കരുനാഗപ്പള്ളി, നീണ്ടകര, ചവറ, ക്ലാപ്പന, ഓച്ചിറ, തേവലക്കര, തൊടിയൂര്‍, തെക്കുംഭാഗം, പ•ന, തഴവ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ 11 കേസുകളില്‍ പിഴയീടാക്കി. 112 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്കി. കുന്നത്തൂരില്‍ പോരുവഴി, മൈനാഗപ്പള്ളി പ്രദേശങ്ങളില്‍ 30 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കുകയും ഒരെണ്ണത്തിന് പിഴ ചുമത്തുകയും ചെയ്തു. കൊല്ലത്തെ പരവൂരില്‍ നടത്തിയ പരിശോധനയില്‍ ആറു കേസുകളില്‍ പിഴ ചുമത്തി. ഏഴു സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്കി. സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ പരിശോധനയ്ക്ക് നേതൃത്വം നല്കി
പത്തനാപുരത്തെ പട്ടാഴി, പട്ടാഴി വടക്കേക്കര എന്നിവിടങ്ങളില്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ ബോസ് ഫ്രാന്‍സിസിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. ആറു സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്കി. പുനലൂരില്‍ നടത്തിയ പരിശോധനയില്‍ ഒന്‍പതു കേസുകള്‍ക്ക് താക്കീത് നല്കി. തഹസീല്‍ദാര്‍ കെ. എസ്. നസിയ നേതൃത്വം നല്കി.












