chithara
local
കുളത്തുപ്പുഴ ESM കോളനിയിൽ മണിവിലസത്തിൽ ബിനു സദാനന്ദൻ (49)നെയാണ് കഴിഞ്ഞ ദിവസം കുളത്തുപ്പുഴ പോലീസ് പിടികൂടിയത്. രണ്ടാം പ്രതിയായ രമ്യയുടെ ഭർത്താവും കേസിലെ മൂന്നാം പ്രതിയുമാണ് ബിനു സദാനന്ദൻ. രമ്യയെ ചിതറ പോലീസ് മുമ്പ് പിടികൂടിയിരുന്നു.
ചണ്ണപ്പട്ട പപ്പോടി ഭാഗത്ത് ബിനു സദാനന്ദനെ കണ്ടതായി കുളത്തുപ്പുഴ പൊലീസിന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് SI ഷാജഹാന്റെ നേതൃത്വത്തിൽ ബിനു സദാനന്ദനെ പിടികൂടുകയായിരുന്നു. രമ്യയോടൊപ്പം ബിനുവും ചേർന്നാണ് വയ്പ്പയുടെ പേരിൽ പലരിൽ നിന്നും പണം വാങ്ങിയത്. രമ്യ ചിതറ പോലീസിന്റെ പിടിയിലും സമിത പങ്കാളി വിപിൻ കുമാർ എന്നവരെ കുളത്തുപ്പുഴ പോലീസും പിടികൂടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ചിതറ സ്വദേശിയിൽ നിന്ന് ഉൾപ്പെടെ കോടികൾ തട്ടിയെടുത്ത കേസിൽ ഒരു പ്രതി കൂടി അറസ്റ്റിൽ
ചിതറ: ചിതറ യിലെ അംഗൻവാടി ഹെൽപ്പറുടെ കൈയിൽ നിന്ന് മാത്രം പ്രധാനമന്ത്രി സ്വയം തൊഴിൽ വയ്പയുടെ പേരിൽ തട്ടിയെടുത്തത് 71 ലക്ഷത്തോളം രൂപയാണ്. തിരുവനന്തപുരം കൊല്ലം ജില്ലകളിൽ പലരുടെ കൈയ്യിൽ നിന്നും കോടികളാണ് ഈ സംഘം തട്ടിയെടുത്തത്. ഈ കേസിൽ ഒന്നും രണ്ടും നാലും പ്രതികൾ പിടിയിൽ ആയിരിക്കെ കഴിഞ്ഞ ദിവസം ഒളിവിൽ കഴിഞ്ഞു വന്ന മൂന്നാം പ്രതിയെ കുളത്തുപ്പുഴ പോലീസ് പിടികൂടി.
കുളത്തുപ്പുഴ ESM കോളനിയിൽ മണിവിലസത്തിൽ ബിനു സദാനന്ദൻ (49)നെയാണ് കഴിഞ്ഞ ദിവസം കുളത്തുപ്പുഴ പോലീസ് പിടികൂടിയത്. രണ്ടാം പ്രതിയായ രമ്യയുടെ ഭർത്താവും കേസിലെ മൂന്നാം പ്രതിയുമാണ് ബിനു സദാനന്ദൻ. രമ്യയെ ചിതറ പോലീസ് മുമ്പ് പിടികൂടിയിരുന്നു.
ചണ്ണപ്പട്ട പപ്പോടി ഭാഗത്ത് ബിനു സദാനന്ദനെ കണ്ടതായി കുളത്തുപ്പുഴ പൊലീസിന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് SI ഷാജഹാന്റെ നേതൃത്വത്തിൽ ബിനു സദാനന്ദനെ പിടികൂടുകയായിരുന്നു. രമ്യയോടൊപ്പം ബിനുവും ചേർന്നാണ് വയ്പ്പയുടെ പേരിൽ പലരിൽ നിന്നും പണം വാങ്ങിയത്. രമ്യ ചിതറ പോലീസിന്റെ പിടിയിലും സമിത പങ്കാളി വിപിൻ കുമാർ എന്നവരെ കുളത്തുപ്പുഴ പോലീസും പിടികൂടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
chadayamangalam
Kummil
local
അനധികൃതമായി ഇന്ത്യൻ നിർമ്മിത വിദേശമദ്യം വിൽപ്പന നടത്തിയ കുമ്മിൾ സ്വദേശിയെ എക്സൈസ് പിടികൂടി
കുമ്മിൾ: ചടയമംഗലം റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ രാജേഷ് എ.കെ യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കുമ്മിൾ തുളസിമുക്കിൽ നിന്നും നടപ്പാറയിലേക്കു പോകുന്ന വഴിയിൽ വെച്ച് തുളസിമുക്ക് കൊച്ചുകോണത്ത് പുതുവൽവിള പുത്തൻവീട്ടിൽ 55 വയസ്സുള്ള ഓമനക്കുട്ടൻ നായർ എന്നയാളെ ഇന്ത്യൻ നിർമിത വിദേശമദ്യം കച്ചവടം നടത്തിയതിന് എക്സൈസ് സംഘം അറസ്റ്റ് ചെയ്തു ക്രൈം നമ്പർ 33/2024 u/s 55(i) of kerala abkari act 1 of 1077 വകുപ്പ് പ്രകാരം ഒരു അബ്കാരി കേസ് ചടയമംഗലം എക്സൈസ് റേഞ്ച് ഓഫീസിൽ രജിസ്റ്റർ ചെയ്തു.
ഇയാളുടെ കൈവശം നിന്നും 3.5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും മദ്യം വിറ്റവകയിൽ പണവും, എക്സൈസ് സംഘം കണ്ടെടുത്തു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ്, ഉണ്ണിക്കൃഷ്ണൻ WCEO രോഹിണി സിവിൽ എക്സൈസ് ഓഫീസർമാരായ ഗിരീഷ് കുമാർ, ഷൈജു, ജയേഷ്, ശ്രേയസ് ഉമേഷ്, സാബു, എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്
kadakkal
local
മാർച്ച് 30 ന് ലോക ഇഡ്ഡലി ദിനത്തോടനുബന്ധിച്ച് കുടുംബശ്രീ കൊല്ലം ജില്ലാ മിഷന്റെ സഹകരണത്തോടെ കടയ്ക്കൽ പഞ്ചായത്ത് സി ഡി എസ് സ്പെഷ്യൽ ഇഡ്ഡലി ഫെസ്റ്റ് സംഘടിപ്പിച്ചു.കടയ്ക്കൽ പഞ്ചായത്ത് ഓഫീസിന് മുന്നിലെ വേദിയിൽ നടന്ന പരിപാടിയിൽ കുടുംബശ്രീ സി ഡി എസ് ചെയർ പേഴ്സൺ രാജേശ്വരി ,വൈസ് ചെയർപേഴ്സൺ സി ഇന്ദിരഭായി, സി ഡി എസ് അംഗങ്ങളായ ശ്യാമള സോമരാജൻ, ബീന, സന്ധ്യ, ആര്യ ബ്ലോക്ക് കോർഡിനേറ്റർ ഷെറീന അക്കൗണ്ടന്റ് രശ്മി, അങ്കണവാടി വർക്കർമാർ, ഹെൽപർമാർ, വിവിധ വാർഡുകളിൽ നിന്നുമുള്ള കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
കടയ്ക്കൽ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് സ്പെഷ്യൽ ഇഡ്ഡലി ഫെസ്റ്റ്
കടയ്ക്കൽ: മാർച്ച് 30 ലോക ഇഡ്ഡലി ദിനമാണ്. മലയാളികൾക്ക് മാത്രമല്ല, ലോകമെമ്പാടും ഇഡ്ഡലിക്ക് ആരാധകരുണ്ട്. ചെന്നൈയിൽ ഇഡ്ഡലി കാറ്ററിങ് നടത്തുന്ന ഇനിയവൻ എന്ന ഗ്രൂപ്പ് ഇഡ്ഡലിയ്ക്ക് ഒരു പ്രത്യേക ദിവസം വേണമെന്ന് തീരുമാനിച്ചു. അങ്ങനെയാണ് മാർച്ച് 30 ഇഡ്ഡലിയുടെ ദിനമായത്. ലോക ഇഡ്ഡലി ദിനമായി പ്രഖ്യാപിച്ച ആ ദിവസം പലരുചികളിലുള്ള 1328 ഇഡ്ഡലികൾ അവർ തയാറാക്കുകയും ചെയ്തു. അതേ ദിവസം സർക്കാർ 44 കിലോഗ്രാം ഭാരമുള്ള ഇഡ്ഡലി മുറിച്ച് ആ ദിവസം ലോക ഇഡ്ഡലി ദിനമായി പ്രഖ്യാപിച്ചു.
മാർച്ച് 30 ന് ലോക ഇഡ്ഡലി ദിനത്തോടനുബന്ധിച്ച് കുടുംബശ്രീ കൊല്ലം ജില്ലാ മിഷന്റെ സഹകരണത്തോടെ കടയ്ക്കൽ പഞ്ചായത്ത് സി ഡി എസ് സ്പെഷ്യൽ ഇഡ്ഡലി ഫെസ്റ്റ് സംഘടിപ്പിച്ചു.കടയ്ക്കൽ പഞ്ചായത്ത് ഓഫീസിന് മുന്നിലെ വേദിയിൽ നടന്ന പരിപാടിയിൽ കുടുംബശ്രീ സി ഡി എസ് ചെയർ പേഴ്സൺ രാജേശ്വരി ,വൈസ് ചെയർപേഴ്സൺ സി ഇന്ദിരഭായി, സി ഡി എസ് അംഗങ്ങളായ ശ്യാമള സോമരാജൻ, ബീന, സന്ധ്യ, ആര്യ ബ്ലോക്ക് കോർഡിനേറ്റർ ഷെറീന അക്കൗണ്ടന്റ് രശ്മി, അങ്കണവാടി വർക്കർമാർ, ഹെൽപർമാർ, വിവിധ വാർഡുകളിൽ നിന്നുമുള്ള കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
kadakkal
local
കിളിമരത്തുകാവ് ക്ഷേത്രത്തിൽ ആഞ്ജനേയ ദിവ്യദർശനപൂജ
കടയ്ക്കൽ: കിളിമരത്തുകാവ് ക്ഷേത്രത്തിലെ ആഞ്ജനേയ ദിവ്യദർശനപൂജ ഏപ്രിൽ 19 മുതൽ 23 വരെ നടത്തുമെന്ന് ക്ഷേത്രോപദേശകസമിതി അറിയിച്ചു. പൂജയുടെ കൂപ്പൺ വിതരണോദ്ഘാടനം സംവിധായകനും നടനുമായ മേജർ രവി നിർവഹിച്ചു. ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസർ എ.വി.വിജേഷ്, ഉപദേശകസമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ദിവ്യ ദർശനപൂജാ ദിവസങ്ങളിൽ നടത്തുന്ന നീരാഞ്ജന നെയ്വിളക്ക്, ലഡു പ്രസാദം എന്നിവയ്ക്ക് മുൻകൂട്ടി ബുക്ക് ചെയ്യാവുന്ന സംവിധാനവും ദേവസ്വം ബോർഡ് ഏർപ്പെടുത്തിയിട്ടുണ്ട്.
ഫോൺ: 8606402255.
Kummil
local
ജില്ലാ ലൈബ്രറി കൗൺസിൽ ജോ. സെക്രട്ടറി പ്രൊഫസർ B ശിവദാസൻ പിള്ള മുഖ്യ പ്രഭാഷണം നടത്തി. ശ്രീ ദീപക്ചന്ദ്രൻ, രാജേന്ദ്രപ്രസാദ്,മഞ്ജഷഎന്നിവർ സംസാരിച്ചു
കടയ്ക്കൽ മങ്കാട് ഏലയിൽ ഇറക്കിയ നെൽകൃഷിയുടെ വിളവെടുപ്പ് ഉത്സവം നടത്തി
കുമ്മിൾ: മങ്കാട് വായനശാല & ഗ്രന്ഥശാല, വനിത വേദി, ആർട്സ് & സ്പോർട്ട്സ് ക്ലബ്ബ്, ബാലവേദി പ്രവർത്തകർ മങ്കാട് ഏലയിലെ നെൽകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം 31.03.2024 ഞായറാഴ്ച രാവിലെ 9 മണിക്ക് താലൂക്കു ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ശ്രീJC. അനിലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ശ്രീ. KBമുരളീകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ ലൈബ്രറി കൗൺസിൽ ജോ. സെക്രട്ടറി പ്രൊഫസർ B ശിവദാസൻ പിള്ള മുഖ്യ പ്രഭാഷണം നടത്തി. ശ്രീ ദീപക്ചന്ദ്രൻ, രാജേന്ദ്രപ്രസാദ്,മഞ്ജഷഎന്നിവർ സംസാരിച്ചു
chithara
local
ചിതറ കല്ലുവെട്ടാംകുഴി സ്വദേശിയായ 67 കാരനെകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
ചിതറ: കല്ലുവെട്ടാംകുഴി സ്വദേശിയായ 67 കാരനെകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇദേഹത്തെ ഇന്ന് രാവിലെ മുതൽ കാണാതായതിനെത്തുടർന്ന് അന്വേഷണം നടത്തുകയായിരുന്നു. വീട്ടുകാർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് ചിതറ പോലീൽ പരാതി നൽകി പോലീസ് അന്വേഷണം നടത്തവേയാണ് 150 ഓളം മീറ്റർ അകലെയുള്ള പുരയിടത്തിൽ ആൾമറ ഇല്ലാത്ത കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
67 വയസ്സുള്ള ശശിക്ക് ഓർമ്മക്കുറവുള്ള ആളാണ്. രാത്രിയിൽ മൂത്രമൊഴിക്കാനായി പുറത്തിറങ്ങിയതിനു ശേഷം തിരികെ വീട്ടിൽ കയറിയില്ല എന്നാണ് നിഗമനം. സ്വകാര്യ വ്യക്തിയുടെ കുടുംബ വീട്ടിലെ കിണറ്റിനുള്ളിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചിതറ പോലീസും കടയ്ക്കൽ ഫയർഫോഴ്സും സ്ഥലത്ത് എത്തി തുടർ നടപടികൾ സ്വീകരിച്ചു

Kilimanoor
local
വെള്ളച്ചാട്ടത്തിൽ കുളിക്കാൻ ആഗ്രഹമുള്ളവർക്ക് ക്ഷേത്രത്തിന്റെ പുറകുവശംവഴി പാറക്കൂട്ടത്തിലെത്താം. പാറക്കൂട്ടങ്ങൾക്ക് നടുവിലൂടെ എത്തുന്ന വെള്ളച്ചാട്ടത്തെ തടഞ്ഞുനിർത്തുന്നത് പോലെ ശിഖരങ്ങളോടുകൂടിയ വലിയൊരു ആൽ മരം കാണാം. വെയിലേക്കാതെ ഇവിടം സംരക്ഷിക്കുന്നതിൽ ഈ ആൽമരത്തിന് വലിയ പങ്കുണ്ട്. ഇവിടെ എത്തുന്നതിൽ കൂടുതലും യുവാക്കളാണ്. എന്നാൽ, വൈകുന്നേരങ്ങളിൽ കുടുംബവുമായി എത്തുന്നവരും കുറവല്ല.വെള്ളച്ചാട്ടത്തിന് തൊട്ടടുത്ത് വരെ വാഹനത്തിൽ എത്താം. പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യവുമുണ്ട്.
കടുത്ത വേനലിലും മനം നിറയ്ക്കുന്ന 'മീൻമുട്ടി' വെള്ളച്ചാട്ടം
കടുത്ത വേനലിലും തണുപ്പ് പകരുന്ന അന്തരീക്ഷം.പാറകളിൽ തട്ടി ഒഴുകിയെത്തുന്ന വെള്ളത്തിൽ രൂപപ്പെടുന്ന ഒരു ചെറു വെള്ളച്ചാട്ടം. കിളിമാനൂർ അടയമൺ ഗ്രാമത്തിലുള്ള മീൻമുട്ടി വെള്ളച്ചാട്ടമാണ് വേനലിലും തെളിനീരൊഴുക്കി നിലനിൽക്കുന്നത്. കൊല്ലം ജില്ലയുടെ അതിർത്തി പ്രദേശങ്ങൾ ഉൾപ്പെടുന്ന ഈ വെള്ളച്ചാട്ടം ഇന്ന് വിവാഹ ഫോട്ടോ,വിഡിയോ ചിത്രീകരണത്തിന്റെ പ്രധാന ലൊക്കേഷനാണ്. പ്രാദേശികമായി മാത്രം അറിയപ്പെട്ടിരുന്ന മീൻമുട്ടി വെള്ളച്ചാട്ടം നവ മധ്യമങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയത്.
നിറയെ മരങ്ങൾ വളർന്ന് നിൽക്കുന്ന പ്രദേശത്ത് എപ്പോഴും തണുപ്പാണ്. അതിനാൽ തന്നെ വേനൽ കാലത്ത് ഇവിടെ തിരക്കേറുന്നു. ജനവാസമേഖലയായതിനാൽ പരിസരങ്ങളിൽ ധാരാളം വീടുകളുണ്ട്. സഞ്ചാരികളുടെ സൗകര്യത്തിനായി മുള കൊണ്ട് തീർത്ത ഇരിപ്പിടങ്ങളും ചെറിയൊരു നടപ്പാതയും സജ്ജീകരിച്ചിട്ടുണ്ട്. അടുത്തുള്ള നടപ്പാതയിലൂടെ നടന്നാൽ താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടം ആസ്വദിക്കാം. വെള്ളച്ചാട്ടത്തിൽ ഇറങ്ങി കുളിക്കുന്നവരും ധാരാളമാണ്. വലിയ അപകടങ്ങൾ ഒന്നും ഇതുവരെയും റിപ്പോർട്ട് ചെയ്യപ്പെടാത്തതിനാലാകണം യുവാക്കൾ കൂട്ടമായി വെള്ളച്ചാട്ടത്തിൽ ഇറങ്ങാറുണ്ട്.
വിനോദസഞ്ചാരകേന്ദ്രം എന്നതിനുപരി ചരിത്രപ്രാധാന്യമുള്ള ഇടംകൂടിയാണ് മീൻമുട്ടി. കിളിമാനൂർ അടയമൺ സന്ദർശിച്ച ഗുരുദേവൻ മീൻമുട്ടി വെള്ളച്ചാട്ടത്തിനുസമീപം ധ്യാനനിരതനായി എന്നും, തന്നെ കാണാനെത്തിയ ദളിതർക്കൊപ്പം ഭക്ഷണം കഴിച്ചു എന്നും പറയപ്പെടുന്നു. ഗുരു ദളിതരെ ഊട്ടിയ സ്ഥലമായതിനാൽ’ഇരുന്നൂട്ടി’ എന്ന പേരിലും ഇവിടം അറിയപ്പെടുന്നു. തൊട്ടടുത്ത് ഒരു ക്ഷേത്രമുണ്ട്. ക്ഷേത്രദർശനത്തിനെത്തി വെള്ളച്ചാട്ടവും കണ്ട് മടങ്ങുന്നവരും കുറവല്ല.
വെള്ളച്ചാട്ടത്തിൽ കുളിക്കാൻ ആഗ്രഹമുള്ളവർക്ക് ക്ഷേത്രത്തിന്റെ പുറകുവശംവഴി പാറക്കൂട്ടത്തിലെത്താം. പാറക്കൂട്ടങ്ങൾക്ക് നടുവിലൂടെ എത്തുന്ന വെള്ളച്ചാട്ടത്തെ തടഞ്ഞുനിർത്തുന്നത് പോലെ ശിഖരങ്ങളോടുകൂടിയ വലിയൊരു ആൽ മരം കാണാം. വെയിലേക്കാതെ ഇവിടം സംരക്ഷിക്കുന്നതിൽ ഈ ആൽമരത്തിന് വലിയ പങ്കുണ്ട്. ഇവിടെ എത്തുന്നതിൽ കൂടുതലും യുവാക്കളാണ്. എന്നാൽ, വൈകുന്നേരങ്ങളിൽ കുടുംബവുമായി എത്തുന്നവരും കുറവല്ല.വെള്ളച്ചാട്ടത്തിന് തൊട്ടടുത്ത് വരെ വാഹനത്തിൽ എത്താം. പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യവുമുണ്ട്.
kadakkal
local
പൊതുമേഖല ബാങ്കായ ബാങ്ക് ഒഫ് ബറോഡ കടയ്ക്കലിൽ പ്രവർത്തനം തുടങ്ങി
കടയ്ക്കൽ: കേരളത്തിൽ പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി പ്രമുഖ പൊതുമേഖല ബാങ്കായ ബാങ്ക് ഒഫ് ബറോഡ 17 പുതിയ ശാഖകൾ ആരംഭിക്കുന്നു. ഇതിൽ പുതിയ നാല് ശാഖകളുടെ ഉദ്ഘാടനം കഴിഞ്ഞ ദിവസങ്ങളിലായി നടന്നു. തിരുവനന്തപുരം വട്ടിയൂർക്കാവ്, എറണാകുളം മുളന്തുരുത്തി, കണ്ണൂർ ചെറുപുഴ, കൊല്ലം ഭരണിക്കാവ്, കടയ്ക്കൽ, ഇടുക്കി വണ്ണപ്പുറം എന്നിവിടങ്ങളിലെ ശാഖകളാണ് പുതുതായി പ്രവർത്തനം തുടങ്ങിയത്.
കൊല്ലം കടയ്ക്കൽ ശാഖയുടെ ഉദ്ഘാടനം മുൻ ഡെപ്യൂട്ടി കളക്ടർ എം. എ റഹീം നിർവഹിച്ചു. ഇതോടെ കേരളത്തിലെ ബി.ഒ.ബി ശാഖകളുടെ എണ്ണം 226ൽ എത്തി. മെച്ചപ്പെട്ട സാമ്പത്തിക സേവനങ്ങൾ ഉപഭോക്താക്കളിൽ എത്തിക്കുന്നതിന്റെ ഭാഗമായിട്ടാണ് ശാഖകൾ വർദ്ധിപ്പിക്കുന്നതെന്ന് എറണാകുളം സോണൽ മേധാവി ശ്രീജിത്ത് കൊട്ടാരത്തിൽ പറഞ്ഞു.
Ittiva
local
കോട്ടുക്കല്‍ വയല റോഡില്‍ ഗതാഗത നിയന്ത്രണം
ഇട്ടിവ: കോട്ടുക്കല്‍ - തോട്ടംമുക്ക് - വയല റോഡില്‍ ഏപ്രില്‍ ഒന്ന് മുതല്‍ അറ്റകുറ്റപണിക്കായി ഒരു മാസത്തേക്ക് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി. കോട്ടുക്കല്‍ നിന്നും വയലയിലേയ്ക്ക് പോകുന്ന വാഹനങ്ങള്‍ കോട്ടുക്കല്‍ - ഫില്‍ഗിരി - തോട്ടംമുക്ക് വഴി വയലയ്ക്കും തിരിച്ചും പോകണം എന്ന പൊതുമരാമത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
kadakkal
local
Punalur
പുനലൂർ തിങ്കൾ കരിയ്ക്കൻ വില്ലേജിൽ, നെല്ലിമൂട് മുറിയിൽ മന്നാർ ഭവനിൽ സുധാകരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വെറുതേവിട്ടു.
2021 ജനുവരി 8നാണ് സംഭവം. വെട്ടിപ്പുഴ പാലത്തിന് സമീപത്ത് താമസിക്കുന്ന ലാലു ബാബു സുധാകരനെ മർദ്ദിച്ച് സാരമായ പരിക്കേൽപ്പിച്ചതിനെ തുടർന്ന് പുനലൂർ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.
കൊലക്കേസ് പ്രതിയെ വെറുതെവിട്ടു
പുനലൂർ തിങ്കൾ കരിയ്ക്കൻ വില്ലേജിൽ, നെല്ലിമൂട് മുറിയിൽ മന്നാർ ഭവനിൽ സുധാകരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വെറുതേവിട്ടു.2021 ജനുവരി 8നാണ് സംഭവം. വെട്ടിപ്പുഴ പാലത്തിന് സമീപത്ത് താമസിക്കുന്ന ലാലു ബാബു സുധാകരനെ മർദ്ദിച്ച് സാരമായ പരിക്കേൽപ്പിച്ചതിനെ തുടർന്ന് പുനലൂർ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.
എന്നാൽ മെഡിക്കൽ കോളേജിൽ വച്ച് സുധാകരൻ മരണപ്പെട്ടു. പുനലൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പുനലൂർ താലൂക്ക് ആശുപത്രിയിലെയും തിരുവനന്തപുരം മെഡിക്കൽ കോളേജിലെയും ഡോക്ടർമാരെയും കൃത്യം കണ്ട സാക്ഷികളെയും അടക്കം 13 പേരെ കോടതിയിൽ വരുത്തി തെളിവ് രേഖപ്പെടുത്തി.
പ്രതിക്ക് സ്വന്തമായി വക്കീലിനെ ഏർപ്പാടാക്കാൻ ശേഷിയില്ലെന്ന് കോടതിയെ അറിയിച്ചതിനെ തുടർന്ന് ജില്ലാ ലീഗൽ എയ്ഡ് ഡിഫൻസ് സംവിധാനത്തിന്റെ സേവനം നൽകി. പ്രതിക്കുവേണ്ടി കൊല്ലം ജില്ലാ ഡെപ്യൂട്ടി ചീഫ് ലീഗൽ എയ്ഡ് ഡിഫൻസ് കൗൺസൽ അഡ്വ. ജയൻ എസ്. ജില്ലാരിയോസ്, കടയ്ക്കൽ സെബി എസ്. രാജ് എന്നിവരും ഹാജരായി.
കടയ്ക്കൽ ചിങ്ങേലി സ്വദേശിയായ പ്രതി ജോലി സംബന്ധമായി പുനലൂരിൽ താമസമാക്കിയതായിരുന്നു. പൊലീസ്കേസ് സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല എന്ന പ്രതിഭാഗം അഭിഭാഷകരുടെ വാദം കൊല്ലം ജില്ലാ അഡിഷണൽ ജഡ്ജി ഉഷാനായർ അംഗീകരിക്കുകയായിരുന്നു.

കടയ്ക്കലിൽ പതിനൊന്ന് കാരിയെ പീഡിപ്പിച്ച യുവാവിനെ കടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തു
കടയ്ക്കൽ: കടയ്ക്കലിൽ 11 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ പാങ്ങലുകാട് സൗപർണികയിൽ പ്രദീപിനെ (34) ആണ് കടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ വീട്ടിൽ കൊണ്ടു വന്നു പീഡിപ്പിച്ചെന്നാണ് കേസ്. കൗൺസിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പെൺകുട്ടി കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കിയത്, തുടർന്ന് പോലീസ് പ്രദീപിന്റെ പേരിൽ കേസെടുക്കുകയായിരുന്നു. കഴിഞ്ഞ സ്കൂൾ സ്കൂൾ വെക്കേഷൻ കാലത്താണ് ബന്ധു വീട്ടിലെത്തിയ കുട്ടിയെ ഇയാൾ നിരന്തരമായി പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)