Responsive Ad Slot

ഇല്ക്ട്രിക്കല്‍ വയര്‍മാന്‍ കോഴ്‌സ്

പുനലൂര്‍ ഗവണ്‍മെന്റ് പോളിെടക്‌നിക്ക് കോളേജിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷന്‍ സെല്ലിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന ഇലട്രിക്കല്‍ വയര്‍മാന്‍ (ലൈസന്‍സിങ് ബോര്‍ഡ് അംഗീകരിച്ച) കോഴ്‌സിലേക്ക് അപേക്ഷിക്കാം. ഫോണ്‍: 7025403130.

കടയ്ക്കലിൽ 70 - കാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ

കടയ്ക്കൽ: കടയ്ക്കലില്‍ ഒറ്റയ്ക്കു താമസിച്ചിരുന്ന എഴുപതുകാരനെ വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കടയ്ക്കല്‍ പൊതിയാരുവിള ഇഞ്ചിമുക്ക് സ്വദേശി ഗോപാലനാണ് മരിച്ചത്. മോഷണ ശ്രമത്തിനിടെ കൊല്ലപ്പെട്ടതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കേസില്‍ ഒരാളെ എരൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒറ്റയ്ക്ക് താമസിച്ചിരുന്ന ഗോപാലനെ ദിവസവും രാവിലെ മകനെത്തിയാണ് വിളിച്ചുണര്‍ത്താറ്. പതിവിവ് പോലെ പുലര്‍ച്ചെ ആറു മണിയോടെ മകനെത്തുമ്ബോള്‍ കണ്ടത് വിവസ്ത്രനായി കാലിലും കഴുത്തിലും പരുക്കുകളോടെ മരിച്ചു കിടക്കുന്ന ഗോപാലനെയാണ്. കട്ടിലിനു നേരെ മുകളിലായി ഗോപാലന്‍റെ കൈലി മുണ്ട് ഉത്തരത്തില്‍ കെട്ടിയ നിലയിലും കണ്ടെത്തി.

ഒന്നര പവന്‍ മാലയും വലിയ ടോര്‍ച്ചും കാണാതായിട്ടുണ്ട്. സംഭവ ദിവസം വൈകുന്നേരത്തോടെ ചടയമംഗലത്തെ ഒരു സ്വര്‍ണക്കടയില്‍ മാല വില്‍ക്കാനെത്തിയ ആളില്‍ സംശയം തോന്നിയ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. വില്‍ക്കാന്‍ കൊണ്ടു വന്ന മാല ഗോപാലന്‍്റെതാണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. എന്നാല്‍ മറ്റൊരാള്‍ വില്‍ക്കാന്‍ ഏല്‍പ്പിച്ച മാലയാണെന്നാണ് കസ്റ്റഡിയിലുളള യുവാവ് പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. കേസില്‍ അന്വേഷണം തുടരുകയാണ്.

കുളത്തൂപ്പുഴ ഐ ടി ഐ പ്രവേശനം

കുളത്തൂപ്പുഴ: കുളത്തൂപ്പുഴ സര്‍ക്കാര്‍ ഐ ടി ഐ യില്‍ എസ് സി വി ടി ഫിറ്റര്‍(മെട്രിക്), പ്ലംബര്‍(നോണ്‍ മെട്രിക്) ട്രേഡുകളില്‍ പ്രവേശനത്തിന് ഫെബ്രുവരി അഞ്ചുവരെ അപേക്ഷിക്കാം. അപേക്ഷാ ഫോമും അനുബന്ധ വിവരങ്ങളും കുളത്തൂപ്പുഴ അഅര്‍ പി എല്‍ എസ്റ്റേറ്റ് ഓഫീസിലും ഇളമാട് സര്‍ക്കാര്‍ ഐ ടി ഐ യിലും ലഭിക്കും. ഫോണ്‍: 0474-2671715.

കടയ്ക്കലിൽ ഓഫീസ് അസിസ്റ്റന്റ്, സ്റ്റോർ മാനേജർ ഒഴിവ് | Kadakkal Jobs

 #Status: Open

Shop Name:
Hotel Hillway

Employment Category:
Private

Shop Type:
Hotel

Job Location:
Kadakkal, Kilimanoor, Kuriyodu

Total No. of Vacancies:
8

Name of the Post:
  1. Office Assistant  (5 Post)
  2. Store Manager (3 Post)
Qualification:
Any Degree

Gender: 
Male & Famale

Salary Package:
Up To ₹15000 

Mode of Selection:
Interview

Contact:
9656298888

Post date:
25- Jan-2021


NOTICE: kadakkalNews.com is not a recruitment agency. We just sharing available job in Kadakkal from different sources, so KadakkalNews.com is not directly or indirectly involve in any stage of recruitment.

ഓര്‍മ്മ നഷ്ടപ്പെട്ട് നഗരത്തില്‍ അലഞ്ഞുതിരിഞ്ഞ് നടന്ന കടയ്ക്കൽ സ്വദേശിക്ക് സഹായഹസ്തമേകി ഡി.വൈ.എഫ്.ഐയും ട്രാക്കും

കടയ്ക്കൽ: ഓര്‍മ്മ നഷ്ടപ്പെട്ട് നഗരത്തില്‍ അലഞ്ഞുതിരിഞ്ഞ് നടന്ന വയോധികന് സഹായഹസ്തമേകി ഡി.വൈ.എഫ്.ഐയും ട്രാക്കും. കടയ്ക്കല്‍ സ്വദേശിയായ ഇടിക്കുള ജോസഫാണ് (92) മകനുമായി പിണങ്ങി വീടുവിട്ടിറങ്ങി നഗരത്തിലെത്തിയത്. തിരികെ വീട്ടിലേക്ക് മടങ്ങാന്‍ സാധിക്കാതെ ആശ്രാമം മൈതാനത്ത് അലഞ്ഞുതിരിഞ്ഞ് നടന്ന ജോസഫിനെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ ബോബി, ആന്‍ഡ്രൂസ് എന്നിവരാണ് കണ്ടെത്തിയത്. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ എസ്.ഐ രാജേഷിന്റെ നിര്‍ദ്ദേശപ്രകാരം ഇവര്‍ ട്രാക്ക് വാളണ്ടിയര്‍മാരുമായി ബന്ധപ്പെട്ടു.

തുടര്‍ന്ന്‌ ജോര്‍ജ് സേവ്യര്‍, വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശരത്ചന്ദ്രന്‍ എന്നിവര്‍ ഇടപെട്ട് ട്രാക്കിന്റെ ആംബുലന്‍സ് ഏര്‍പ്പാടാക്കി.

തെക്കേവിള ഡിവിഷന്‍ കൗണ്‍സിലര്‍ ടി.പി. അഭിമന്യു, ഡി.വൈ.എഫ്.ഐ കൊല്ലം ഈസ്റ്റ് ബ്ളോക്ക് കമ്മിറ്റിയംഗം ആനന്ദവിഷ്ണു, യൂണിറ്റ് ഭാരവാഹിയായ അഖില്‍ ബാബു എന്നിവര്‍ ചേര്‍ന്ന് ജോസഫിനെ ആംബുലന്‍സില്‍ കടയ്ക്കല്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു.

കണ്‍ട്രോള്‍ റൂം എസ്.ഐ ഷാജു, പൊലീസ് ഉദ്യാഗസ്ഥരായ ഷംനാദ്, ഷിനു, കടയ്ക്കല്‍ പഞ്ചായത്ത് അംഗം പ്രിജിത്, ട്രാക്ക് ആംബുലന്‍സ് ഡ്രൈവര്‍ അമീന്‍ എന്നിവര്‍ നടത്തിയ അന്വേഷണത്തില്‍ ജോസഫിന്റെ ബന്ധുക്കളെ കണ്ടെത്തുകയും വീട്ടിലെത്തിക്കുകയും ചെയ്തു. ഇദ്ദേഹത്തിന്റെ മകനുമായി ബന്ധപ്പെട്ട് സംരക്ഷണവും ചികിത്സയും ഉറപ്പാക്കിയതായി കടയ്ക്കല്‍ പൊലീസ് അറിയിച്ചു.

കടയ്ക്കലിൽ നിന്ന് കാണാതായ വീട്ടമ്മയെ ആളൊഴിഞ്ഞ പുരയിടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്തി

കടയ്ക്കൽ: കടയ്ക്കലില്‍ നിന്ന് കഴിഞ്ഞ ദിവസം കാണാതായ വീട്ടമ്മയെ ആളൊഴിഞ്ഞ പുരയിടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി . കടയ്ക്കല്‍ ചിങ്ങേലി ശ്രീമന്ദിരത്തില്‍ ഇന്ദിരാമ്മയെയാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.

കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാവിലെയാണ് ഇന്ദിരാമ്മ വീടുവീട്ടിറങ്ങിയത്. ഏറെ നേരമായിട്ടും മടങ്ങിയെത്താത്തിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു .

തുടര്‍ന്ന് കടയ്ക്കല്‍ പൊലീസ് കേസെടുത്ത് നടത്തിയ തെരച്ചിലിലാണ് ചടയമംഗലത്തിന് സമീപം മുരുക്കുമണ്ണില്‍ എംസി റോഡിനോട് ചേര്‍ന്നുള്ള റബ്ബര്‍തോട്ടത്തില്‍ അറുപത്തൊന്നുകാരിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.

മൃതദേഹത്തിന്റെ രണ്ട് കൈ ഞരമ്ബുകളും അറുത്ത നിലയിലായിരുന്നു. തൊട്ടടുത്തു മറ്റൊരു മരത്തിലും തൂങ്ങിമരിക്കാന്‍ ശ്രമിച്ചതിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട് . ചടയമംഗലം, കടയ്ക്കൽ സ്റ്റേഷനിലെ പോലീസുകാരുടെ നേതൃത്വത്തില്‍ മേല്‍ നടപടികള്‍ സ്വീകരിച്ചശേഷം. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

കുളത്തൂപ്പുഴയില്‍ സ്‌ട്രോങ്ങ് റൂം: വനംമന്ത്രി ഉദ്ഘാടനം ചെയ്തു

പൊതുജനങ്ങള്‍ക്ക് നേരിട്ട് ചന്ദനത്തടി ലഭ്യമാക്കുന്നതിനായി കുളത്തൂപ്പുഴ സര്‍ക്കാര്‍ തടി ഡിപ്പോയോടനുബന്ധിച്ച് നിര്‍മിച്ച സ്‌ട്രോങ്ങ് റൂമിന്റെ ഉദ്ഘാടനം വനംവകുപ്പ് മന്ത്രി കെ രാജു നിര്‍വഹിച്ചു. സംസ്ഥാനത്ത് തന്നെ ഇത്തരത്തിലുള്ള നൂതന സംരംഭമാണ് കുളത്തൂപ്പുഴയില്‍ ആരംഭിച്ചിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു.

48.328 ലക്ഷം രൂപ ചെലവിലാണ് സ്‌ട്രോങ്ങ് റൂം നിര്‍മിച്ചത്. ഇതില്‍ 40.01 ലക്ഷം രൂപ ചെലവഴിച്ചാണ് ചന്ദന ഗോഡൗണ്‍ അല്ലെങ്കില്‍ സ്‌ട്രോങ്ങ് റൂം, ചന്ദന ക്ലീനിംഗ് ഷെഡ്, ചുറ്റുമതില്‍ എന്നിവ നിര്‍മിച്ചിട്ടുള്ളത്. ചന്ദന ഗോഡൗണിന് 87.5 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണവും ചന്ദന ക്ലീനിങ് ഷെഡിന് 112.75 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണവുമുണ്ട്. 122 മീറ്റര്‍ നീളത്തില്‍ ചുറ്റുമതിലും നിര്‍മിച്ചിട്ടുണ്ട്.
അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാ രാജേന്ദ്രന്‍ അധ്യക്ഷയായി.

ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ റീന ഷാജഹാന്‍, ഇ കെ സുധീര്‍, ജില്ലാ പഞ്ചായത്ത് അംഗം കെ അനില്‍കുമാര്‍, കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് അംഗം പി ജയകൃഷ്ണന്‍, ഫോറസ്റ്റ് പ്ലാനിങ് ആന്റ് ഡെവലപ്‌മെന്റ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ദേവേന്ദ്രകുമാര്‍ വര്‍മ, ദക്ഷിണ മേഖല ഫോറസ്റ്റ് ചീഫ് കണ്‍സര്‍വേറ്റര്‍ സഞ്ജയന്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കൊല്ലത്ത് കോവിഡ് വാക്സിന്‍ എത്തി, വിതരണം 16ന്

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്നു കൊണ്ട് ജില്ലയില്‍ ആദ്യഘട്ട വിതരണത്തിനുള്ള കോവിഡ് വാക്സിന്‍ എത്തി. തിരുവനന്തപുരം റീജിയണല്‍ വാക്സിന്‍ സ്റ്റോറില്‍ നിന്ന് 25,960 ഡോസ് കോവിഡ് 19 വാക്സിന്‍ (കോവിഷീല്‍ഡ്) ഇന്നലെ(ജനുവരി 14) ഉച്ചയ്ക്ക് ഒരു മണിയോടെ കൊല്ലം സ്‌കൂള്‍ ഓഫ് നഴ്‌സിംഗ് അങ്കണത്തില്‍ എത്തിച്ചത്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത, ആര്‍ സി എച്ച് ഓഫീസര്‍ ഡോ വി കൃഷ്ണവേണി, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ എസ് ഹരികുമാര്‍, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജെ മണികണ്ഠന്‍ എന്നിവര്‍ ചേര്‍ന്ന് വാക്സിന്‍ ഏറ്റുവാങ്ങി.

നാളെ (ജനുവരി 16) മുതല്‍ ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട ഒന്‍പത് കേന്ദ്രങ്ങളില്‍ വാക്സിന്‍ വിതരണം നടത്തും. ആദ്യഘട്ടത്തില്‍ രജിസ്റ്റര്‍ ചെയ്ത സര്‍ക്കാര്‍-സ്വകാര്യ മേഖലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് നല്‍കുന്നത്. രണ്ടാംഘട്ടത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മുന്‍നിരയില്‍ നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കും മൂന്നാംഘട്ടത്തില്‍ 50 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കും വാക്സിന്‍ നല്‍കും.

ഒരു ദിവസം ഒരു കേന്ദ്രത്തില്‍ 100 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. ആദ്യ ഡോസ് എടുത്തവര്‍ ഉറപ്പായും അടുത്ത ഡോസ് എടുക്കണം. രണ്ട് പ്രാവശ്യം വാക്സിന്‍ എടുത്താല്‍ മാത്രമേ ഫലം ലഭിക്കൂ. 28 ദിവസങ്ങള്‍ക്കുള്ളിലാണ് രണ്ടാമത്തെ വാക്സിന്‍ എടുക്കേണ്ടത്. വാക്സിനെപ്പറ്റി തെറ്റിദ്ധാരണകള്‍ പരത്തരുത്. വാക്‌സില്‍ വിതരണം പ്രോട്ടോക്കോള്‍ പാലിച്ച് പൂര്‍ത്തിയാകാന്‍ സമയമെടുക്കുമെന്നും അതുവരെ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത പറഞ്ഞു.

കൊല്ലം പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്, കൊല്ലം വിക്‌ടോറിയ ആശുപത്രി, കൊല്ലം ജില്ലാ ആയുര്‍വേദ ആശുപത്രി, മെഡിസിറ്റി മെഡിക്കല്‍ കോളേജ്(പാലത്തറ ബ്ലോക്ക്), പുനലൂര്‍ താലൂക്ക് ആസ്ഥാന ആശുപത്രി, കരുനാഗപ്പള്ളി താലൂക്ക് ആസ്ഥാന ആശുപത്രി, ചവറ സാമൂഹ്യ ആരോഗ്യ കേന്ദ്രം, നെടുമണ്‍കാവ് സാമൂഹ്യ ആരോഗ്യ കേന്ദ്രം, ചിതറ മാങ്കോട് കുടുംബാരോഗ്യ കേന്ദ്രം എന്നിവയാണ് ജില്ലയിലെ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍.

ഇട്ടിവ കോട്ടുക്കല്‍ വില്ലേജുകളിലെ വയലിക്കോയ തങ്ങള്‍ കൈവശ ഭൂമി പ്രശ്നത്തിന് പരിഹാരം


പതിറ്റാണ്ടുകളായി നിലനിന്നിരുന്ന ഇട്ടിവ കോട്ടുക്കല്‍ വില്ലേജുകളിലെ വയലിക്കോയ തങ്ങള്‍ കൈവശ ഭൂമി പ്രശ്നത്തിന് പരിഹാരം കണ്ടുകൊണ്ടുള്ള തീരുമാനമാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഇതോട് കൂടി മണ്ഡലത്തിലെ വേങ്ങൂര്‍പട്ടയ പ്രശ്നം, കുട്ടിനാട് പട്ടയപ്രശ്നം ഇവയെല്ലാം പരിഹൃതമായതുപോലെ ഞാന്‍ ജനപ്രതിനിധിയായ നാള്‍മുതല്‍ തുടര്‍ച്ചയായി നടത്തിവരുന്ന പരിശ്രമങ്ങള്‍ക്കൊടുവില്‍ വയലിക്കോയ ഭൂമി പ്രശ്നത്തില്‍ പര്‍ച്ചേസ് സര്‍ട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ കൊട്ടാരക്കര തഹസില്‍ദാരെ ചുമതലപ്പെടുത്തിയാണ് റവന്യൂ വകുപ്പ് ഉത്തരവിറക്കിയിരിക്കുന്നത്. 

ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് തര്‍ക്ക വിതര്‍ക്ക പ്രശ്നങ്ങള്‍ ഈ രണ്ടു വില്ലേജുകളിലും ഉടലെടുത്ത ശേഷം ജനപ്രതിനിധി എന്ന നിലയില്‍ തുടര്‍ച്ചയായി ഈ വിഷയങ്ങളില്‍ ഇടപെട്ട് പരിഹാരം കാണാനുള്ള പരിശ്രമമാണ് നടത്തിവന്നത്. ഇക്കാര്യത്തിനായി സംസ്ഥാന സര്‍ക്കാരും ബഹു.റവന്യൂ വകുപ്പ് മന്ത്രിയും അഡീഷണല്‍ അഡ്വക്കേറ്റ് ജെനറലും കൊല്ലം ജില്ലയിലെ റവന്യൂ ഭരണകൂടവും ജനപക്ഷത്ത് നിന്നുള്ള നിരവധി ഇടപെടലുകള്‍ നടത്തിയിരുന്നു. ഇട്ടിവ കോട്ടുക്കല്‍ വില്ലേജ് മേഖലകളിലെ കക്ഷി രാഷ്ട്രീയ ഭേദമന്യേ ജനപ്രതിനിധികളും രാഷ്ട്രീയ പ്രവര്‍ത്തകരും അഭ്യുദയ കാംക്ഷികളും പൂര്‍ണ്ണ പിന്തുണയാണ് നല്കിയിരുന്നത്. 

കൊല്ലം ജില്ലയില്‍ ഒന്‍പത് കേന്ദ്രങ്ങളാണ് കോവിഡ് വാക്‌സിന്‍ നല്‍കാന്‍ സജ്ജമാക്കിയിട്ടുള്ളത്

കൊല്ലം: ജില്ലയില്‍ ഒന്‍പത് കേന്ദ്രങ്ങളാണ് കോവിഡ് വാക്‌സിന്‍ നല്‍കാന്‍ സജ്ജമാക്കിയിട്ടുള്ളത്. സര്‍ക്കാര്‍ മേഖലയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയും ആയുഷ്, സ്വകാര്യ മേഖലകളിലെ ആശുപത്രികളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒന്‍പത് കേന്ദ്രങ്ങളിലും കോവിഡ് വാക്സിനേഷനായി വിപുലമായ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. എല്ലാ കേന്ദ്രങ്ങളിലും വെബ്കാസ്റ്റിംഗ് ഏര്‍പ്പെടുത്തും.

കൊല്ലം പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്, വിക്‌ടോറിയ ആശുപത്രി, ജില്ലാ ആയുര്‍വേദ ആശുപത്രി, മെഡിസിറ്റി മെഡിക്കല്‍ കോളേജ്(പാലത്തറ ബ്ലോക്ക്), പുനലൂര്‍ താലൂക്ക് ആസ്ഥാന ആശുപത്രി, കരുനാഗപ്പള്ളി താലൂക്ക് ആസ്ഥാന ആശുപത്രി, ചവറ സാമൂഹ്യ ആരോഗ്യ കേന്ദ്രം, നെടുമണ്‍കാവ് സാമൂഹ്യ ആരോഗ്യ കേന്ദ്രം, ചിതറ മാങ്കോട് കുടുംബാരോഗ്യ കേന്ദ്രം എന്നിവയാണ് ജില്ലയിലെ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍.

ഇതുകൂടാതെ ജില്ലയില്‍ തുടര്‍ഘട്ടങ്ങളില്‍ വാക്‌സിനേഷന്‍ നടപ്പാക്കുന്നതിനായും വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ചുമതലയുള്ള പ്രോഗ്രാം ഓഫീസര്‍മാര്‍ അതത് ആരോഗ്യ ബ്ലോക്കുകളുടെ മേല്‍നോട്ട ചുമതല വഹിക്കുകയും ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈ എടുക്കും.

കോവിഡ് വാക്സിന്‍ എത്തുന്ന മുറയ്ക്ക് കൃത്യമായി വിതരണം ചെയ്യുന്നതിന് കര്‍മ്മ പദ്ധതി തയ്യാറാക്കി. ഒരു കേന്ദ്രത്തില്‍ ഒരു ദിവസം 100 പേര്‍ക്ക് വാക്സിന്‍ നല്‍കുന്ന സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഓരോ കേന്ദ്രത്തിലും വെയിറ്റിംഗ് ഏരിയ, വാക്സിനേഷന്‍ റൂം, ഒബ്സര്‍വേഷന്‍ റൂം എന്നിവയുണ്ടാകും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുള്ളത്. ജീവനക്കാരുടെ ലഭ്യതയും ഉറപ്പ് വരുത്തി. കോവിഡ് വാക്സിനേഷനായി ഇതുവരെ 22,006 പേരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത പറഞ്ഞു.

കോവിഡ് വാക്‌സിനേഷന്‍: ഡ്രൈ റണ്‍ ജനുവരി 8ന്

കൊല്ലം: കോവിഡ് വാക്‌സിന്‍ നല്‍കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ ജില്ലയില്‍ പൂര്‍ത്തിയാക്കി. ജില്ലാതല ഡ്രൈ റണ്‍ കൊല്ലം വിക്‌ടോറിയ ആശുപത്രി, ട്രാവന്‍കൂര്‍ മെഡിസിറ്റി മെഡിക്കല്‍ കോളജ്, അഞ്ചല്‍ സാമൂഹികാരോഗ്യകേന്ദ്രം എന്നിവിടങ്ങളില്‍ ജനുവരി എട്ടിന് നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത അറിയിച്ചു. ജില്ലാതല മോണിറ്ററിംഗ് സമിതികളുടെ രൂപീകരണവും നടന്നു. എല്ലാ ആരോഗ്യബ്ലോക്കുകളിലും ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. 

ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ അധ്യക്ഷന്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കണ്‍വീനര്‍, ചൈല്‍ഡ് ഡെവലപ്‌മെന്റ് പ്രോജക്ട് ഓഫീസര്‍, അസിസ്റ്റന്റ് എഡ്യൂക്കേഷണല്‍ ഓഫീസര്‍, മൃഗസംരക്ഷണ ഓഫീസര്‍, പൊതുമരാമത്ത് നിര്‍മാണ വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, വിദ്യാഭ്യാസ വകുപ്പ്, കുടുംബശ്രീ, ആരോഗ്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന എന്‍ ജി ഒ പ്രതിനിധികള്‍, ആരോഗ്യ കേരളം പി ആര്‍ ഒ, നെഹ്‌റു യുവ കേന്ദ്ര, എന്‍ സി സി, എന്‍ എസ് എസ് പ്രതിനിധികള്‍ എന്നിവര്‍ അംഗങ്ങളായും ലോകാരോഗ്യ സംഘടന, യൂനിസെഫ്, യു എന്‍ ഡി പി, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ തുടങ്ങിയ സംഘടനകള്‍ വികസന പങ്കാളികളും ആയിട്ടാണ് ബ്ലോക്ക് ടാസ്‌ക് ഫോഴ്‌സിന്റെ ഘടന. എല്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാര്‍ക്കും രണ്ടു ദിവസ പരിശീലനം നല്‍കി.

ഡി എം ഒ ഡോ.ആര്‍.ശ്രീലത, ജില്ലാ സര്‍വയിലന്‍സ് ഓഫീസര്‍ ഡോ.ആര്‍ സന്ധ്യ, ആര്‍ സി എച്ച് ഓഫീസിര്‍ ഡോ വി കൃഷ്ണവേണി, ഡി പി എം ഡോ.എസ്.ഹരികുമാര്‍, ഡബ്ല്യൂ എച്ച് ഒ പ്രതിനിധി ഡോ.പ്രതാപ് കുമാര്‍, യു എന്‍ ഡി പി പ്രതിനിധി ഡോ.റോസിന്‍ ജോര്‍ജ് വര്‍ഗീസ്, ഡി ഡി ഇ എം ഒ എസ്.ശ്രീകുമാര്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.

വനിതാ ഹോം ഗാര്‍ഡ്; അപേക്ഷിക്കാം


കൊല്ലം: ജില്ലയില്‍ വനിതാ ഹോം ഗാര്‍ഡുകളുടെ നിലവിലുള്ളതും പ്രതീക്ഷിക്കുന്നതുമായ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. സൈനിക/അര്‍ധ സൈനിക വിഭാഗങ്ങളില്‍ നിന്നും വിരമിച്ചവര്‍ക്കും കേരള പൊലീസ്, ഫയര്‍ ആന്റ് റെസ്‌ക്യൂ, ജയില്‍, ഫോറസ്റ്റ്, എക്‌സൈസ് എന്നീ വകുപ്പുകളിലെ യൂണിഫോം സര്‍വീസില്‍ നിന്നും വിരമിച്ച എസ് എസ് എല്‍ സി/തത്തുല്യ യോഗ്യതയുള്ള ശാരീരിക ക്ഷമതയുള്ളവരെ പരിഗണിക്കും. 

വിദ്യാഭ്യാസ യോഗ്യത, സര്‍വീസില്‍ നിന്നും വിരമിച്ചതായുള്ള ഡിസ്ചാര്‍ജ്ജ് സര്‍ട്ടിഫിക്കറ്റ് എന്നീ രേഖകളുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷിക്കണം. പ്രായപരിധി 35 നും 58 നും ഇടയില്‍. അപേക്ഷകര്‍ വകുപ്പ് നടത്തുന്ന കായിക ക്ഷമതാ പരീക്ഷ വിജയിക്കണം. അപേക്ഷ ഫോമും വിശദ വിവരങ്ങളും അടുത്തുള്ള ഫയര്‍ ആന്റ് റെസ്‌ക്യൂ സ്റ്റേഷനില്‍ ലഭിക്കും. അപേക്ഷ ജനുവരി 30 ന് വൈകിട്ട് അഞ്ചിനകം ജില്ലാ ഫയര്‍ ഓഫീസില്‍ നല്‍കണം. ഫോണ്‍: 9497920062.
© all rights reserved
made with Kadakkalnews.com