിൽ വീട്ടിൽ ഷിബാഹുദ്ദീന്റെ ഉടമസ്ഥതയിലുള്ള സഹിന്ദ് വുഡ് ഇൻഡസ്ട്രീസിലാണ് തീപിടിത്തം ഉണ്ടായത്. ആളപായമില്ല. ഇന്നലെ പുലർച്ചെ നാലോടെയാണ് സംഭവം. മില്ലിലെ ഉപകരണങ്ങളും തടികളും പൂർണമായും കത്തിനശിച്ചു. അമ്പത് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി മില്ലുടമ പറഞ്ഞു. മില്ല് പ്രവർത്തിച്ചിരുന്ന ഷെഡിന്റെ മുക്കാൽ ഭാഗവും അഗ്നിക്കിരയായി.

തടിമില്ലിന് സമീപം താമസിക്കുന്ന ബാബുമന്ദിരത്തിൽ ലെനിൻ ബാബുവാണ് തീപിടിത്തം ആദ്യം കണ്ടത്. മേൽക്കൂരയിലെ ആസ്ബറ്റോസ് ഷീറ്റ് പൊട്ടത്തെറിച്ച ശബ്ദം കേട്ടാണ് ലെനിൻ ഉണർന്നത്. പുറത്തിറങ്ങി നോക്കിയപ്പോൾ മില്ലിന്റെ കാൽഭാഗം അഗ്നിക്കിരയായിരുന്നു. തുടർന്ന് ഷിഹാബുദ്ദീന്റെ മകൻ ഷിറാഫിനെയും കടയ്ക്കൽ ഫയർഫോഴ്സിനെയും വിവരം അറിയിച്ചു. അസഹ്യമായ ചൂട് കാരണം ഫയർഫോഴ്സിന് ആദ്യഘട്ടത്തിൽ കെട്ടിടത്തിലേക്ക് പ്രവേശിക്കാനായില്ല. ഏറെ നേരം വെള്ളമൊഴിച്ച ശേഷമാണ് കെട്ടിടത്തിനടുത്തേക്ക് എത്താനായത്.

കടയ്ക്കലിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റാണ് ആദ്യം എത്തിയത്. പുനലൂർ, വിതുര, വെഞ്ഞാറമൂട് എന്നിവിടങ്ങളിൽ നി​ന്നുള്ള ഫയർഫോഴ്സ് യൂണിറ്റുകളും സ്ഥലത്തെത്തി മൂന്നര മണിക്കൂറോളം പരിശ്രമിച്ചാണ് തീ പൂർണമായും കെടുത്തിയത്. നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

എക്സ് സർവീസ് കടയ്ക്കൽ ലീഗ് യൂണിറ്റ് വാർഷികവും, കുടുംബ സംഗമവും

കടയ്ക്കൽ: കേരളാ സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് കടയ്ക്കൽ യൂണിറ്റ് വാർഷിക സമ്മേളനം പാവല്ല ഓഡിറ്റോറിയം കടയ്ക്കൽ ആൽത്തറമൂട് വച്ച് നടന്നു. സംസ്ഥാന ജനറൽ സെക്രട്ടറി സതീഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ദിലീപ് കുമാർ അദ്ധ്യക്ഷനായി. കുടുംബ സംഗമം മഹിളാ വിഭാഗം ജില്ലാ പ്രസിഡന്റ്‌ സുധർമ്മ സത്യശീലൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സദൻ മുതിർന്ന വിമുക്ത ഭടൻമാരെ ആദരിച്ചു. പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെയും അദ്ദേഹം അനുമോദിച്ചു. കൊല്ലം താലൂക്ക് പ്രസിഡന്റ്‌ തുളസീധരൻ പിള്ള മുഖ്യ പ്രഭാഷണം നടത്തി. താലൂക്ക് സെക്രട്ടറി വിജയൻ പിള്ള, യൂണിറ്റ് ട്രഷറർ ലിജു രാജ്, ജോയിന്റ് സെക്രട്ടറി രാജീവൻ നായർ, യൂണിറ്റ് മഹിളാ വിഭാഗം പ്രസിഡന്റ്‌ ദീപ, സെക്രട്ടറി വിജയമ്മ എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി അനിൽകുമാർ സ്വാഗതവും യൂണിറ്റ് രക്ഷാധികാരി ശിവരാമ പിള്ള നന്ദിയും പറഞ്ഞു.

കടയ്ക്കൽ കിളിമരത്തുകാവ് ക്ഷേത്രത്തിൽ മാതൃ പൂജ

കടയ്ക്കൽ: ലോക മാതൃ ദിനത്തോടനുബന്ധിച്ച് കടയ്ക്കൽ കിളി മരത്തുകാവ് ക്ഷേത്രത്തിൽ മാതൃ പൂജ നടക്കും. അമ്മയെ ദേവിയായി സങ്കൽപ്പിച്ച് മക്കൾ അമ്മമാർക്ക് അർപ്പിക്കുന്ന പൂജയാണ് മാതൃ പൂജ. മാതൃ പൂജക്ക്‌ ആവശ്യമായ എല്ലാ ദ്രവ്യങ്ങളും ക്ഷേത്ര ഉപദേശക സമിതി സൗജന്യമായി നൽകും. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന എല്ലാ അമ്മമാരും മക്കളും കൊച്ചുമക്കളും ഇന്ന് വൈകിട്ട് 5ന് ക്ഷേത്രത്തിൽ എത്തണം. മാതൃപൂജക്ക്‌ ആവശ്യമായ എല്ലാസൗകര്യങ്ങളും ഒരുക്കിയിട്ടുള്ളതായി കിളിമരത്തുകാവ് സബ് ഗ്രൂപ്പ്‌ ഓഫീസർ എ.വി.വിജേഷ് അറിയിച്ചു.

ചിതറ ഐരക്കുഴിയിൽ വാഹനാപകടം

ചിതറ: ചിതറ ഐരക്കുഴിയിൽ കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് അപകടം. മതിലിൽ ഇടിച്ച വാഹനം നിയന്ത്രണം വിട്ട് ഐരക്കുഴി റേഷൻ കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. രാവിലെ 7.30 നാണ് അപകടം സംഭവിച്ചത്. വാഹനത്തിൽ രണ്ട് യാത്രക്കാർ ഉണ്ടായിരുന്നു എന്നാണ് ദൃസാക്ഷികൾ പറയുന്നത്. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.

കിഴക്കുംഭാഗം തടിമില്ലിൽ വൻ തീ പിടുത്തം

ചിതറ: ചിതറ കിഴക്കുംഭാഗത്ത് തടിമില്ലിൽ വൻപിടുത്തം 50 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം. ഇന്ന് വെളുപ്പിനെ നാലുമണിയോടുകൂടി ചിതറ കിഴക്കുംഭാഗത്ത് പ്രവർത്തിക്കുന്ന സഹിന്ദ് തടിമില്ലിനാണ് തീപിടുത്തം ഉണ്ടായത്. കടയ്ക്കൽ നിന്ന് ഫയർഫോഴ്സ് എത്തിയെങ്കിലും തീയണക്കാൻ കഴിയാത്തതിനെ തുടർന്ന് കൊട്ടാരക്കരയിൽ നിന്നും പുനലൂരിൽ നിന്നും കൂടുതൽ ഫയർഫോഴ്സ് യൂണിറ്റുകൾ എത്തിയാണ് തിയ്യണക്കാൻ കഴിഞ്ഞത്.

എന്നാൽ തടിമില്ലിലെ ഉപകരണങ്ങളും തടികളും പൂർണമായി കത്തി നശിച്ചുനിലയിലാണ് 50 ലക്ഷത്തോളം രൂപയുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഷോർട് സെർക്യൂട്ട് ആയിരിക്കാം തീപിടുത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. കടയ്ക്കൽ, വിതുര, വെഞ്ഞാറമൂട്, പുനലൂർ എന്നിവടങ്ങളിൽ നിന്നുള്ള ഫയർ ഫോഴ്സ് യൂണീറ്റുകൾ എത്തിയാണ് തീ അണക്കാൻ കഴിഞ്ഞത്.

കിഴക്കുഭാഗത്ത് ഇരുചക്ര യാത്രികന്റെ ദേഹത്ത് തുപ്പി ബസ് യാത്രികൻ; ബസ് റൂട്ട് മുടങ്ങി

ചിതറ: ഇന്ന് വൈകിട്ട് 4.30 ഓടെയാണ് സംഭവം. മടത്തറയിൽ നിന്നും കടയ്ക്കലിലേക്ക് പോകേണ്ട ദില്ലൂസ്‌ ബസ് ആണ് റൂട്ട് മുടക്കിയത്. മുള്ളിക്കാട് ഭാഗത്ത് എത്തിയപ്പോൾ ദില്ലൂസ് ബസിലിരുന്ന് സ്കൂട്ടർ യാത്രികന്റെ ദേഹത്ത് മുറുക്കി തുപ്പുകയായിരുന്നു. ഇരുചക്ര യാത്രികൻ കിഴക്കുംഭാഗത്ത് എത്തിയപ്പോൾ ബസ് തടഞ്ഞു ബസ് ജീവനക്കാരോട് കാര്യം അവതരിപ്പിച്ചു.
ബസിന് ഉള്ളിൽ കയറി പരിശോധന നടത്തിയ ഇരുചക്ര യാത്രികന് തന്റെ ദേഹത്ത് തുപ്പിയ ആളെ കണ്ടെത്താൻ കഴിഞ്ഞില്ല. എന്നാൽ ബസ് ജീവനക്കാർ തങ്ങളുടെ സമയത്തിന് ഇനി ഓടാൻ കഴിയില്ല എന്ന് പറഞ്ഞു കൊണ്ട് റൂട്ട് മുടക്കുകയായിരുന്നു.
 
തങ്ങളുടെ റൂട്ട് മുടക്കി എന്ന് ആരോപിച്ചു സ്കൂട്ടർ യാത്രികനുമായി വാക്ക് തർക്കത്തിൽ ഏർപ്പെടുകയും അവസാനം ചിതറ പോലീസ് സ്ഥലത്തെത്തി പരാതിയുമായി രണ്ടുപേരോടും സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെട്ടു. ടിക്കറ്റ് എടുത്ത് യാത്ര ചെയ്ത ബസ് യാത്രികർ ദുരിതത്തിൽ ആകുന്ന അവസ്ഥയുമാണ് ഉണ്ടായത്. റൂട്ട് മുടക്കി എന്ന ആരോപണവുമായി ബസ് ജീവനക്കാരും. തന്റെ ദേഹത്ത്‌ തുപ്പിയ ആളെ തിരയുക മാത്രമാണ് ഉണ്ടായത് എന്ന് ഇരുചക്ര വാഹന യാത്രികനും പറയുന്നു.

ചടയമംഗലം ഐതിലയിൽ റോഡിൽ പാർക്ക് ചെയ്തിരുന്നബൈക്ക് കത്തിച്ച നിലയിൽ

ചടയമംഗലം: ചടയമംഗലം പാട്ടം കരിക്കും ക്കണ്ടത്തിൽ വീട്ടിൽ ശ്രീരാജിന്റെ ഉടമസ്ഥയിലുള്ള ബൈക്കാണ് കത്തിച്ച നിലയിൽ കണ്ടെത്തിയത്. പിസ്റ്റൺ ജാമായതിനെ തുടർന്ന് ഒരാഴ്ചയായി വാഹനം ചടയമംഗലം പോരേടം റോഡിലുള്ള ഇടറോഡിൽ പാർക്ക് ചെയ്ത നിലയിലായിരുന്നു. കഴിഞ്ഞദിവസം രാത്രി ഒന്നരയോടെ മംഗലം പോലീസിന്റെ നൈറ്റ് പെട്രോളിങ്ങിനിടയിലാണ് വാഹനം കത്തുന്ന നിലയിൽ കണ്ടത്. തുടർന്ന് ചടയമംഗലം പോലീസ് ഫയർഫോഴ്സിനെ വിളിച്ച് തീയണക്കുകയായിരുന്നു. ഇത് സംബന്ധിച്ച് വാഹന ഉടമ ചടയമംഗലം പോലീസിൽ പരാതി നൽകി.

ചിതറ മുള്ളിക്കാട് വാഹനാപകടം; മാതാവിനും കുട്ടിക്കും പരിക്ക്

ചിതറ: മുള്ളിക്കാട് ഇന്ന് ഉച്ചയ്ക്ക് 1.30 ടെയാണ് വാഹനാപകടം ഉണ്ടായത്. ഇരുചക്ര വാഹനവും കാറുമാണ് അപകടത്തിൽ പെട്ടത്. റോഡ് സൈഡിൽ ഒതുക്കിയ കാർ ഒരു സിഗ്‌നലും കാണിക്കാതെ തിരിഞ്ഞതാണ് അപകടത്തിന് കാരണമായത് എന്ന് ദൃസാക്ഷികൾ പറയുന്നു. ഇരുചക്ര വാഹനത്തിൽ മാതാവും കുട്ടിയുമാണ് ഉണ്ടായിരുന്നത്. മാതാവിന് പരിക്കുകൾ ഉണ്ട്. കുട്ടിക്ക് നിസാരമായി മാത്രമാണ് പരിക്കേറ്റത്. ഇവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അശ്രദ്ധമായ ഡ്രൈവിങ് മൂലം അനവധി വാഹനങ്ങളാണ് ഈ മേഖലയിൽ അപകടത്തിൽ പെടുന്നത്

കടയ്ക്കലിന്റെ ഉറക്കം കളഞ്ഞ് കരിഞ്ചെള്ളുകൾ

കടയ്ക്കൽ: വേനൽച്ചൂടിൽ വെന്തുരുകുന്ന കിഴക്കൻമേഖലയ്ക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ച് കരിഞ്ചെള്ളുകളും. ഏറ്റവുമധികം റബർ തോട്ടങ്ങളുള്ള കടയ്ക്കൽ, കുമ്മിൾ, ചിതറ ഇപ്പോൾ കരിഞ്ചെള്ളുകളുടെ പിടിയിലാണ്. രാത്രിയിൽ വിളക്കു തെളിക്കാനോ ആഹാരം കഴിക്കാനോപോലും കഴിയാതെ ബുദ്ധിമുട്ടുകയാണ് നാട്ടുകാർ.

റബർ തോട്ടങ്ങൾ താവളമാക്കുന്ന ചെള്ളുകൾ രാത്രിയാകുന്നതോടെ, സമീപത്തെ വീടുകളിലേക്ക് കൂട്ടത്തോടെ ചേക്കേറും. ഒരേസമയം ലക്ഷക്കണക്കായി എത്തുന്ന ഈ ചെള്ളുകളെ നശിപ്പിക്കാനാകാതെ വലയുകയാണ് നാട്ടുകാർ. വീടിന്റെ ഭിത്തികളിലും മച്ചിലുമുൾപ്പെടെ തമ്പടിക്കുന്ന ഇവ ആഹാരസാധനങ്ങളിലേക്കും ദേഹത്തേക്കും പൊഴിഞ്ഞുവീഴുന്നത് സൃഷ്ടിക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. കുഞ്ഞുങ്ങളുള്ള വീടുകളിൽ മുതിർന്നവർ ഇമപൂട്ടാതെ കാത്തിരുന്നാണ് കുഞ്ഞുങ്ങളെ ഇവറ്റകളിൽനിന്നു രക്ഷിക്കുന്നത്.

മടത്തറ ബിവറേജസിന് സമീപം 100 അടി താഴ്ചയിലേക്ക് കാർ മറിഞ്ഞു

ചിതറ: മടത്തറ ബിവറേജസിന് സമീപം 100 അടി താഴ്ചയിലേക്ക് കാർ മറിഞ്ഞു. ഇന്ന് രാവിലെ 8.30 ഓടെയാണ് അപകടം നടന്നത്. 41 വയസുള്ള ഷാജിയും ഭാര്യ ഷിംനയുമാണ് കാറിൽ ഉണ്ടായിരുന്നത്. ഇവരെ പരിക്കുകളോടെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുതയിൽ സ്വദേശികളായ ഇവർ ഇപ്പോൾ നെടുമങ്ങാട് സ്ഥിര താമസക്കാരാണ്. മടത്തറയിൽ നിന്നും കടയ്ക്കലേക്ക് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു.
© all rights reserved
made with Kadakkalnews.com