Responsive Ad Slot

കേരള ചിക്കൻ ഔട്ട്ലറ്റ് കടയ്ക്കലിൽ പ്രവർത്തനം ആരംഭിച്ചു

കടയ്ക്കൽ: കോഴിയിറച്ചിയുടെ അമിതവിലയ്ക്ക് പരിഹാരം കണ്ടെത്തുന്നതിനും സംശുദ്ധമായ കോഴിയിറച്ചി ഉപഭോക്താക്കൾക്ക് ലഭ്യമാക്കാനും കേരളത്തിലെ ആഭ്യന്തരവിപണിയുടെ അമ്പത് ശതമാനം ഇറച്ചിക്കോഴി സംസ്ഥാനത്തിനകത്തുതന്നെ ഉത്പാദിപ്പിച്ച് വിപണനം ചെയ്യാനുമുള്ള സർക്കാർ പദ്ധതിയാണ് കേരള ചിക്കൻ പദ്ധതി തദ്ദേശ സ്വയംഭരണ വകുപ്പ് കുടുംബശ്രീ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. 

കർഷകർക്ക് ഇന്റഗ്രേഷൻ ഫീസ് (വളർത്തുകൂലി) നൽകുന്ന രീതിയിൽ കുടുംബശ്രീ ബ്രോയ്ലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിലാണ് കേരള ചിക്കൻ പദ്ധതി മുന്നോട്ട് പോകുന്നത് ഇന്റഗ്രേഷൻ അഥവാ കോൺട്രാക്ട് ഫാർമിംഗ് എന്നത് ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങൾ, മരുന്ന്, തീറ്റ എന്നിവ ഇറച്ചികോഴി കർഷകർക്ക് നൽകി 45 ദിവസം പ്രായമാകുമ്പോൾ തിരിച്ചെടുത്ത് വിപണിയിൽ വിൽക്കുന്ന പ്രക്രിയയാണ്. ഇറച്ചിക്കോഴിയുടെ വില വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ വില നിയന്ത്രണത്തിനായി കേരള ചിക്കൻ പദ്ധതി കൂടുതൽ ജില്ലകളിലേക്ക് വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. 

കേരള ചിക്കൻ കടയ്ക്കൽ ഔട്ട്ലെറ്റിന്റെ ഉദ്ഘാടനം കടയ്ക്കൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം. മനോജ്‌ കുമാറിന്റെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലതിക വിദ്യാധരൻ നിർവ്വഹിച്ചു, സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ എസ് വിക്രമൻ ആദ്യ വിൽപ്പന നടത്തി ചടങ്ങിൽ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ആർ ശ്രീജ, സ്ഥിരം സമിതി അധ്യക്ഷ കെ എം മാധുരി, CDS ചെയർ പേഴ്സൺ രാജേശ്വരി, വൈസ് ചെയർ പേഴ്സൺ ഇന്ദിരഭായി, അഡ്വ.ടി. ആർ തങ്കരാജ് സി ദീപു, ആർ എസ് ബിജു, ഷിബു കടയ്ക്കൽ, ജനപ്രതിനിധികൾ, രാഷ്ട്രീയ പ്രവർത്തകർ, കുടുംബശ്രീ ഉദ്യോഗസ്ഥർ, ലൈസൻസി രജിത ,കുടുംബശ്രീ പഞ്ചായത്ത്‌ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

ചടയമംഗലം സബ്ജില്ലാ കായികമേള ഒക്ടോബർ 29,30,31 തീയതികളിൽ

ചടയമംഗലം: ചടയമംഗലം സബ്ജില്ലാ കായികമേള 2022 ഒക്ടോബർ 29,30,31 തീയതികളിലായി കടയ്ക്കൽ GVHSS വച്ച് നടക്കുകയാണ്. ഇതിന്റെ ഉത്ഘാടനം ഇന്ന് രാവിലെ 9 മണിക്ക് നടന്നു. PTA പ്രസിഡന്റ്‌ അഡ്വ :T R തങ്കരാജിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ HM ശ്രീ. റ്റി. വിജയകുമാർ സ്വാഗതം പറഞ്ഞു. കായികമേള യുടെ ഉദ്ഘാടനം കൊല്ലം ജില്ലാ പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി ജെ നജീബത്ത് നിർവഹിച്ചു. അത്ലറ്റിക് മത്സരങ്ങൾ കടയ്ക്കൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ. M മനോജ്‌കുമാർ ഉദ്ഘാടനം ചെയ്തു. ശ്രീമതി. കെ എം മാധുരി, ശ്രീമതി സബിത ഡി എസ്, AEO ശ്രീ. ബിജു ആർ, ശ്രീ. ചന്ദ്രബാബു, സബ്ജില്ലാ കൺവീനർ ശ്രീ വിജയൻപിള്ള തുടങ്ങിയവർ സംബന്ധിച്ചു.

മന്ത്രി ചിഞ്ചുറാണി PWD ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു

ചടയമംഗലം: ചടയമംഗലം നിയോജകമണ്ഡലത്തിലെപൊതുമരാമത്തുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ പരിഹരിക്കുന്നതിനായി പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരുടെ യോഗം മന്ത്രിയുടെ ചേംബറില്‍ ചേര്‍ന്ന്‌ തീരുമാനങ്ങൾ എടുത്തു.

മോഷണ കേസുകളിലെ പ്രതി പാലോട് പോലീസിന്റെ പിടിയിലായി

പാലോട്: ബൈക്ക് മോഷണം ചെയ്തുകൊണ്ട് പോയ കേസിലെ പ്രതിയായ ചിതറ, മേച്ചേരി, സുബൈർ മാൻസിലിൽ സഞ്ജു(40) നെ പാലോട് പോലീസ് പിടികൂടി. മുൻപും നിരവധി മോഷണം കേസിലെ പ്രതിയായിരുന്നു സഞ്ജു. കാട്ടുംപുറം സ്വദേശിയായ സുബിൻ എന്ന ആളിന്റെ ഹീറോ ഹോണ്ട പാഷൻ ബൈക്ക് രാത്രിയിൽ മോഷണം ചെയ്തു കൊണ്ടു പോവുകയായിരുന്നു. 

 സുബിൻ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെ തുടർന്ന് അന്വേഷണം നടത്തിവരവേ മോഷണം ചെയ്തെടുത്ത ബൈക്കുമായി പാലോട് പോലീസ് സ്റ്റേഷൻ പരിധിയിൽ വച്ച് പോലീസ് ചെക്കിങ്ങിനിടയിൽ കൃത്യമായ രേഖകൾ ഇല്ലാതെ പിടിക്കപ്പെടുകയായിരുന്നു. തുടർന്ന് കിളിമാനൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതായി മനസ്സിലാക്കി പ്രതിയെ കിളിമാനൂർ പോലീസ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. പല സ്റ്റേഷനുകളിലായി നിരവധി മോഷണ കേസുകളിൽ പ്രതിയാണ് പിടിക്കപ്പെട്ട സഞ്ജു. മുൻപു നടന്ന വാഹന മോഷണ കേസുകളിൽ പ്രതിക്ക് പങ്കുണ്ടോ എന്നുള്ള കാര്യം അന്വേഷിച്ചു വരികയാണെന്ന് കിളിമാനൂർ പോലീസ് സ്റ്റേഷൻ ISHO എസ്.സനോജ് അറിയിച്ചു.

16 വർഷം മുൻപ് വാടകയ്ക്ക് എടുത്ത മരുതിക്കാറുമായി മുങ്ങിയ പ്രതിയെ അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തു

അഞ്ചൽ: ഇടമുളക്കൽ നീറായിതോട് കടയിൽ വീട്ടിൽ ചാന്തപിള്ള മകൻ ഷൈജു ലുക്കോസ് ആണ് അറസ്റ്റിലായത്. 2006 ജനുവരി 22 തീയതി അഞ്ചൽ തഴമേൽ വക്കം മുക്ക് നെല്ലിമൂട്ടിൽ മുഹമ്മദ്‌ ഫാറൂഖ് എന്നയാളിന്റെ KL 24 5899 രജിസ്റ്റർ നമ്പറിലുള്ള മാരുതി കാർ ടൂറിനുപോകാൻ രണ്ട് ദിവസത്തേക്ക് വാടകയ്ക്കു വേണം എന്ന് പറഞ്ഞു മുഹമ്മദ്‌ ഫാറൂഖ്ൽ നിന്നും വാങ്ങിക്കൊണ്ട് പോകുകയും സുഹൃത്തുക്കളോടപ്പം പോകുന്നവഴി അഞ്ചലിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെക്കാൻ ശ്രമിക്കവേ പോലീസ് പിടിയിൽ ആകുകയും റിമാൻഡ് ചെയ്യുകയും ചെയ്തു. ജയിലിൽ നിന്നും പുറത്തിറങ്ങിയ പ്രതി കുടുംബത്തോടൊപ്പം വണ്ടിയുമായി നാടുവിടുകയായിരുന്നു.

പോലീസ് പ്രതിയെക്കുറിച്ച് അറിഞ്ഞെങ്കിലും കണ്ടെത്താനായില്ല. മുക്കുപണ്ടം പണയം വെച്ച കേസിൽ കോടതിയിൽ ഹാജരാകാതിരുന്നതിനാൽ പ്രതിയെ ബഹു. കൊട്ടാരക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോർട്ട് 2008 ൽ ഇയാളെ പിടികിട്ടാപുള്ളി ആയി പ്രഖ്യാപിച്ചു. 2009 ൽ മറ്റൊരു കേസിലും പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്തു. വാഹനവുമായി കടന്നുകളഞ്ഞ കേസിൽ പുനലൂർ കോടതി ഇയാളെ 2010ലും പിടികിട്ടാപുള്ളി ആയി പ്രഖ്യാപിക്കുകയും ചെയ്തു. പോലീസ് പലതവണ അനേഷിച്ചു എങ്കിലും ഇയാളെ കണ്ടെത്താൻ കഴിഞ്ഞില്ല. കഴിഞ്ഞ മൂന്ന് മാസമായി അഞ്ചൽ പോലീസ് നടത്തിയ അന്വേഷണത്തിൽ ഷൈജു ലുക്കോസ് തന്റെ പേര് ലുക്കോസ് എന്ന് മാറ്റി മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം പഞ്ചായത്തിലെ പുത്തൻഅങ്ങാടി എന്ന സ്ഥലത്തു കുടുംബവുമായി കഴിയുന്നു എന്ന് വിവരം ലഭിച്ചു. നാഷണൽ പെർമിറ്റ്‌ ലോറിയിൽ ഡ്രൈവർ ആയി ജോലി ചെയ്യുകയാണെന്നും മനസിലാക്കി.

രണ്ടര മാസം മുൻപ് കർണാടകത്തിലേക്ക് പോയ ഷൈജു ലുക്കോസ് വിവിധ സംസ്ഥാനങ്ങളിൽ വണ്ടിയുമായി ഓട്ടം പോയതിനുശേഷം കഴിഞ്ഞ ദിവസം പുത്തൻഅങ്ങാടിയിലെ വീട്ടിൽ തിരിച്ചെത്തിയപ്പോൾ അഞ്ചൽ ഐ.എസ്.എച്ച്.ഒ ഗോപകുമാർ, എസ്.ഐ പ്രജീഷ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ എച്ച്.ആർ വിനോദ് കുമാർ, സിവിൽ പോലീസ് ഓഫീസർ അരുൺ, സിവിൽ പോലീസ് ഓഫീസർ ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്ത് വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കടയ്ക്കൽ മാർക്കറ്റ് ജംഗ്ഷൻ - ബസ് സ്റ്റാൻഡ് റോഡ് പണി ആരംഭിച്ചു

കടയ്ക്കൽ: കടയ്ക്കൽ മാർക്കറ്റ് ജംഗ്ഷൻ - ബസ് സ്റ്റാൻഡ് റോഡിന് ഒടുവിൽ ശാപമോക്ഷം ലഭിക്കുന്നു. വർഷങ്ങളായി തകർന്നു ശോചനീയാവസ്ഥയിൽ കിടക്കുകയായിരുന്ന കടയ്ക്കൽ മാർക്കറ്റ് ജംഗ്ഷൻ - ബസ് സ്റ്റാൻഡ് റോഡ് പണി ആരംഭിച്ചു. കടയ്ക്കൽ ഗ്രാമ പഞ്ചായത്തിന്റെ 2022 -2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിക്കൊണ്ടാണ് റോഡ് പണി ഇന്ന് ആരംഭിച്ചത്. 60 ലക്ഷം രൂപയാണ് ചിലവ്.

മടത്തറയിൽ നിന്ന് കാർ മോഷ്ടിച്ചു കടത്തിയ യുവാവ് പിടിയിൽ

മടത്തറ: മടത്തറയിൽ നിന്ന് കാർ മോഷ്ടിച്ച ഇരുപത്തിയാറുകാരൻ പിടിയിൽ. നെടുമങ്ങാട് സ്വദേശി പ്രസിനെയാണ് ചിതറ പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മടത്തറ സ്വദേശിയുടെ വീട്ടിൽ നിന്ന് പ്രതി കാർ കടത്തിക്കൊണ്ട് പോയത്. പിന്നാലെ ഉടമ ചിതറ പൊലീസിൽ പാരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിൽ കാര്‍ നെടുമങ്ങാട് ഭാഗത്ത് ഉള്ളതായി കണ്ടെത്തി.

അന്വേഷണ സംഘമെത്തിയപ്പോൾ നെടുമങ്ങാട് ആശുപത്രിയുടെ പാര്‍ക്കിങ്ങിൽ മോഷ്ടിച്ച കാറിനുള്ളിൽ പ്രസിൻ കിടന്നുറങ്ങുകയായിരുന്നു. തുടര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കാര്‍ മോഷ്ടിച്ച ദിവസം ശിവൻമുക്കിലെ ഒരു വീട്ടിൽ നിന്ന് ഇയാൾ റബ്ബര്‍ ഷീറ്റുകളും മോഷ്ടിച്ചിരുന്നു. പ്രസിൻ സമാന കേസുകളിൽ പ്രതിയായിട്ടുളളയാളാണെന്ന് പൊലീസ് അറിയിച്ചു.

മോഷ്ടിക്കുന്ന കാറുകൾ രണ്ടു ദിവസം ഉപയോഗിച്ച ശേഷം വീടുകളിൽ കൊണ്ട് തിരിച്ചിടുകയോ, പൊലീസ് സ്റ്റേഷന് സമീപത്ത് ഉപേക്ഷിക്കുകയോ ആണ് ഇയാളുടെ രീതി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

ചിതറയിൽ പച്ച മരത്തിന് അകത്ത് തീ പിടിച്ചു

ചിതറ: ചിതറ കണ്ണങ്കോട് റബ്ബർ പുരയിട ത്തിൽ നിന്ന വേങ്ങമരത്തിനുള്ളിൽ
തീ പിടിച്ച് ഒടിഞ്ഞ് വീണു. കണ്ണങ്കോട് സ്വദേശി അശോകിന്റെ ഉടമസ്ഥതയിലുള്ള റബ്ബർ തോട്ടത്തിന് നടുവിൽ നിന്ന വേങ്ങ മരത്തിനാണ് വൈകുന്നേരം അഞ്ച് മണിയോടെ തീ പിടിച്ചത്.

പച്ച മരത്തിന് ചുവട്ടിൽ നിന്നും പുറമെ കാണാനാവാത്ത വിധം തീ പടർന്ന് കഷണങ്ങളായി ഒടിഞ്ഞു വീഴുകയായിരുന്നു. പുക പടർന്നതിനെ തുടർന്ന് നാട്ടു കാർ അറിയിച്ചതോടെ കടയ്ക്കൽ നിന്നും ഫയർഫോഴ്സ് എത്തി തീ അണയ്ക്കുകയായിരുന്നു. മരത്തിന് അകം തീ പിടിച്ചത് എങ്ങനെ എന്ന് വ്യക്തമല്ല. മരത്തിനുള്ളിൽ തേൻ നിറഞ്ഞ് തീ പിടിച്ചതാകാം എന്ന് ഫയർ ഫോഴ്സ് പറഞ്ഞു. വിവിധ ഇടങ്ങളിൽ നിന്ന് തീ പിടിത്തം കാണാൻ നിരവധി പേരാണ് എത്തിയത്.

ചിതറയിൽ യുവതി തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു

ചിതറ: ചിതറ ഹൈസ്‌കൂളിന് സമീപം താമസക്കാരിയായ രാധിക (30) ആണ് മണ്ണെണ്ണ ശരീരത്തിൽ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അമ്മയും, ഒരു കുഞ്ഞിനൊപ്പമാണ് താമസം, അമ്മ വീട്ടിലില്ലായിരുന്ന സമയത്താണ് യുവതി കൃത്യം ചെയ്തത്. യുവതിയ്ക്ക് മാനസിക പ്രശ്നമുള്ള ആളാണ് രാധിക.പോലീസും, ഫയർഫോഴ്‌സും, നാട്ടുകാരും ചേർന്ന്‌ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. സാരമായി പരിക്കെറ്റ ഇവരെ മെഡിക്കൽ കൊളേജിലേക്ക് കൊണ്ടുപോയി.

കടയ്ക്കൽ ദേവീക്ഷേത്ര ഊട്ടുപുരയുടെ കുറ്റിവയ്പ്പ് കർമ്മം നടന്നു

കടയ്ക്കൽ: ദേവീക്ഷേത്രത്തിൽ പുതിയതായി പണികഴിപ്പിക്കാൻ പോകുന്ന ഊട്ടുപുരയുടെ കുറ്റിവയ്പ്പ് ചടങ്ങ് ഇന്ന് നടന്നു.ഭക്ത ജനങ്ങളുടെയും, തിരുവതാംകൂർ ദേവസ്വം ബോർഡിന്റേയും സഹായത്താലാണ് ഊട്ടുപുരയുടെ നിർമ്മാണം നടക്കുന്നത്. 

ദേവീ ക്ഷേത്ര മൈതാനിയിൽ നടന്ന ചടങ്ങിൽ ക്ഷേത്രോപദേശ സമിതി സെക്രട്ടറി ഐ. അനിൽകുമാർ, പ്രസിഡന്റ് എസ്.വികാസ്, വൈസ് പ്രസിഡന്റ്‌ വിഷ്ണു, ജെ. എം മർഫി, സബ് ഗ്രൂപ്പ് ഓഫീസർ വി. ഷിബു, ഉപദേശക സമിതി അംഗങ്ങളായ അനിൽ കുമാർ ദേവിസ്റ്റുഡിയോ, സുനിൽ ശങ്കർനഗർ, അനിൽ കുമാർ കാറ്റാടിമൂട്, സുനിൽ കുമാർ കോട്ടപ്പുറം, പത്മകുമാർ, വിഥുൻ വേണു, ക്ഷേത്ര ജീവനക്കാർ ജയൻ, പ്രസീത് കോൺട്രാക്ടർമാർ ഭക്തജനങ്ങൾ എന്നിവർ പങ്കെടുത്തു. ഊട്ടുപുരയുടെ നിർമ്മാണദ്‌ഘാടനം 2022 ഒക്ടോബർ 23 ഞായറാഴ്ച രാവിലെ 8 മണിക്ക് ബഹുമാനപ്പെട്ട ദേവസ്വം ബോർഡ് പ്രസിഡന്റ്‌ അഡ്വ. കെ അനന്തഗോപൻ ഉദ്ഘാടനം ചെയ്യും. ബോർഡ് അംഗം പി.എം തങ്കപ്പൻ മുഖ്യാഥിതി യായിരിക്കും.

കടയ്ക്കലിൽ 16കാരിയെ പീഡിപ്പിച്ച യുവാവിനെ നാട്ടുകാർ പിടികൂടി

കടയ്ക്കൽ: കടയ്ക്കലിൽ 16 കാരിയെ വിവാഹ വാഗ്ദാനം നൽകി ആളൊഴിഞ്ഞ സ്ഥലങ്ങളിൽ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ എൽപ്പിച്ചു. കടയ്ക്കൽ ഇടത്തറ സ്വദേശി ശ്രീവിശാഖാണ് അറസ്റ്റിലായത്. പെൺകുട്ടിയെ നിരവധി തവണ ഇയാൾ പീഡിപ്പിച്ചെന്നാണ് പരാതി. 16 കാരി സ്കൂളിൽ പോകുന്ന സമയത്ത് ശ്രീ വിശാഖ് പ്രണയം നടിച്ച് അടുത്തുകൂടി. പിന്നീടാണ് വിവാഹ വാഗ്ദാനം നൽകി കുട്ടിയെ ആളൊഴിഞ്ഞ റബർ പുരയിടങ്ങളിലും പാറയിടുക്കുകളിലും കൊണ്ടുപോയി പീഡിപ്പിച്ചത്. എന്നാൽ കഴിഞ്ഞദിവസം റബർ തോട്ടത്തിൽ വച്ച് കുട്ടിയെ പീഡിപ്പിക്കുന്നത് കണ്ട നാട്ടുകാർ യുവാവിനെ പിടികൂടി. കടയ്ക്കൽ പോലീസിനെ വിവരമറിയിച്ചതിനെ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

മാതാപിതാക്കളെ വിളിച്ചുവരുത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പ്രതിയെ ചോദ്യം ചെയ്തതിൽ നിന്ന് മാസങ്ങളായി പെൺകുട്ടിയെ പീഡിപ്പിച്ചു വരികയായിരുന്നു എന്ന് പ്രതി സമ്മതിച്ചു. പിന്തിരിയാൻ ശ്രമിച്ച പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ഇയാൾ പീഡനത്തിന് ഇരയാക്കുകയായിരുന്നു. പ്രതിക്കെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ സംഭവസ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഹെഡ്ലൈറ്റ് ഇല്ലാതെ സര്‍വീസ് നടത്തി കെഎസ്‌ആര്‍ടിസി ബസ്

ചടയമംഗലം: ഹെഡ്ലൈറ്റ് ഇല്ലാതെ സര്‍വീസ് നടത്തി കെഎസ്‌ആര്‍ടിസി ബസ്.  മടത്തറയില്‍ നിന്നും ചടയമംഗലത്തേക്ക് പോയ കെഎസ്‌ആര്‍ടിസി ബസാണ് ഹെഡ് ലൈറ്റ് തകരാറിലായിട്ടും സര്‍വീസ് നടത്തിയത്. ഇഡിക്കേറ്റര്‍ മാത്രമിട്ടായിരുന്നു ബസ് സര്‍വീസ്. രാത്രി ഏഴ് മണിക്കായിരുന്നു സംഭവം. 

വടക്കഞ്ചേരി ബസ് അപകടത്തിന് പിന്നാലെ മോട്ടോര്‍ വാഹന വകുപ്പ് പരിശോധന കര്‍ശനമാക്കിയിരുന്നു. നിയമം ലംഘിച്ച്‌ നിരത്തിലിറക്കുന്ന എല്ലാ വാഹനങ്ങളും പിടിച്ചെടുക്കുകയാണ് അധികൃതര്‍. നിയമലംഘനം നടത്തിയ ടൂറിസ്റ്റ് ബസ്സുകളുടെ യാത്ര മോട്ടോര്‍വാഹന വകുപ്പ് തടഞ്ഞിരുന്നു. കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ ബസിനെപ്പോലും എംവിഡി വെറുതെ വിട്ടില്ല. സ്പീഡ് ​ഗവര്‍ണര്‍ ഇല്ലാത്ത ബസുകളെ എംവിഡി നിരത്തിലിറക്കുന്നില്ല. കളര്‍ കോഡും പാലിക്കണമെന്നതും കര്‍ശന നിര്‍ദേശമാണ്. കെഎസ്‌ആര്‍ടിസി ബസുകളിലും വ്യാപക പരിശോധന നടത്തുന്നുണ്ട്. കെഎസ്‌ആര്‍ടിസി ബസുകളില്‍ പരസ്യം പാടില്ലെന്ന് കഴിഞ്ഞ ദിവസം കോടതി അറിയിച്ചിരുന്നു.
© all rights reserved
made with Kadakkalnews.com