Responsive Ad Slot

കടയ്ക്കൽ താലൂക് ആശുപത്രിയിൽ വികസനകുത്തിപ്പിന് ആരംഭം കുറിച്ചു

കടയ്ക്കൽ: അത്യാധുനിക ഓക്സിജൻ പ്ലാന്റ്, ആശുപത്രിയുടെ വികസനത്തിന്‌ ആവശ്യമായ പുതിയ ബ്ലോക്കുകൾ നിർമ്മിക്കുവാൻ വസ്തുവാങ്ങൽ,
കൂടുതൽ ഡോക്ടർമാരുടെയും നഴ്‌സ് മാരുടെയും പാരാമെഡിക്കൽ സ്റ്റാഫുകളുടെയും തസ്തികകൾ സൃഷ്ടിക്കൽ,കടയ്ക്കൽ പഞ്ചായത്തിൽ പുതുതായി പ്രൈമറി ഹെൽത് സെന്റർ അനുവദിക്കൽ എന്നിങ്ങനെ സുപ്രധാന തീരുമാനങ്ങൾ എടുത്ത് കൊണ്ട് നമ്മുടെ പ്രിയപ്പെട്ട MLA യും മൃഗസംരക്ഷണ, ക്ഷീര വകുപ്പ് മന്ത്രി സഖാവ് ജെ ചിഞ്ചു റാണി പങ്കെടുത്ത ആശുപത്രി വികസന സമിതി യോഗം ചേരുകയുണ്ടായി..

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സഖാവ് ലതിക വിദ്യാധരൻ, കടയ്ക്കൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സഖാവ് എസ് വിക്രമൻ, കടക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സഖാവ് എം മനോജ്‌കുമാർ, ആശുപത്രി സൂപ്രണ്ട് ഡോക്ടർ രാജ്കപൂർ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു..

പൊലീസിനോട് പ്രതിഷേധിച്ച്‌ നൈറ്റി ധരിച്ച യഹിയാക്ക, സോഷ്യല്‍ മീഡിയയില്‍ വീണ്ടുമെത്തി കടയ്ക്കലെ ചായക്കട

കടയ്ക്കൽ: 10 രൂപക്ക് ഊണ്‍ വിളമ്ബി നാടിന്റെ വിശപ്പു മാറ്റിയ കടക്കലിന്റെ മാക്‌സി മാമ എന്ന യഹിയക്ക വാര്‍ധക്യത്തില്‍ അയല്‍ വീട്ടിലെ കാര്‍ഷെഡ് വീടാക്കി കഴിഞ്ഞുകൂടുന്നു. ഭാര്യ രണ്ട് വര്‍ഷം മുമ്ബ് മരണപ്പെട്ടതിനു ശേഷം തനിച്ചായ ഇദ്ദേഹത്തിന് വിവാഹം ചെയ്തയച്ച രണ്ട് പെണ്‍മക്കളാണുള്ളത്. അവരെ പ്രയാസപ്പെടുത്തേണ്ടെന്നു പറഞ്ഞാണ് അടുത്തുള്ള ഒഴിഞ്ഞ വീട്ടിലെ കാര്‍ ഷെഡിന്റെ മൂലയില്‍ താമസിക്കുന്നത്. 

 ജീവിതം സമരമാക്കിയ അപൂര്‍വ്വ വ്യക്തിയാണ് കൊല്ലത്തു കടയ്ക്കല്‍ മുക്കുന്നം സ്വദേശിയായ യഹിയ. സ്ത്രീകളുടെ മാക്‌സിയാണ് യഹിയയുടെ വസ്ത്രം. മുണ്ടിന്റെ മടക്കിക്കുത്ത് അഴിച്ച്‌ ബഹുമാനിച്ചില്ല എന്നതിന്റെ പേരില്‍ ദുരഭിമാനിയായ ഇന്‍സ്‌പെകര്‍ മുഖത്തടിച്ചതോടെയാണ് ഇനി ഒരുത്തനെയും മുണ്ടിന്റെ മടക്കിക്കുത്ത് അഴിച്ച്‌ ബഹുമാനിക്കില്ലെന്ന തീരുമാനത്തില്‍ യഹിയ മാക്‌സി ധരിക്കാന്‍ തുടങ്ങിയത്. വിദേശത്ത് പോയി നേട്ടമുണ്ടാക്കാനാകാതെ മടങ്ങിവന്ന് ചെറിയ തട്ടുകടയുമായി കഴിയുന്വോഴാണ് ബഹുമാനിച്ചില്ലെന്നതിന്റെ പേരില്‍ എസ് ഐ യഹിയയുടെ മുഖത്തടിച്ചത്. സ്ത്രീകളുടെ വസ്ത്രം ധരിച്ച്‌ പുറത്തിറങ്ങിയ യഹിയയെ കണ്ട് പലരും മുഖം ചുളിച്ചു, പരിഹസിച്ചു, അടുപ്പക്കാര്‍ ഗുണദോഷിച്ചു നോക്കി. എന്നിട്ടൊന്നും തീരുമാനത്തില്‍ നിന്നും മാറാന്‍ യഹിയ തയ്യാറായില്ല. എസ് ഐയുടെ അതിക്രമം അത്രക്കധികം ആ സാധുമനുഷ്യനെ വേദനിപ്പിച്ചിരുന്നു. സംഘബലമില്ലാത്ത, പ്രസംഗവും പ്രകടനവും അറിയാത്ത ഒരു സാധാരണക്കാരന്റെ പ്രതിഷേധമായിരുന്നു മാക്‌സി വസ്ത്രമാക്കി യഹിയ നടത്തിയത്. 

ജീവിതകാലം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന സമരമായി അത് മാറി. ഉപജീവനത്തിനായി തുടങ്ങിയ തട്ടുകട ജനങ്ങളെ ഊട്ടാനുള്ള ഇടമാക്കി മാറ്റിയാണ് യഹിയക്ക എല്ലാവര്‍ക്കും പ്രിയങ്കരനായത്. ഊണിനു 10രൂപയും ചിക്കന്‍ കറിക്ക് 40 രൂപയുമായിരുന്നു വാങ്ങിയത്. ഒരു പ്ലെയ്റ്റ് കപ്പ 10 രൂപക്ക് കൊടുത്തിരുന്നു. പത്തു ദോശയ്ക്ക് അഞ്ച് ദോശ ഫ്രീ, അഞ്ച് ചിക്കന്‍കറിക്ക് ഒരു ചിക്കന്‍കറി ഫ്രീ എന്നിങ്ങനെ ഓഫറുകളും ഉണ്ടായിരുന്നു. ചായക്ക് 5 രൂപയായിരുന്നു വാങ്ങിയിരുന്നത്. സ്വയം തയ്യാറാക്കുന്ന കറിമസാലകള്‍ മാത്രമാണ് ഉപയോഗിച്ചിരുന്നത്. അസുഖ ബാധിതനായതോടെ കട ഒഴിവാക്കിയ യഹിയ ഇപ്പോള്‍ നാട്ടുകാര്‍ കൊടുക്കുന്ന ഭക്ഷണം കൊണ്ടാണ് ജീവിക്കുന്നത്. ഒരുകാലത്ത് അങ്ങോട്ട് ഊട്ടിയവര്‍ നല്‍കുന്ന പ്രത്യുപകാരമാണ് യഹിയയുടെ ജീവന്‍ നിലനിര്‍ത്തുന്നത്.

വിദേശത്ത് പോയി നേട്ടമുണ്ടാക്കാനാകാതെ മടങ്ങിവന്ന് ചെറിയ തട്ടുകടയുമായി കഴിയുന്വോഴാണ് ബഹുമാനിച്ചില്ലെന്നതിന്റെ പേരില്‍ എസ് ഐ യഹിയയുടെ മുഖത്തടിച്ചത്. സ്ത്രീകളുടെ വസ്ത്രം ധരിച്ച്‌ പുറത്തിറങ്ങിയ യഹിയയെ കണ്ട് പലരും മുഖം ചുളിച്ചു, പരിഹസിച്ചു, അടുപ്പക്കാര്‍ ഗുണദോഷിച്ചു നോക്കി. എന്നിട്ടൊന്നും തീരുമാനത്തില്‍ നിന്നും മാറാന്‍ യഹിയ തയ്യാറായില്ല. എസ് ഐയുടെ അതിക്രമം അത്രക്കധികം ആ സാധുമനുഷ്യനെ വേദനിപ്പിച്ചിരുന്നു. സംഘബലമില്ലാത്ത, പ്രസംഗവും പ്രകടനവും അറിയാത്ത ഒരു സാധാരണക്കാരന്റെ പ്രതിഷേധമായിരുന്നു മാക്‌സി വസ്ത്രമാക്കി യഹിയ നടത്തിയത്. ജീവിതകാലം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന സമരമായി അത് മാറി.

ഉപജീവനത്തിനായി തുടങ്ങിയ തട്ടുകട ജനങ്ങളെ ഊട്ടാനുള്ള ഇടമാക്കി മാറ്റിയാണ് യഹിയക്ക എല്ലാവര്‍ക്കും പ്രിയങ്കരനായത്. ഊണിനു 10രൂപയും ചിക്കന്‍ കറിക്ക് 40 രൂപയുമായിരുന്നു വാങ്ങിയത്. ഒരു പ്ലെയ്റ്റ് കപ്പ 10 രൂപക്ക് കൊടുത്തിരുന്നു. പത്തു ദോശയ്ക്ക് അഞ്ച് ദോശ ഫ്രീ, അഞ്ച് ചിക്കന്‍കറിക്ക് ഒരു ചിക്കന്‍കറി ഫ്രീ എന്നിങ്ങനെ ഓഫറുകളും ഉണ്ടായിരുന്നു. ചായക്ക് 5 രൂപയായിരുന്നു വാങ്ങിയിരുന്നത്. സ്വയം തയ്യാറാക്കുന്ന കറിമസാലകള്‍ മാത്രമാണ് ഉപയോഗിച്ചിരുന്നത്. അസുഖ ബാധിതനായതോടെ കട ഒഴിവാക്കിയ യഹിയ ഇപ്പോള്‍ നാട്ടുകാര്‍ കൊടുക്കുന്ന ഭക്ഷണം കൊണ്ടാണ് ജീവിക്കുന്നത്. ഒരുകാലത്ത് അങ്ങോട്ട് ഊട്ടിയവര്‍ നല്‍കുന്ന പ്രത്യുപകാരമാണ് യഹിയയുടെ ജീവന്‍ നിലനിര്‍ത്തുന്നത്.

മടത്തറയിൽ കള്ളപ്പണവും വൻ ചാരായവേട്ടയും

മടത്തറ: കൊല്ലായിൽ വീട് വാടകയ്ക്കെടുത്ത് വൻ തോതിൽ ചാരായ വാറ്റ് നടത്തി വന്നിരുന്ന സംഘം 161500 രൂപയുടെ കള്ളനോട്ടും പിടിക്കൂടി. വാമനപുരം എക്സൈസ് സംഘത്തിനെ കണ്ട് ഇവർ ഓടി രക്ഷപ്പെട്ടു. എന്നാൽ വിൽപ്പനയ്ക്ക് തയ്യാറാക്കി കാറിൽ കടത്താൻ വച്ചിരുന്ന 350 ലിറ്ററോളം ചാരായവും കാറും വാമനപുരം എക്സൈസ് സംഘം പിടിച്ചെടുത്തു. ഈ ചാരായ വാറ്റിന് നേതൃത്വം നൽകിയ പാങ്ങോട് കൊച്ചാലുംമ്മൂട് ഇർഫാൻ മൻസിലിൽ നൂഹ്ക്കണ്ണ് മകൻ മണൽ ഇർഷാദ് എന്നറിയപ്പെടുന്ന ഇർഷാദ് എക്സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെട്ടു. 

എന്നാൽ ഇർഷാദിൻ്റെ നീല KL 16 M 6744 സിഫ്റ്റ് കാർ കസ്റ്റഡിയിൽ എടുത്തു. ഈ കാറിലാണ് ചാരായം കടത്തിക്കൊണ്ട് വന്നത്. കഴിഞ്ഞ ലോക്ക് ഡൗൺ കാലത്തും ഇയാൾ കാഞ്ചിനട വനത്തിനുള്ളിൽ വൻ തോതിൽ ചാരായം വാറ്റി വിൽപ്പന നടത്തിയിരുന്നു അന്നും ഇയാളെ എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു. പാലോട് പോലീസും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കടയ്ക്കൽ നിലമേൽ മേഖലകളിൽ ഹോം ഡെലിവറിയിൽ പുത്തൻ ഓഫറുകളുമായി റഷ് ടു യു

നിലമേൽ: കോവിഡ് 19 എന്ന മഹാമാരി ജനങ്ങളെ വലയ്ക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. ദൈനംദിന ജീവിതത്തിൽ ജനങ്ങൾക്കിടയിലേക്ക് പുത്തൻ പ്രതീക്ഷയുമായി റഷ് ടു യു. പേര് പോലെ തന്നെ സർവീസിലും വ്യത്യസ്ത കൊണ്ടു വരികയാണ് ഈ സ്ഥാപനം. മഹാമാരിക്കിടയിൽ ദൈനംദിന ജീവിതം മുന്നോട്ടുനയിക്കുന്നത് ജനങ്ങളെ സംബന്ധിച്ചിടത്തോളം ഒരു ഹെർക്യൂലീൻ ടാസ്ക് തന്നെയായി മാറുന്ന ഈ സമയത്ത് മറ്റുള്ളവയിൽ നിന്നും ഏറെ വ്യത്യസ്തമായി നിൽക്കുകയാണ് ഈ സ്ഥാപനം. 
കഴിഞ്ഞ രണ്ട് വർഷമായി നിലമേൽ എന്ന ഗ്രാമത്തിൽ വളരെ മികച്ച രീതിയിൽ പ്രവർത്തിച്ച് വരുന്ന ഈ സ്ഥാപനത്തിന് ഉപഭോക്താക്കളിൽ നിന്നും മികച്ച സ്വീകാര്യതയും, പ്രതികരണവുമാണ് ലഭിക്കുന്നത്. മികച്ച സേവനം എന്നത് വെറും പരസ്യവാചകമായി മാറുന്ന സമൂഹത്തിൽ പുത്തൻ ആശയങ്ങൾ പ്രവർത്തികമാക്കി സേവനദാതാക്കളായി മാറുകയാണിവർ. പുത്തൻ ആശയങ്ങളിൽ ജനങ്ങളിൽ ഏറെ പുതുമയുണർത്തുന്ന ഒന്നാണ് റഷ്‌ ടു യു മൊബൈൽ ആപ്ലിക്കേഷൻ. 

ഇന്ന് കുട്ടികൾ മുതൽ മുതിർന്നവർ വരെ ഓരോ ദിനവും അവരവരുടെ പഠനം, ജോലി എന്നീ മേഖലകളെ അഭിമുകീകരിക്കുന്നത് എല്ലാം വീടുകളിൽ ഇരുന്നു തന്നെയാണ്. ഇതുപോലെ ഉപഭോക്താക്കൾക് വളരെ സുതാര്യമായ രീതിയിൽ ഉപയോഗിക്കാൻ കഴിയുന്ന ഈ ആപ്ലിക്കേഷനിൽ 35ഇൽ പരം ഷോപ്സും 3000ഇൽ പരം പ്രോഡക്റ്റ്സും ലഭ്യമാണ്. ഇതുകൂടാതെ ദിവസേന മികച്ച ഓഫറുകളും ജനങ്ങളിലേയ്ക്ക് എത്തിക്കുകയാണ്. മികച്ച ഓഫറുകൾ എന്നത് ഒരിക്കലും മോഹനവാഗ്ദാനമായ് മാറുകയല്ല, മറിച്ച് ഉപഭോക്താക്കൾക്ക് താങ്ങാനാവുന്ന വിലയിൽ ഓഫറുകൾ കുറഞ്ഞ സർവീസ് ചാർജിൽ എത്തിച്ചുകൊടുക്കുന്നത് ഇവരുടെ മാത്രം പ്രത്യേകതയാണ്. 

49 രൂപയുടെ പച്ചക്കറി കിറ്റ്

55 രൂപയുടെ ബിരിയാണി

80 രൂപയുടെ തനി നാടൻ ഊണ് മുതലായ നിരവധി ഓഫറുകൾ. കേവലം ലാഭത്തിനു വേണ്ടി അല്ലാതെ ജനങ്ങൾക്ക്‌ ഒരു കൈതാങ്ങായി മാറുകയാണ് റഷ്‌ ടു യു എന്ന ഈ സ്ഥാപനം

ജില്ലയിലെ അക്ഷയകേന്ദ്രങ്ങള്‍ക്കും ബാങ്കുകള്‍ക്കും നിബന്ധനകള്‍ പാലിച്ച് പ്രവര്‍ത്തിക്കാം

ജില്ലയിലെ എല്ലാ അക്ഷയകേന്ദ്രങ്ങള്‍ക്കും തിങ്കള്‍, ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം നാലുവരെ പകുതി എണ്ണം ജീവനക്കാരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കാമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഹാജരാകുന്ന ജീവനക്കാരുടെ തുല്യം എണ്ണം സന്ദര്‍ശകര്‍ക്ക് മാത്രം കേന്ദ്രത്തിനുള്ളില്‍ പ്രവേശിക്കാം. 

അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന തദ്ദേശസ്ഥാപന പരിധികളില്‍ ഉള്‍പ്പെട്ട എല്ലാ വാണിജ്യ സഹകരണ ബാങ്കുകള്‍ക്കും ആര്‍.ബി.ഐ അംഗീകൃത ധനകാര്യ സ്ഥാപനങ്ങള്‍ക്കും പൊതുജന ബന്ധമില്ലാതെ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ പ്രവര്‍ത്തിക്കാനും അനുമതിയുണ്ട്.

കൊവിഡ് രോഗി മരിച്ചെന്ന് തെറ്റായ സന്ദേശം; ആശങ്കയിലായി ബന്ധുക്കള്‍

നിലമേല്‍: കൊവിഡ് ബാധിച്ച്‌ കൊല്ലം ജില്ലാ ആശുപത്രിയില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചെന്ന് തെറ്റായ സന്ദേശം നല്‍കിയത് ബന്ധുക്കളെ ആശങ്കയിലാക്കി. ചടയമംഗലം, നിലമേല്‍ സ്വദേശിയായ 55കാരി മരിച്ചെന്ന തെറ്റായ സന്ദേശമാണ് പ്രചരിച്ചത്. 

ഇന്നലെ രാവിലെ പത്തരയോടെ രോഗി മരിച്ചതായി കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് സന്ദേശം നല്‍കുകയായിരുന്നു. ഈസ്റ്റ് പൊലീസ് ചടയമംഗലം സ്റ്റേഷനില്‍ വിവരം അറിയിച്ചു. അവര്‍ നിലമേല്‍ പഞ്ചായത്ത് അധികൃതരെയും പൗരസമിതി പ്രവര്‍ത്തകനായ ബിനുവിനെയും അറിയിച്ചു. ബിനുവാണ് ബന്ധുക്കളെ വിവരം ധരിപ്പിച്ചത്. നിലമേല്‍ ഗ്രാമ പഞ്ചായത്ത് അംഗം റാഫിയും, മരണപ്പെട്ടെന്ന് അറിയിച്ച വയോധികയുടെ ചെറുമകളുടെ ഭര്‍ത്താവ് ഷംനാദും നിലമേല്‍ പഞ്ചായത്തില്‍ നിന്ന് മൃതദേഹം ഏറ്റുവാങ്ങുന്നതിനുള്ള കത്തു വാങ്ങി ജില്ലാ ആശുപത്രിയിലെത്തി. വീടിനടുത്തുള്ള നിലമേല്‍ മുസ്ലിം ജമാഅത്തില്‍ കൊവിഡ് മാനദണ്ഡമനുസരിച്ച്‌ മൃതദേഹം സംസ്കരിക്കാനുള്ള മുന്നൊരുക്കം നടത്തിയ ശേഷമാണ് ആംബുലന്‍സ് ഉള്‍പ്പെടെയുള്ള സജ്ജീകരണവുമായി ഇവരെത്തിയത്. അപ്പോഴാണ് രോഗി മരിച്ചിട്ടില്ലെന്ന് വ്യക്തമായത്. മേയ് 20ന് മൃതദേഹം മാറി നല്‍കിയ സംഭവവും ജില്ലാ ആശുപത്രിയിലുണ്ടായി. 

പഴി ചാരി ആശുപത്രിയും പൊലീസും 

രോഗി നെഗറ്റീവായത് ബന്ധുക്കളെ അറിയിക്കണമെന്ന സന്ദേശമാണ് ഈസ്റ്റ് പൊലീസിന് നല്‍കിയതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. വിവരം തെറ്റായി മനസിലാക്കിയ ഈസ്റ്റ് പൊലീസാണ് സന്ദേശം തെറ്റായി കൈമാറിയതെന്നാണ് ആരോപണം. എന്നാല്‍ ഈസ്റ്റ് പൊലീസ് ഇത് തള്ളിക്കളഞ്ഞു. വിവാദമായപ്പോള്‍ ആശുപത്രി അധികൃതര്‍ കൈമലര്‍ത്തിയതാണെന്നാണ് പൊലീസിന്റെ വാദം.

കടയ്ക്കലില്‍ എക്സൈസ് ഉദ്യോഗസ്ഥനെ ആക്രമിച്ച് ഒളിവില്‍ പോയ സംഘത്തിനായി വ്യാപക അന്വേഷണം

കടയ്ക്കൽ: കടയ്ക്കലില്‍ എക്സൈസ് ഉദ്യോഗസ്ഥനെ ആക്രമിച്ച ശേഷം ഒളിവില്‍ പോയ ചാരായ വാറ്റു സംഘത്തിനായി അന്വേഷണം തുടരുന്നു. തിങ്കളാഴ്ച രാവിലെയാണ് റെയ്ഡിനെത്തിയ എക്സൈസ് സംഘത്തിലെ അംഗത്തിന് വ്യാജ വാറ്റുകാരില്‍ നിന്ന് ആക്രമണമുണ്ടായത്. കടയ്ക്കൽ ആറ്റുപ്പുറത്തിനു സമീപം വ്യജവാറ്റ് നടക്കുന്ന വിവരമറിഞ്ഞെത്തിയ എക്സൈസ് സംഘത്തിനു നേരെയായിരുന്നു ആക്രമണം. ചടയമംഗലം എക്സൈസ് ഇൻസ്‌പെക്ടർ അജയ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിനെ കണ്ട് രക്ഷപെടാൻ ശ്രമിച്ച സംഘത്തെ പിടികൂടാന്‍ ശ്രമിക്കുമ്പോഴായിരുന്നു ആക്രമണം.

സിവില്‍ എക്സൈസ് ഓഫിസര്‍ ബിനുവിനെ വിറക് കൊള്ളി കൊണ്ട് തലയിലും മുതുകിലും അടിക്കുകയായിരുന്നു. സംഘത്തിലുണ്ടായിരുന്ന കടയ്ക്കല്‍ പാലക്കോണം സ്വദേശി ചന്തുവിനെ അറസ്റ്റ് ചെയ്തെങ്കിലും മറ്റ് നാല് സംഘാംഗങ്ങളും ഓടി രക്ഷപെടുകയായിരുന്നു. ചാരായം വാറ്റാനായി സൂക്ഷിച്ചിരുന്ന കോടയും വാറ്റുപകരണങ്ങളും എക്സൈസ് കസ്റ്റഡിയിലെടുത്തു. അക്രമി സംഘത്തിനെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്താണ് അന്വേഷണം നടത്തുന്നത്. കഴിഞ്ഞ ദിവസം കൊല്ലം തെന്‍മലയിലും വാറ്റു സംഘം പോലീസിനെ ആക്രമിച്ചിരുന്നു.

കളിയ്ക്കിടെ കലത്തില്‍ കുടുങ്ങിയ കുട്ടിയെ കടയ്ക്കല്‍ ഫയര്‍ റസ്‌ക്യൂ ടീം രക്ഷപ്പെടുത്തി

കടയ്ക്കല്‍: കലത്തില്‍ കുടുങ്ങിയ കുട്ടിയെ കടയ്ക്കല്‍ ഫയര്‍ റസ്‌ക്യൂ ടീം രക്ഷപ്പെടുത്തി. കടയ്ക്കല്‍ ദര്‍പ്പക്കാട് നാസില മന്‍സിലില്‍ അജിയുടെ മകള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ അന്‍സീറ(6)യാണ് കലത്തില്‍ കുടുങ്ങിയത്. രക്ഷകര്‍ത്താക്കള്‍ ഉച്ചഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്ബോള്‍ തുണി അ ലക്കുന്ന സ്ഥലത്ത് അന്‍സീറയും അനിയത്തിയും ബന്ധുക്കളുടെ കുട്ടികളുംകൂടി കളിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ കുട്ടി കലത്തില്‍ കയറി ഒളിച്ചു. 

കലത്തില്‍ നിന്നു തിരികെ ഇറങ്ങാന്‍ സാധിക്കാതെ വന്നപ്പോള്‍ കുട്ടിയും കൂടെ കളിച്ചുകൊണ്ടിരുന്ന മറ്റ് കുട്ടികളും ബഹളം വച്ചു. ബഹളം കേട്ട് രക്ഷകര്‍ത്താക്കള്‍ എത്തിയപ്പോഴാണ് അപകടം മനസിലായത്. ഉടന്‍ കലത്തോടു കൂടി കുട്ടിയെ കടയ്ക്കല്‍ ഫയര്‍ ഫോഴ്‌സ് സ്‌റ്റേഷനില്‍ എത്തിച്ചു. സ്‌റ്റേഷന്‍ ഓഫീസര്‍ ജെ.സുരേഷ്‌കുമാറിന്റെയും ഗ്രേഡ് അസി. സ്‌റ്റേഷന്‍ ഓഫീസര്‍ ടി.വിനോദ് കുമാറിന്റെയും നേതൃത്വത്തില്‍ കട്ടര്‍ ഉപയോഗിച്ച്‌ കലം മുറിച്ചു മാറ്റിയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്

കടയ്ക്കൽ വ്യാജവാറ്റ് കേന്ദ്രത്തിൽ റെയ്ഡിനെത്തിയ എക്സൈസ് സംഘത്തിന് നേരെ ആക്രമണം

കടയ്ക്കൽ: വ്യാജവാറ്റ് കേന്ദ്രത്തിൽ റെയ്ഡിനെത്തിയ എക്സൈസ് സംഘത്തിന് നേരെ ആക്രമണം. ഒരാൾക്ക് പരിക്ക്. ചടയമംഗലം എക്സൈസ് റേഞ്ച് ഓഫീസിലെ സി ഇ. ഒ ചന്തുവിനാണ് പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ എക്സ് സൈസ് അറസ്റ്റ് ചെയ്തു. കടയ്ക്കൽ പാലോണം ബിനുഭവനിൽ ബിനുവാണ് (39) അറസ്റ്റിലായത്. സംഘത്തിലുണ്ടായിരുന്ന മറ്റു നാല് പേർ ഓടി രക്ഷപ്പെട്ടു. ഇന്നലെ രാവിലെയായിരുന്നു സംഭവം. 

കടയ്ക്കൽ പാലോണം കേന്ദ്രീകരിച്ച് വ്യാജവാറ്റ് നടക്കുന്നതായുള്ള വിവരം ലഭിച്ചതിനെ തുടർന്നാണ് എക്സൈസ് ഇൻസ്‌പെക്ടർ അജയ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം റെയ്ഡിനായി എത്തിയത്. ബിനു വിനെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതിനിടയിൽ വിറക് കൊണ്ട് മർദ്ദിക്കുകയായിരുന്നു. ഇവരിൽ നിന്ന് വാറ്റിയെടുത്ത വ്യാജ ചാരായവും വാറ്റുപകരണങ്ങളും പിടി കൂടി.

ജോലി വാഗ്ദാനം ചെയ്ത് ഓൺലൈൻ തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ

കുമ്മിൾ: ജോലി വാഗ്ദാനം ചെയ്ത് ഓൺലൈൻ തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ. മുക്കുന്നം കല്ലുതേരി എഎസ്എസ് മൻസിലിൽ സുഹൈൽ(20) നെയാണ് കടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. ഡേറ്റാ എൻട്രി ഓപ്പറേറ്ററായി പ്രമുഖ കമ്പനിയിൽ ജോലി നൽകാമെന്നായിരുന്നു വാഗ്ദാനം. കോവിഡ് ആയത് കൊണ്ട് വീട്ടിൽ ഇരുന്ന് ജോലി ചെയ്താൽ മതിയന്നറിയിച്ചു സുഹൈൽ സമൂഹമാധ്യമങ്ങളിൽ പരസ്യം ചെയ്തു. 28000 രൂപ ശമ്പളം നൽകാമെന്നും വാഗ്ദാനം ചെയ്തിരുന്നു. 

ഉദ്യോഗാർത്ഥികൾ ഫോണിൽ സുഹൈലുമായി ബന്ധപ്പെട്ടു. സെക്യൂരിറ്റി ഡിപ്പോസിറ്റായി 2000 രൂപ ഉദ്യോഗാർഥികളിൽ നിന്നും ഓൺലൈൻ വഴി സുഹൈൽ കൈപ്പറ്റി. 2 മാസം ജോലി ചെയ്തെങ്കിലും ആർക്കും ശമ്പളം കിട്ടിയില്ല. തുടർന്ന് ഉദ്യോഗാർത്ഥികൾ പോലീസിൽ പരാതി നൽകി. അന്വോഷണത്തിൽ 90പേരിൽ നിന്നും ഇയാൾ പണം വാങ്ങിയതായി കണ്ടെത്തി. തട്ടിപ്പിന് കൂടുതൽ പേർ ഇരയായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു. പ്രതിയെ റിമാൻഡ് ചെയ്തു.

നിലമേൽ; കോവിഡ് കാലത്ത് മാനസിക സംഘർഷം അനുഭവിക്കുന്നവർക്ക് മനഃശാസ്ത്ര സേവനം

കോവിഡ്  കാലത്ത് മാനസിക സംഘർഷം അനുഭവിക്കുന്നവർക്ക്  മനഃശാസ്ത്ര സേവനം
  • നിരീക്ഷണത്തിൽ കഴിയുന്നവർ
  • അവരുമായി ബന്ധപ്പെട്ടിരിക്കുന്നവർ
  • കോവിഡ് വന്നു മരണപ്പെട്ടവരുടെ ബന്ധുക്കൾ മാനസിക സമ്മർദ്ദം അനുഭവിക്കുന്നവർ
  • കുട്ടികൾ
  • ഗർഭിണികൾ
  • വയോധികർ
  • ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർക്കു
എല്ലാം സൗജന്യമായി ശാസ്ത്രിയമായ മാനസികാരോഗ്യ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്

MrSANTHOSH 
HEALTH INSPECTOR
Ph: 6238657995

Mr.VAISHNU.V 
CLINICAL PSYCHOLOGIST
Ph: 9047317003

ഒരു വിളിപ്പാടകലെ നിങ്ങൾക്ക്ഒപ്പം ഞങ്ങളും
NILAMEL COMMUNITY HEALTH CENTER

കുരിയോട് ഓട്ടോറിക്ഷയും പിക്കപ്പും തമ്മിലുണ്ടായ അപകടത്തിൽ ഒരാൾ മരണപ്പെട്ടു

ചടയമംഗലം: ചടയമംഗലം എംസി റോഡിൽ ജഡായു ജംഗ്ഷനിൽ ഓട്ടോറിക്ഷയും പിക്കപ്പും തമ്മിലുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു ഒരാളുടെ നില അതീവ ഗുരുതരം
© all rights reserved
made with Kadakkalnews.com