അഞ്ചലിൽ ആംബുലന്‍സ് മറിഞ്ഞ് രണ്ടുപേര്‍ക്ക് പരുക്ക്
മലയോരം തകര്‍ക്കുന്ന തുറമുഖ നിര്‍മാണം
അവരെപ്പോലെ തന്നെ തുറമുഖ നിര്‍മാണം ദുരിതത്തിലാക്കുന്ന മറ്റൊരു കൂട്ടര്‍ കൂടിയുണ്ട്. അവരാകട്ടെ തീരവുമായി ഒരു ബന്ധവുമില്ലാത്ത മലയോരവാസികളാണ്. വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് ആവശ്യമായ ലക്ഷക്കണക്കിന് ടണ്‍ പാറ കൊല്ലം ജില്ലയില്‍ നിന്നാണ് ഖനനം ചെയ്യുന്നത്. ഖനനത്തെ തുടര്‍ന്നുള്ള പാരിസ്ഥിതിക പ്രശ്നങ്ങളും പാറ കൊണ്ടുപോകുന്നതിലെ അപകടാവസ്ഥകളുമാണ് മലയോര മേഖലയേയയും ദുരിതത്തിലാക്കിയിരിക്കുന്നത്.
വിഴിഞ്ഞം കടല്‍ നികത്താന്‍ കടയ്ക്കലിലെ പാറകള്‍
ചെറുകിട പാറ ക്വാറികളും വിരലിലെണ്ണാവുന്ന ക്രഷറുകളും മാത്രം പ്രവര്‍ത്തിച്ചിരുന്ന കടയ്ക്കല്‍ മേഖലയില്‍ വന്‍കിട ഗ്രൂപ്പിന്റെ വരവോടെയാണ് പാരിസ്ഥിതിക പ്രശ്നങ്ങള്‍ സങ്കീര്‍ണമാകുന്നത്. കൊട്ടാരക്കര താലൂക്കില്‍ ഉള്‍പ്പെടുന്ന കടയ്ക്കല്‍, കുമ്മിള്‍, ചിതറ പഞ്ചായത്തുകളിലെ പാറമലകളിലായി ക്വാറി മാഫിയയുടെ ശ്രദ്ധ.
വിഴിഞ്ഞം തുറമുഖപദ്ധതിക്ക് വലിയ അളവില്‍ പാറ വേണമെന്ന സ്ഥിതി വന്നതോടെ ഇവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമായി. കൊല്ലം ജില്ലയില്‍ ഉള്‍പ്പെടുന്നതാണെങ്കിലും അറുപത് കിലോമീറ്റര്‍ മാത്രം ദൂരത്തിലും വേഗത്തിലും പാറ എത്തിക്കാന്‍ കഴിയുന്ന ഇടമായതിനാല്‍ കടയ്ക്കല്‍ മേഖലയിലെ പാറമലകള്‍ വിഴിഞ്ഞം പദ്ധതിക്കായി ഖനനം തുടങ്ങുകയായിരുന്നു. സര്‍ക്കാര്‍ പദ്ധതിക്ക് വേഗത്തില്‍ പാറ വേണ്ടതിനാല്‍ ക്വാറികളുടെ അനുമതിയടക്കം വേഗത്തിലായി.
ലോറി കയറുന്നത് മുരികക്കോട്ട് കുന്ന് മുതല്‍ കൊണ്ടോടി മല വരെ
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മാണത്തിനായി 65 ലക്ഷം ടണ്‍ പാറ ഖനനം നടത്താനാണ് അനുവാദം ലഭിച്ചിരുന്നത്. പറക്കായി രണ്ട് ദേശങ്ങള്‍ തന്നെ യാതൊരെതിര്‍പ്പും കൂടാതെയാണ് പ്രാദേശിക ഭരണകൂടങ്ങളും രാഷ്ട്രീയ നേതൃത്വങ്ങളും വിട്ടുകൊടുത്തത്. മുരികക്കോട്ട് കുന്നിലെ 97/1,78/6,76/1,97/1,76/1 എന്നീ സര്‍വേ നമ്ബറുകളില്‍ ഖനനത്തിനാണ് ടെസ്ന മൈന്‍സിന് എന്‍.ഒ.സി നല്‍കിയത്. ഈ പാറക്കുമുകളില്‍ അഞ്ചേക്കറോളം കൃഷി ഭൂമി നിലവിലുണ്ട്.
ഇതിന്‍റെ സ്വാഭാവിക പിന്‍ബലമായി നിലകൊള്ളുന്ന ഈ കുന്നില്‍ പാറഖനനം നടത്തിയാല്‍ അത് മുഴുവനായും പെരുമഴകളില്‍ ജനവാസ കേന്ദ്രങ്ങളിലേക്ക് ഒഴുകിയെത്തും. മുമ്ബ് ഈ പാറയോട് ചേര്‍ന്നു പ്രവര്‍ത്തിച്ച ക്വാറി കോടതി ഉത്തരവ് മുഖാന്തരം നിര്‍ത്തിെവച്ചതാണ്. എന്നിട്ടും ഇപ്പോള്‍ ഇവിടെ ഖനനാനുമതി ലഭിച്ചു.
രണ്ട് ക്വാറികളും ഒരു ക്രഷറും പ്രവര്‍ത്തിച്ചിരുന്ന കുമ്മിള്‍ ഗ്രാമപഞ്ചായത്തിലെ കൊണ്ടോടി മലയിലെ അമ്ബതേക്കറിലേറെ ഭൂമിയിലാണ് ഖനനം നടത്തുന്നത്. വിഴിഞ്ഞത്തിനായി പാറ വന്‍തോതിലാവശ്യം വന്നതോടെയാണ് ഇവിടെ പുതിയ പേരില്‍ കമ്ബനി രൂപവത്കരിച്ച് ഖനനത്തിനിറങ്ങിയത്. ഇവിടങ്ങളില്‍ ആധുനിക യന്ത്രോപകരണങ്ങള്‍ ഉപയോഗിച്ചുള്ള ഖനനം അനുസ്യൂതം തുടരുകയാണ്.
രാപകല്‍ വ്യത്യാസമില്ലാതെ ദിനംപ്രതി നാനൂറിലധികം ലോഡ് പാറയാണ് വിഴിഞ്ഞത്തേക്ക് പോകുന്നത്. െപാലീസാണെങ്കില്‍ 'വിഴിഞ്ഞം പോര്‍ട്ട്' എന്ന് രേഖപ്പെടുത്തിയ ലോറികള്‍ക്ക് പിഴ ചുമത്താനും തയാറാകുന്നില്ല. അതിനാല്‍തന്നെ ഈ മേഖലകളില്‍ അപകടങ്ങളും തുടര്‍ക്കഥയാവുകയാണ്. ഖനനത്തിന്റെ പാരസ്ഥിതിക പ്രശ്നങ്ങള്‍ക്കപ്പുറം നാട്ടുകാര്‍ക്കിപ്പോള്‍ പതിവ് തലവേദന പാറ കയറ്റിപ്പോകുന്ന ടിപ്പറുകളാണ്. വിഴിഞ്ഞം ബോര്‍ഡ് വെച്ച് മറ്റ് ആവശ്യങ്ങള്‍ക്കും പാറ കൊണ്ടുപോകുന്നുമുണ്ട്.
നിയമം കാറ്റില്‍ പറത്തിയുള്ള ടിപ്പറുകളുടെ മരണപ്പാച്ചില്‍
ഓരോ ദിവസവും ക്വാറികളില്‍ നിന്ന് നിശ്ചിത എണ്ണം വാഹനങ്ങള്‍ മാത്രമാണ് നിയമപ്രകാരം അനുവദിക്കേണ്ടത്. ഭാരത്തിനും നിയന്ത്രണമുണ്ട്. എന്നാല്‍ ഇതെല്ലാം മറികടന്ന്, വാഹനത്തിന്റെ ബോഡിക്കു മുകളിലായി കൂറ്റന്‍പാറ കയറ്റിയാണ് വാഹനങ്ങള്‍ സഞ്ചരിക്കുന്നത്. റോഡ് വശത്ത് താമസിക്കുന്നവരും യാത്രക്കാരും ഏതു നിമിഷവും വന്‍ അപകടം സംഭവിക്കാമെന്ന ഭയപ്പാടിലാണ്. നാട്ടുകാര്‍ക്ക് വാഹനങ്ങളുമായി നിരത്തിലിറങ്ങാന്‍ കഴിയാത്ത അവസ്ഥ കൂടി വന്നിരിക്കുകയാണ്. നിരവധി തവണ പരാതി നല്‍കിയെങ്കിലും അധികൃതര്‍ ഇതൊന്നും കണ്ട മട്ടില്ല.
കുമ്മിള്‍-മുക്കുന്നം-കിളിമാനൂര്‍ റോഡ് വഴിയുള്ള ടോറസ് വാഹനങ്ങളുടെ സഞ്ചാരം നിയന്ത്രിക്കുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മേഖലയിലെ സന്നദ്ധ പ്രവര്‍ത്തകര്‍ കൊല്ലം കലക്ടറെ നേരില്‍ കണ്ട് പരാതി നല്‍കിയിരുന്നു. വിശദമായ അന്വേഷണം നടത്തി നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്ന് കലക്ടര്‍ ഉറപ്പുനല്‍കിയിരുന്നെങ്കിലും നടപടി ഉണ്ടായില്ല. ഐരക്കുഴിയില്‍ കോളജ് വിദ്യാര്‍ഥിയുടെ ജീവനെടുത്ത അപകടം സൃഷ്ടിച്ചത് ടിപ്പര്‍ ലോറിയുടെ അമിത വേഗമായിരുന്നു.
സ്കൂള്‍ സമയങ്ങളില്‍ ടിപ്പറുകള്‍ ഓടുന്നതിന് നിയന്ത്രണം എര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഇത് പാലിക്കാറേയില്ല. കണ്‍സ്ട്രക്ഷന്‍ കമ്ബനികളാകട്ടെ ലൈസന്‍സ് പോലുമില്ലാത്ത നിര്‍മാണ തൊഴിലാളികളെ വരെ ഉപയോഗിച്ചാണ് ടിപ്പറുകള്‍ ഓടിക്കുന്നത്. ഇവ അമിത ലോഡുമായി സഞ്ചരിക്കുന്നത് മൂലം റോഡുകള്‍ തകരുന്നതിനെതിരെ നാട്ടുകാര്‍ നേരേത്ത രംഗത്ത് വന്നിരുന്നു. പ്രതിഷേധങ്ങളെ തുടര്‍ന്ന് ക്രഷര്‍കമ്ബനികള്‍ തന്നെ പൊതു റോഡുകള്‍ നവീകരിച്ചിരുന്നു. പിന്നീട് ഈ റോഡുകളിലൂടെ അമിത വേഗത്തിലായി ടിപ്പറുകളുടെ സഞ്ചാരം.
മുക്കുന്നം കല്ലുതേരിയില്‍ അമിത ലോഡുമായി പോകുന്നതിനിടയില്‍ കൂറ്റന്‍പാറ പുറത്തേക്ക് വീണ സംഭവമുണ്ടായി. പരാതി നല്‍കലും വഴി തടയലുമടക്കമുള്ള സമരങ്ങളുമായി നാട്ടുകാര്‍ വിവിധ ഘട്ടങ്ങളിലായി രംഗത്തുവന്നെങ്കിലും ടിപ്പറുകള്‍ക്ക് അനുകൂലമായ നിലപാടാണ് പൊലീസ് സ്വീകരിക്കുന്നത്.
തൊഴിലധിഷ്ഠിത ഡിപ്ലോമ കോഴ്‌സ്
സ്‌ക്വാഡ് പരിശോധന: 23 സ്ഥാപനങ്ങള്‍ക്ക് പിഴയിട്ടു
കൊട്ടാരക്കര, ചിതറ, ഇളമാട്, കരീപ്ര, എഴുകോണ്‍, കുമ്മിള്‍, വെളിനല്ലൂര്‍, നിലമേല്‍, പവിത്രേശ്വരം, പൂയപ്പള്ളി, വെളിയം പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയില്‍ മൂന്നു കേസുകള്‍ക്ക് പിഴയീടാക്കി. 127 എണ്ണത്തിന് താക്കീത് നല്‍കി.
കൊല്ലം കോര്‍പ്പറേഷന്‍, പരവൂര്‍ മുനിസിപ്പാലിറ്റി, തൃക്കോവില്‍വട്ടം, കല്ലുവാതുക്കല്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി. രണ്ട് കേസുകള്‍ക്ക് നിന്ന് പിഴയീടാക്കി. 63 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി. സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.
പത്തനാപുരം, പിറവന്തൂര്‍ മേഖലകളില്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ സി. ജി. സിജിലിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 11 കേസുകള്‍ക്ക് താക്കീത് നല്‍കി.
പുനലൂര്‍, വാളക്കോട് എന്നിവിടങ്ങളില്‍ നടന്ന പരിശോധനയില്‍ 12 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി. തഹസില്‍ദാര്‍ കെ.എസ്. നസിയ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.
കടയ്ക്കല്‍ പ്രക്ഷോഭത്തിന്റെ ഓര്‍മ പുതുക്കല്‍ ഉപന്യാസ രചനാമത്സരം വിജയികളെ പ്രഖ്യാപിച്ചു
സ്‌ക്വാഡ് പരിശോധന; 37 സ്ഥാപനങ്ങള്‍ക്ക് പിഴ
കരുനാഗപ്പള്ളി, നീണ്ടകര, ചവറ, ക്ലാപ്പന, ഓച്ചിറ, തേവലക്കര, തൊടിയൂര്‍, തെക്കുംഭാഗം, പ•ന, തഴവ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ 11 കേസുകളില്‍ പിഴയീടാക്കി. 112 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി. കുന്നത്തൂരില്‍ പോരുവഴി, മൈനാഗപ്പള്ളി പ്രദേശങ്ങളില്‍ 30 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കുകയും ഒരെണ്ണത്തിന് പിഴ ചുമത്തുകയും ചെയ്തു. കൊല്ലത്തെ പരവൂരില്‍ നടത്തിയ പരിശോധനയില്‍ ആറു കേസുകളില്‍ പിഴ ചുമത്തി. ഏഴു സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി. സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി
പത്തനാപുരത്തെ പട്ടാഴി, പട്ടാഴി വടക്കേക്കര എന്നിവിടങ്ങളില്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ ബോസ് ഫ്രാന്‍സിസിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. ആറു സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി. പുനലൂരില്‍ നടത്തിയ പരിശോധനയില്‍ ഒന്‍പതു കേസുകള്‍ക്ക് താക്കീത് നല്‍കി. തഹസീല്‍ദാര്‍ കെ. എസ്. നസിയ നേതൃത്വം നല്‍കി.
ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം
നിലമേൽ കൈത്തോട് സ്വദേശിനി വിസ്മയ ശാസ്താംകോട്ടയില്‍ ഭര്‍തൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ
കൊല്ലം ശാസ്താംകോട്ടയില്‍ യുവതി ഭര്‍തൃഗൃഹത്തിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് ബന്ധുക്കള്‍. മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥനായ ഭര്‍ത്താവ് കിരണ്‍ കുമാറിന്‍റെ മര്‍ദനത്തിലേറ്റ പരുക്കുകളുടെ ചിത്രങ്ങളടക്കം ബന്ധുക്കള്‍ക്ക് കൈമാറിയതിനു പിന്നാലെയാണ് നിലമേൽ സ്വദേശിനി വിസ്മയയെ വീടിനുളളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥനായ കൊല്ലം പോരുവഴി സ്വദേശി കിരണ്‍കുമാറും നിലമേല്‍ സ്വദേശിനിയായ വിസ്മയയും തമ്മിലുളള വിവാഹം കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലായിരുന്നു. വിവാഹത്തിനു ശേഷം സ്ത്രീധന തുകയുടെ പേരില്‍ കിരണ്‍കുമാര്‍ വിസ്മയയെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ഇന്നലെ രാത്രിയും മര്‍ദനമുണ്ടായി.
മര്‍ദനം നടന്നതിനെ കുറിച്ച് വിസ്മയ സഹോദരനും സഹോദര ഭാര്യയ്ക്കും വാട്‌സാപ്പില്‍ സന്ദേശം അയച്ചിരുന്നു. മര്‍ദനത്തിലേറ്റ പരുക്കിന്റെ ചിത്രങ്ങളും ബന്ധുക്കള്‍ക്ക് കൈമാറി. ഇതിനു പിന്നാലെ ഇന്ന് പുലര്‍ച്ചെയാണ് വിസ്മയ വീടിനുളളില്‍ തൂങ്ങിമരിച്ച വിവരം ബന്ധുക്കള്‍ അറിഞ്ഞത്.ഭര്‍തൃ വീട്ടിലെ പീഡനത്തെ തുടര്‍ന്നുണ്ടായ കൊലപാതകം എന്ന ആരോപണത്തില്‍ ഉറച്ചു നില്‍ക്കുകയാണ് വിസ്മയയുടെ കുടുംബം.എന്നാല്‍ സംഭവത്തെ പറ്റി വിശദമായി അന്വേഷണം നടക്കുകയാണെന്നും പോസ്റ്റ്‌മോര്‍ട്ടത്തിലൂടെ മാത്രമേ മരണ കാരണം വ്യക്തമാകൂ എന്നും പൊലീസ് അറിയിച്ചു. സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.
കിഡ്നി മാറ്റിവയ്ക്കാൻ കാത്തുനിന്നില്ല റൗഫുദീൻ യാത്രയായി
ഡയാലിസിസിനായി ഭാര്യയുമൊത്ത് ഇരുചക്ര വാഹനത്തിൽ ഹോസ്പിറ്റലിലേയ്ക്ക് പോകവേ മണ്ണടിയ്ക്കടുത്തു വച്ച് ടിപ്പറിടിച്ച് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കടയ്ക്കൽ മാങ്കോട് അബ്ദുൽ സലാമിന്റെ മകൻ റവൂഫുദീൻ മരണപ്പെട്ടു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ വച്ചാണ് മരണം സംഭവിച്ചത്.
കൊല്ലം മെഡിസിറ്റിയിലാണ് ന്യൂറോ സർജറിക്ക് വിധേയനായത്.അവിടുത്തെ ചികിത്സയ്ക്ക് രണ്ടുലക്ഷത്തോളം രൂപബില്ലായതിൽ റൗഫിന്റെ സാഹചര്യം ബോധ്യപ്പെടുത്തിയതിനെത്തുടർന്ന് 25000 രൂപ കുറവ് ചെയ്തിരുന്നു.പ്രൈവറ്റ് ഹോസ്പിറ്റലായതിനാൽ ചികിത്സാചെലവ് താങ്ങാൻ കഴിയാത്തതിനാലാണ് വെന്റിലേറ്ററിലായിരുന്ന റവൂഫിനെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. എന്നാൽ മണിക്കൂറുകൾക്കകം മരണപ്പെടുകയായിരുന്നു.
അബ്ദുൽ സലാമിന്റെ കുടുംബത്തിൽ വൃക്കരോഗം ഓരോരുത്തരെയായി പിടികൂടുകയായിരുന്നു. ഭാര്യയും ഒരു മകനും വൃക്കരോഗം ബാധിച്ച് നേരത്തേ മരണപ്പെട്ടിരുന്നു.രണ്ടുവർഷം മുമ്പാണ് റൗഫും വൃക്ക രോഗത്തിനടിമപ്പെട്ടത്.നിർധന കുടുംബാംഗമായിരുന്ന റൗഫ് ഓട്ടോറിക്ഷ ഓടിച്ചാണ് കുടുംബം പുലർത്തിയിരുന്നത്.അതിനിടയിലാണ് അസുഖബാധിതനായത്. തുടർന്നാണ് കടയ്ക്കൽ മാങ്കോട് നിന്നും ഭാര്യ വീടായ കടമ്പനാട് ഐവർകാലയിലേക്ക്താമസം മാറിയത്. എല്ലാമെല്ലാമായ പ്രിയതമന് തൻറെ കിഡ്നി കളിലൊന്ന് നൽകാൻ ഭാര്യ ഷൈജ സന്നദ്ധയായതോടെ കോഴിക്കോട് ഇഖ്റ ഹോസ്പിറ്റലുമായി ബന്ധപ്പെട്ട് കിഡ്നി മാറ്റിവക്കുന്നതിനായുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചു വരികയായിരുന്നു.ഐവർകാല മുസ്ലിംജമാഅത്തും നാട്ടുകാരും മുൻകൈയ്യെടുത്ത് ശസ്ത്രക്രിയയ്ക്കുള്ള തുക സമാഹരിച്ചു വരികയായിരുന്നു.
ആഴ്ചയിൽ മൂന്ന് ഡയാലിസിസ് വീതം അടൂർ മരിയൻ ഹോസ്പിറ്റലിൽ നടന്നു വരികയായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ട് കാരണം സ്കൂട്ടറിൽ ഭാര്യയുമൊത്താണ് ഹോസ്പിറ്റലിൽ പോയി വരാറുള്ളത്. അങ്ങോട്ട് റവൂഫും ഡയാലിസിസിന് ശേഷം നല്ലപാതിയും സ്ക്കൂട്ടറോടിയ്ക്കും.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ഷൈജയുമൊത്ത് ഹോസ്പിറ്റലിലേക്ക് പോകുമ്പോഴാണ് മണ്ണടി ആലുംമൂട്ടിനടുത്ത് വച്ച് പാഞ്ഞുവന്ന ടിപ്പർ ലോറി ഇരുവരെയും ഇടിച്ചു തെറിപ്പിച്ചത്.
നിലമേൽ; ഓൺലൈൻ ഫുഡ് ഡെലിവറി ബോയ് ഒഴിവ്
Employment Category:
Shop Type:
Job Location:
Total No. of Vacancies:
Name of the Post:
- Delivery Boy [ 10 Post]
Qualification:
- S.S.L.C
- Two Wheeler With Driving Licence
Salary Package:
Interview
Contact:
NOTICE: kadakkalNews.com is not a recruitment agency. We just sharing available job in Kadakkal from different sources, so KadakkalNews.com is not directly or indirectly involve in any stage of recruitment.












