Responsive Ad Slot

മടത്തറ പെട്രോൾ പമ്പിൽ മോഷണം; രണ്ട് ലക്ഷംത്തോളം രൂപ കവർന്നു

മടത്തറ: ഇന്നലെ രാത്രി മടത്തറ RS പെട്രോൾ പമ്പിന്റെ ഓഫീസിൽ സൂക്ഷിച്ചിരുന്ന ഏകദേശം 2 ലക്ഷത്തോളം രൂപ നഷ്ടമായി. ഇന്ന് രാവിലെ പമ്പ് തുറക്കാൻ മാനേജർ രവി വന്നപ്പോഴാണ്. മോഷണം നടന്നത് അറിയുന്നത്. ഓഫീസിന്റെ പൂട്ട് പൊളിച്ച നിലയിൽ ആയിരുന്നു. തലേദിവസത്തെ കളക്ഷൻ ഓഫീസിലുണ്ടായിരുന്നു. ഡോർകുത്തിതുറന്ന് അകത്തുകയറിയ മോഷ്ടാവ് അലമാര കുത്തി തുറന്ന് ഡ്രോയറിലുണ്ടായിരുന്ന പണംമാണ് അപഹരിച്ചത്. പമ്പിൽ എട്ടോളം സിസീ ടീവി ക്യാമറകൾ ഉണ്ടെങ്കിലും ഒരു ക്യാമറയിൽ പോലും മോഷ്ടാവിന്റെ ദ്യശ്യംങ്ങൾ പതിഞ്ഞിട്ടില്ല. ഓഫീസിന്റെ മുൻ വശത്തു പിൻഭാഗത്തും സിസീ റ്റീവീ സ്ഥാപിച്ചിട്ടില്ല. ഒരു പക്ഷെ ഈ വശത്ത് കൂടിയാവാം മോഷ്ടാക്കൾ അകത്തുകടന്നത്. ഈ സ്ഥലത്തെകുറിച്ച് വ്യക്തംമായ ധാരണയുളള ആളാവാം മോഷ്ടാവ്. ഇത്രയും സുരക്ഷിതമല്ലാത്ത ഇവിടെ ഇത്രയധികം പണം സൂക്ഷിച്ചിരുന്നതിലും. സംശയം നിലനിൽക്കുന്നുണ്ട്. ഓരോ ദിവസത്തെ കളക്ഷനും പിറ്റേദിവസം മാണ് ബാങ്കിൽ അടക്കുന്നതെന്നാണ് മാനേജർ പറയുന്നത്. മോഷ്ടാക്കളെ കണ്ടെത്താനായി പോലീസും ഡോഗ് സ്വാഡ്, വിരൽ അടയാള വിദഗ്ദ്ധരും പരിശോധന നടത്തുന്നു.
റിപ്പോർട്ട്: കലിക

ഇട നേരങ്ങളിൽ വൈദ്യുതി മുടക്കം പതിവാകുന്നു; പ്രതിക്ഷേധ പരിപാടികൾക്ക് രൂപം നൽകി സോഷ്യൽ മീഡീയ കുട്ടായിമ

ചണ്ണപ്പേട്ടേ: കരുകോൺ കെ.എസ്.ഇ ബി യുടെ പരിതിയിൽ പകൽ സമയങ്ങളിൽ ഉൾപ്പെടെയുള്ള വൈദ്യുതിമുടക്കം പതിവാക്കുന്നത് കെ.എസ്.ഇ.ബി യുടെ അനാസ്ഥമൂലമാണ് എന്ന് പരാതി ഓൺലൈൻ പഠനം ഉൾപ്പെടെ സജീവമായ ഈ അവത്സരത്തിൽ വൈദ്യുതി മുടക്കം പതിവാക്കുന്നത് മൂലം ഇലക്ട്രോണിക്ക് ഉപകരണങ്ങൾ ഉൾപ്പെടെ കേടുപാടുപറ്റുന്നതായി പരാതി വ്യാപകമാവുന്നതായി പ്രദ്ദേശത്തെ സോഷ്യൽ മീഡീയ കുട്ടായമ്മ ചണ്ണപ്പേട്ടേ ഡയറീസ് അറിയിച്ചു. വൈദ്യുതി മുടക്കം പതിവായാൽ നട്ടുച്ച പന്തം ഉൾപ്പെടെയുള്ള പ്രതിക്ഷേധ പരുപ്പാടികൾക്ക് രൂപം നൽക്കും എന്ന് ചണ്ണപ്പേട്ട ഡയറീസ് ഭാരവാഹികളായ ലിജോ തടത്തിൽ.സേതു ചണ്ണപ്പേട്ട മഹേഷ് ചണ്ണപ്പേട്ട , ഷിബു പൂങ്കോട് തുടങ്ങിയവർ അറിയിച്ചു.

ഓൺലൈൻ പഠനത്തിന് ടെലിവിഷൻ എത്തിച്ച് തൊളിക്കുഴി വാട്സ്ആപ്പ് ഗ്രൂപ്പ്

ഫോട്ടോ: തൊളിക്കുഴി വാട്സ്ആപ്പ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ഓൺലൈൻ പഠനത്തിനായി വിദ്യാർഥികൾക്ക് വീടുകളിൽ ടെലിവിഷൻ വിതരണം ചടയമംഗലം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എ. ഷാജഹാൻ ഉദ്ഘാടനം ചെയ്യുന്നു.
തൊളിക്കുഴി: ഓൺലൈൻ പഠനം നടക്കുമ്പോൾ പഠനത്തിനായി ടെലിവിഷനോ മറ്റ് സംവിധാനങ്ങളോ ഇല്ലാത്ത വിദ്യാർഥികൾക്ക് ടെലിവിഷൻ സംവിധാനവും കേബിൾ കണക്ഷനും നൽകി തൊളിക്കുഴി വാട്സ്ആപ്പ് ഗ്രൂപ്പ് വിദ്യാർഥികളുടെ പഠനത്തിന് സഹായമേകി. വിദ്യാർത്ഥികളുടെ വീടുകളിൽ സൗജന്യമായി ടെലിവിഷനും, കേബിൾ കണക്ഷനും നൽകുകയായിരുന്നു. മുക്കുന്നംകേബിൾ വിഷനാണ് കേബിൾ കണക്ഷൻ സൗജന്യമായി ലഭ്യമാക്കിയത്. ലോക് ഡൗൺ കാലയളവിൽ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കും , ശുചീകരണ പ്രവർത്തനങ്ങൾക്കും , ഭക്ഷ്യധാന്യ കിറ്റ് വിതരണങ്ങൾക്കും മറ്റു സന്നദ്ധ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിവരുന്നതിനിടയിൽ വാട്സ്ആപ്പ് ഗ്രൂപ്പ് പ്രദേശത്ത് സംവിധാനങ്ങൾ ഇല്ലാത്തതിന്റെ പേരിൽ ഒരു വിദ്യാർത്ഥിക്കും ഓൺലൈൻ പഠനം തടസപ്പെടരുത് എന്നുള്ളതുകൊണ്ടാണ് വീടുകളിൽ ടെലിവിഷനുകൾ എത്തിച്ചു കൊണ്ടിരിക്കുന്നത്.

ചടയമംഗലം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എ. ഷാജഹാൻ ടെലിവിഷൻ വിതരണം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രോഗ്രാം ഓഫീസർ രാജേഷ്. ആർ, ഗ്രൂപ്പ് പ്രസിഡന്റ് എ . എം. ഇർഷാദ്, ഗ്രൂപ്പ് ജനറൽ സെക്രട്ടറി എം. തമീമുദ്ദീൻ, ഗ്രൂപ്പ് അഡ്മിൻ എസ് ഫൈസി, നാസറുദ്ദീൻ, ബി. ഷാജി, എ. അനസ്, ഫെൽസക്, അൽ അമീൻ, നദീർ എന്നിവർ നേതൃത്വം നൽകി.

ഇന്ന് കൊല്ലം ജില്ലയില്‍ 16 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്; ഇന്നത്തെ രോഗ വിവരം കാണാം

കൊല്ലം: ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 16 പേർക്കാണ്. 11 പേര്‍ വിദേശത്ത് നിന്നെത്തിയവരും 2 പേർ ഡെൽഹിയിൽനിന്നും ഒരാൾ ഹരിയാനയിൽ നിന്നും എത്തിയ ആളുമാണ്. സമ്പർക്കം വഴി 2 പേർക്ക് രോഗബാധ ഉണ്ടായിട്ടുണ്ട്. ഇന്ന് ജില്ലയില്‍ നിന്നും 11 പേർ രോഗമുക്തി നേടി.

P 285 കരുനാഗപ്പളളി തൊടിയൂർ സ്വദേശിയായ 42 വയസുളള പുരുഷന്‍. ജൂണ്‍ 20 ന് ദമാമിൽ നിന്നും AI 942 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നമ്പര്‍ 34 H) തിരുവനന്തപുരത്തെത്തി. ദമാമിൽ വച്ച് പരിശോധന നടത്തിയതില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയതായി വിവരം ലഭിച്ചിരുന്നു. തുടർന്ന് സ്രവ പരിശോധന നടത്തി പോസിറ്റീവായി കണ്ടെത്തി ഇന്നേ ദിവസം തിരുവനന്തപുരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 286 മേലില സ്വദേശിയായ 41 വയസുള്ള പുരുഷന്‍. ജൂണ്‍ 19 ന് ഖത്തറിൽ നിന്നും IX 1576 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നമ്പര്‍ 24 D) തിരുവനന്തപുരത്തെത്തി. സ്ഥാപനനിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവപരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടർന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 287 ഇളമാട് ചെറുവക്കൽ സ്വദേശിയായ 58 വയസുളള പുരുഷൻ. ജൂണ്‍ 11 ന് ഹരിയാനയിൽ നിന്നും മംഗള എക്സ്പ്രെസ്സ് ട്രെയിനിൽ (കോച്ച് നം. D4, സീറ്റ് നം. 67) എറണാകുളത്തെത്തി. ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടർന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 288 വെട്ടിക്കവല ചക്കുവരയ്ക്കൽ സ്വദേശിനിയായ 50 വയസുളള സ്ത്രീ. ജൂണ്‍ 18 ന് കുവൈറ്റിൽ നിന്നും KU 1351 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നമ്പര്‍ 44 B) കൊച്ചിയിലെത്തി. ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു. സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടർന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 289 തലവൂർ കുര സ്വദേശിയായ 26 വയസുളള യുവാവ്. ജൂണ്‍ 17 ന് ഡൽഹിയിൽ നിന്നും AI 512 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നമ്പര്‍ 10 F) തിരുവനന്തപുരത്തെത്തി. ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു. സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 290 മേലില ചക്കുവരയ്ക്കൽ സ്വദേശിയായ 32 വയസുളള യുവാവ്. ജൂൺ 13 ന് കുവൈറ്റിൽ നിന്നും 6E 9488 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നം. 17 A) കൊച്ചിയിലെത്തി. ഗൃഹനിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 291 ഇടമുളയ്ക്കൽ തടിക്കാട് സ്വദേശിയായ 39 വയസുളള യുവാവ്. ജൂണ്‍ 19 ന് ഖത്തറിൽ നിന്നും IX 1573 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നം. 18 F) തിരുവനന്തപുരത്തെത്തി. ഗൃഹ നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 292 പന്മന ഇടപ്പളളിക്കോട്ട സ്വദേശിയായ 36 വയസുളള യുവാവ്. ജൂണ്‍ 10 ന് ദുബായിൽ നിന്നും EK 9834 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നം. 43 B) കൊച്ചിയിലെത്തി. ആദ്യ 9 ദിവസം സ്ഥാപനനിരീക്ഷണത്തിലും തുടർന്ന് ഗൃഹനിരീക്ഷണത്തിലുമായിരുന്നു. സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 293 തേവലക്കര കോയിവിള സ്വദേശിയായ 30 വയസുളള യുവാവ്. ജൂൺ 13 ന് കുവൈറ്റിൽ നിന്നും 6E 9488 നമ്പർ ഫ്ലൈറ്റില്‍ (സീറ്റ് നം. 2 B)കൊച്ചിയിലെത്തി. ഗൃഹനിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു .

P 294 തേവലക്കര അരിനല്ലൂർ സ്വദേശിനിയായ 22 വയസുളള യുവതി. ജൂൺ 10 ന് മസ്ക്കറ്റിൽ നിന്നും എത്തി ഗൃഹനിരീക്ഷണത്തിൽ കഴിഞ്ഞ് ജൂൺ 19 ന് രോഗം സ്ഥിരീകരിച്ച യുവാവിന്റെ സഹോദരിയാണ്. രോഗലക്ഷണങ്ങൾ സംശയിച്ചതിനെ തുടർന്ന് നടത്തിയ സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 295 തേവലക്കര അരിനല്ലൂർ സ്വദേശിനിയായ 51 വയസുളള സ്ത്രീ. ജൂൺ 10 ന് മസ്ക്കറ്റിൽ നിന്നും എത്തി ഗൃഹനിരീക്ഷണത്തിൽ കഴിഞ്ഞ് ജൂൺ 19 ന് രോഗം സ്ഥിരീകരിച്ച യുവാവിന്റെയും P 294 ന്റെയും മാതാവാണ്. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധന നടത്തിയതിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 296 ഓച്ചിറ ഞക്കനാൽ സ്വദേശിയായ 54 വയസുളള പുരുഷൻ. ജൂണ്‍ 16 ന് കുവൈറ്റിൽ നിന്നും J9 1405 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നം. 12 E) കൊച്ചിയിലെത്തി. ഗൃഹനിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 297 പന്മന പുത്തൻചന്ത സ്വദേശിനിയായ 28 വയസുളള യുവതി. ജൂണ്‍ 10 ന് ഡൽഹിയിൽ നിന്നും AI 512 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നം. 26 D) തിരുവനന്തപുരത്തെത്തി. ഗൃഹനിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 298 കരുനാഗപ്പളളി മുനിസിപ്പാലിറ്റി പടനായർകുളങ്ങര വടക്ക് സ്വദേശിയായ 50 വയസുളള പുരുഷൻ. ജൂണ്‍ 22 ന് സൗദി അറേബ്യയിൽ നിന്നും SV 3774 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നം. 56 H) കൊച്ചിയിലെത്തി. ഗൃഹനിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 299 കരുനാഗപ്പളളി പടനായർകുളങ്ങര വടക്ക് സ്വദേശിയായ 62 വയസുളള പുരുഷൻ. ജൂണ്‍ 22 ന് സൗദി അറേബ്യയിൽ നിന്നും SV 3774 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നം. 62 F) കൊച്ചിയിലെത്തി. ഗൃഹനിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 300 കൊട്ടാരക്കര മുനിസിപ്പാലിറ്റി പടിഞ്ഞാറെ തെരുവ് സ്വദേശിയായ 42 വയസുളള പുരുഷൻ. ജൂണ്‍ 10 ന് മസ്ക്കറ്റിൽ നിന്നും 6E 9102 നമ്പര്‍ ഫ്ലൈറ്റില്‍ തിരുവനന്തപുരത്തെത്തി. ഗൃഹനിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

ഇന്ന് കൊല്ലം ജില്ലയില്‍ 13 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്; ഇന്നത്തെ രോഗ വിവരം കാണാം

കൊല്ലം: ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 13 പേർക്കാണ്. 12 പേര്‍ വിദേശത്ത് നിന്നെത്തിയവരും ഒരാൾ തമിഴ് നാട്ടിൽ നിന്നും എത്തിയ ആളുമാണ്. സമ്പർക്കം വഴി ആർക്കും രോഗബാധ ഉണ്ടായിട്ടില്ല. ഇന്ന് ജില്ലയില്‍ നിന്നും ഒരാൾ രോഗമുക്തി നേടി.

P 272 ക്ലാപ്പന വവ്വാക്കാവ് സ്വദേശിയായ 40 വയസുളള പുരുഷന്‍. ജൂണ്‍ 20 ന് ദമാമിൽ നിന്നും AI 1942 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നമ്പര്‍ 78 D) തിരുവനന്തപുരത്തും അവിടെ നിന്നും KSRTC ബസിൽ കൊല്ലത്തുമെത്തി സ്ഥാപനനിരീക്ഷണത്തിൽ പ്രവേശിച്ചു. സ്രവ പരിശോധന നടത്തിയതില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടർന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 273 കൊല്ലം കോർപ്പറേഷനിലെ കരിക്കോട് സ്വദേശിയായ 42 വയസുള്ള പുരുഷന്‍. ജൂണ്‍ 18 ന് നൈജീരിയയിൽ നിന്നും AI 1906 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നമ്പര്‍ 36 H) തിരുവനന്തപുരത്തും അവിടെ നിന്നും ടാക്സിയിൽ കൊല്ലത്തുമെത്തി. ഗൃഹനിരീക്ഷണത്തിലായിരുന്നു. സ്രവപരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടർന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 274 കൊല്ലം കോർപ്പറേഷനിലെ കല്ലുംതാഴം സ്വദേശിയായ 2 വയസുളള ആൺകുട്ടി. ജൂണ്‍ 13 ന് സൗദി അറേബ്യയിൽ നിന്നും AI 1940 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നമ്പര്‍ 61 H) തിരുവനന്തപുരത്തും അവിടെ നിന്നും ടാക്സിയിൽ കൊല്ലത്തുമെത്തി ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടർന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 275 കൊല്ലം കോർപ്പറേഷനിലെ കല്ലുംതാഴം സ്വദേശിനിയായ 6 വയസുളള പെൺകുട്ടി. ജൂണ്‍ 13 ന് സൗദി അറേബ്യയിൽ നിന്നും AI 1940 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നമ്പര്‍ 61 J) തിരുവനന്തപുരത്തും അവിടെ നിന്നും ടാക്സിയിൽ കൊല്ലത്തുമെത്തി ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടർന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 276 കുണ്ടറ ഇളമ്പളളൂർ സ്വദേശിയായ 30 വയസുളള യുവാവ്. ജൂണ്‍ 14 ന് ദുബായിൽ നിന്നും SZ 8925 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നമ്പര്‍ 13 E) കൊച്ചിയിലും അവിടെ നിന്നും KSRTC ബസിൽ കൊല്ലത്തുമെത്തി സ്ഥാപന നിരീക്ഷണത്തിൽ പ്രവേശിച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 277 കരീപ്ര വാക്കനാട് സ്വദേശിയായ 34 വയസുളള പുരുഷൻ. ജൂൺ 14 ന് കുവൈറ്റിൽ നിന്നും G8 - 9023 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നം. 29 B) കൊച്ചിയിലും അവിടെ നിന്നും ടെംബോ ട്രാവലറിൽ കൊല്ലത്തുമെത്തി. ഗൃഹനിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 278 പവിത്രേശ്വരം കൈതക്കോട് സ്വദേശിയായ 44 വയസുളള പുരുഷൻ. ജൂണ്‍ 15 ന് സൗദി അറേബ്യയിൽ നിന്നും 6E - 9052 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നം. 10 F) തിരുവനന്തപുരത്തും അവിടെ നിന്നും ടാക്സിയിൽ കൊല്ലത്തുമെത്തി. സ്ഥാപനനിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 279 കരുനാഗപ്പളളി തഴവ കടത്തൂർ സ്വദേശിയായ 35 വയസുളള യുവാവ്. ജൂണ്‍ 19 ന് സൗദി അറേബ്യയിൽ നിന്നും സ്പൈസ് ജെറ്റ് 9128 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നം. 9 D) കൊച്ചിയിലും അവിടെ നിന്നും KSRTC ബസിൽ കൊല്ലത്തുമെത്തി. സ്ഥാപനനിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 280 നെടുമ്പന കണ്ണനല്ലൂർ സ്വദേശിയായ 24 വയസുളള യുവാവ്. ജൂൺ 16 ന് കുവൈറ്റിൽ നിന്നും ഫ്ലൈറ്റില്‍ കൊച്ചിയിലും അവിടെ നിന്നും KSRTC ബസിൽ കൊല്ലത്തുമെത്തി. ഗൃഹനിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു .

P 281 വെസ്റ്റ് കല്ലട പഞ്ചായത്ത് കാരാളിമുക്ക് സ്വദേശിയായ 27 വയസുളള യുവാവ്. ജൂണ്‍ 12 ന് കുവൈറ്റിൽ നിന്നും 6E 9324 എയർ അറേബ്യ നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നം. 12 A) കൊച്ചിയിലും അവിടെ നിന്നും ടാക്സിയിൽ കൊല്ലത്തുമെത്തി. ഗൃഹനിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 282 കരുനാഗപ്പളളി മുനിസിപ്പാലിറ്റിയിലെ ആലുംകടവ് സ്വദേശിയായ 47 വയസുളള പുരുഷൻ. ജൂണ്‍ 19 ന് ചെന്നൈയിൽ നിന്നും സുഹൃത്തിനോടൊപ്പം ടാക്സിയിൽ കൊല്ലത്തെത്തുകയും തുടർന്ന് ഗൃഹനിരീക്ഷണത്തിൽ പ്രവേശിക്കുകയും ചെയ്തു. സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു .

P 283 തഴവ സ്വദേശിയായ 51 വയസുളള പുരുഷൻ. ജൂണ്‍ 19 ന് സൗദി അറേബ്യയിൽ നിന്നും സ്പൈസ് ജെറ്റ് B 737 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നം. 18 A) കൊച്ചിയിലും അവിടെ നിന്നും ടാക്സിയിൽ കൊല്ലത്തുമെത്തി. ഗൃഹനിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 284 വെട്ടിക്കവല പഞ്ചായത്ത് കോട്ടവട്ടം സ്വദേശിയായ 40 വയസുളള പുരുഷൻ. ജൂണ്‍ 16 ന് കുവൈറ്റിൽ നിന്നും J9 – 1405 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നം. 23 A) കൊച്ചിയിലും അവിടെ നിന്നും KSRTC ബസിൽ കൊല്ലത്തുമെത്തി. ഗൃഹനിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

ഇന്ന് കൊല്ലം ജില്ലയില്‍ 18 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്; ഇന്നത്തെ രോഗ വിവരം കാണാം

കൊല്ലം: കൊല്ലം ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 18 പേർക്കാണ്. 17 പേര്‍ വിദേശത്ത് നിന്നെത്തിയവരാണ്. സമ്പർക്കം മൂലം രോഗ ബാധയുണ്ടായതായി സ്ഥിരീകരിച്ച ഒരു കേസുമുണ്ട്.

P 254 കരുനാഗപ്പളളി പടനായർകുളങ്ങര സ്വദേശിയായ 44 വയസുളള പുരുഷന്‍. ജൂണ്‍ 22 ന് സൗദി അറേബ്യയിൽ നിന്നും SV 3774 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നമ്പര്‍ 41 C) കൊച്ചിയിലും അവിടെ നിന്നും ടാക്സിയിൽ കൊല്ലത്തുമെത്തി ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു. സ്രവ പരിശോധന നടത്തിയതില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടർന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 255 പന്മന സ്വദേശിയായ 36 വയസുള്ള പുരുഷന്‍. ജൂണ്‍ 22 ന് സൗദി അറേബ്യയിൽ നിന്നും SV 3774 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നമ്പര്‍ 57 C) കൊച്ചിയിലും അവിടെ നിന്നും ടാക്സിയിൽ കൊല്ലത്തുമെത്തി ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു. സ്രവപരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടർന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 256 പനയം പെരുമൺ സ്വദേശിയായ 50 വയസുളള പുരുഷന്‍. ജൂണ്‍ 13 ന് കുവൈറ്റിൽ നിന്നും 6 E 9488 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നമ്പര്‍ 14 B) കൊച്ചിയിലും അവിടെ നിന്നും KSRTC ബസിൽ കൊല്ലത്തുമെത്തി ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടർന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 257 ആവണീശ്വരം കുന്നിക്കോട് സ്വദേശിയായ 32 വയസുളള യുവാവ്. ജൂണ്‍ 13 ന് കുവൈറ്റിൽ നിന്നും 6E 9488 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നമ്പര്‍ 29 C) കൊച്ചിയിലും അവിടെ നിന്നും KSRTC ബസിൽ കൊല്ലത്തുമെത്തി. സ്ഥാപന നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

P 258 പരവൂർ നെടുങ്ങോലം സ്വദേശിനിയായ 20 വയസുളള യുവതി. ജൂണ്‍ 13 ന് തജികിസ്ഥാനിൽ നിന്നും സോമോൺ എയർ ഫ്ലൈറ്റ് SW 7109 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നമ്പര്‍ 21 D) കൊച്ചിയിലും അവിടെ നിന്നും KSRTC ബസിൽ കൊല്ലത്തുമെത്തി ഗൃഹ നിരീക്ഷണത്തിൽ പ്രവേശിച്ചു. സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 259 തേവലക്കര അരിനല്ലൂർ സ്വദേശിനിയായ 42 വയസുളള സ്ത്രീ. ഫെബ്രുവരി 25 ന് ദുബായിൽ നിന്നും A1 534 നമ്പര്‍ ഫ്ലൈറ്റില്‍ തിരുവനന്തപുരത്തും അവിടെ നിന്നും ടാക്സിയിൽ കൊല്ലത്തുമെത്തി. 28 ദിവസത്തെ ഗൃഹനിരീക്ഷണം പൂർത്തിയാക്കിയിരുന്നു. കോവിഡ് 19 ന് സമാനമായ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് നടത്തിയ സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 260 തേവലക്കര അരിനല്ലൂർ സ്വദേശിയായ 32 വയസുളള യുവാവ്. ജൂണ്‍ 18 ന് കുവൈറ്റിൽ നിന്നും KU 1351 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നം. 43 A) കൊച്ചിയിലും അവിടെ നിന്നും KSRTC ബസിൽ കൊല്ലത്തുമെത്തി. സ്ഥാപനനിരീക്ഷണത്തിലായിരുന്നു.സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 261 കരുനാഗപ്പളളി തഴവ സ്വദേശിയായ 36 വയസുളള യുവാവ്. ജൂണ്‍ 18 ന് കുവൈറ്റിൽ നിന്നും KU 1351 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നം. 44 A) കൊച്ചിയിലും അവിടെ നിന്നും KSRTC ബസിൽ കൊല്ലത്തുമെത്തി. ഗൃഹനിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് നടത്തിയ സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 262 കൊറ്റങ്കര ആലുംമൂട് സ്വദേശിയായ 35 വയസുളള യുവാവ്. മെയ് 26 ന് അബുദാബിയിൽ നിന്നും A1-1538 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നം. 1 A) തിരുവനന്തപുരത്തും അവിടെ നിന്നും KSRTC ബസിൽ കൊല്ലത്തുമെത്തി. ആദ്യ 10 ദിവസം സ്ഥാപനനിരീക്ഷണത്തിലും തുടർന്ന് ഗൃഹനിരീക്ഷണത്തിലും ആയിരുന്നു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു .

P 263 തൃക്കോവിൽവട്ടം പഞ്ചായത്ത് കരിക്കോട് സ്വദേശിയായ 24 വയസുളള യുവാവ്. ജൂണ്‍ 19 ന് അബുദാബിയിൽ നിന്നും G9 – 408 എയർ അറേബ്യ നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നം. 10 C) കൊച്ചിയിലും അവിടെ നിന്നും KSRTC ബസിൽ കൊല്ലത്തുമെത്തി. സ്ഥാപനനിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 264 കൊല്ലം കുരീപ്പുഴ സ്വദേശിയായ 53 വയസുളള പുരുഷൻ. ജൂണ്‍ 13 ന് സൗദി അറേബ്യയിൽ നിന്നും A1 - 1940 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നം. 81 G) തിരുവനന്തപുരത്തും അവിടെ നിന്നും എയർപോർട്ട് ടാക്സിയിൽ കൊല്ലത്തുമെത്തി. ഗൃഹനിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു .

P 265 മയ്യനാട് പുല്ലിച്ചിറ സ്വദേശിയായ 33 വയസുളള യുവാവ്. ജൂണ്‍ 13 ന് കുവൈറ്റിൽ നിന്നും 6E - 9488 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നം. 8 C) കൊച്ചിയിലും അവിടെ നിന്നും KSRTC ബസിൽ കൊല്ലത്തുമെത്തി. ഗൃഹനിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 266 മയ്യനാട് പുല്ലിച്ചിറ സ്വദേശിനിയായ 51 വയസുളള സ്ത്രീ. P 265 ന്റെ പ്രൈമറി കോൺടാക്ട് ആണ്. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് നടത്തിയ സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

P 267 ശൂരനാട് നോർത്ത് പടിഞ്ഞാറ്റേമുറി സ്വദേശിയായ 34 വയസുളള യുവാവ്. ജൂണ്‍ 16 ന് കുവൈറ്റിൽ നിന്നും J91 - 405 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നം. 24 D) കൊച്ചിയിലും അവിടെ നിന്നും KSRTC ബസിൽ കൊല്ലത്തുമെത്തി. സ്ഥാപനനിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

P 268 കൊല്ലം ശക്തികുളങ്ങര സ്വദേശിയായ 59 വയസുളള പുരുഷൻ. ജൂണ്‍ 19 ന് റിയാദിൽ നിന്നും സ്പൈസ് ജെറ്റ് - 9126 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നം. 13 E) കൊച്ചിയിലും അവിടെ നിന്നും ടാക്സിയിൽ കൊല്ലത്തുമെത്തി. ഗൃഹനിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

P 269 അലയമൺ കോടന്നൂർ സ്വദേശിയായ 47 വയസുളള പുരുഷൻ. ജൂണ്‍ 12 ന് കുവൈറ്റിൽ നിന്നും 6E - 9324 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നം. 16 B) കൊച്ചിയിലും അവിടെ നിന്നും KSRTC ബസിൽ കൊല്ലത്തുമെത്തി. ഗൃഹനിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 270 ചവറ സ്വദേശിയായ 35 വയസുളള യുവാവ്. ജൂണ്‍ 16 ന് കുവൈറ്റിൽ നിന്നും GO AIR 17092 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നം. 13 E) കൊച്ചിയിലും അവിടെ നിന്നും KSRTC ബസിൽ കൊല്ലത്തുമെത്തി. സ്ഥാപന നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 271 കരീപ്ര തൃപ്പലഴികം സ്വദേശിയായ 22 വയസുളള യുവാവ്. ജൂണ്‍ 13 ന് താജികിസ്ഥാനിൽ നിന്നും സോമോൺ എയർ ഫ്ലൈറ്റ് SW - 7109 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നം. 32 D) കൊച്ചിയിലും അവിടെ നിന്നും KSRTC ബസിൽ കൊല്ലത്തുമെത്തി. സ്ഥാപനനിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

ചിതറ കാഞ്ഞിരത്തുംമുട്ടിലെ റോഡിൽ ജീവനെടുക്കുന്ന കുഴി

കടയ്ക്കൽ: കാഞ്ഞിരത്തിൻമൂട്ടിനു സമീപം സ്നേഹ സാഗരത്തിനടുത്തായുളള കുഴിയാണ്ജീവനെടുക്കുന്നത്. അവസാനമായി ഇവിടെ പൊഴിഞ്ഞത് ചിതറ സ്വദേശി അനീഷിന്റെതാണ്. നിരവധിതവണ അധികാരികളുടെ മുന്നിൽ പരാതി എത്തിയെങ്കിലും യാതൊരുവിധ നടപടിയും ഇവിടെ കൈക്കൊണ്ടിട്ടില്ല. കഴിഞ്ഞ ദിവസം രാത്രി ഭാര്യ വീട്ടിലേക്ക് പോയ അനീഷിന്റെ ബൈക്കാണ് ഈ കുഴിയിൽ വീണു നിയത്രണം വിട്ട് സ്നേഹ സാഗരത്തിലെ മുന്നിൽ പാർക്കു ചെയ്തിരുന്ന ആംബുലൻസിന് പിന്നിൽ വീഴുന്ന് തല റോഡിൽ ഇടിച്ച് ഇയാൾക്ക് ഗുരുതര പരിക്ക് ഏൽക്കുകയും മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോവുന്ന വഴിക്ക് ഇയാൾ മരണപ്പെടുകയും ചെയ്തു. 

അതിനു ഒരു മാസം മുമ്പാണ് മടത്തറ സ്വദേശിയുടെ ബൈക്ക് കുഴിയിൽ വീണ് നിയന്ത്രണം വിട്ട് തെറിച്ചുപോയി തല റോഡിലിടിച്ച് വീണത്. ഇയാൾ ഇപ്പോഴും കോമയിലാണ്. ഇതിനു മുമ്പും നിരവധി തവണ ഈ കുഴിയിൽ ഇരുചക്രവാഹനം വീണു നിയന്ത്രണംവിട്ട് നിരവധി ആൾക്കാരുടെ ജീവൻ പോലിഞ്ഞിട്ടുണ്ട്. നിരവധി ജീവനുകൾ ഈ കുഴിയിൽ പൊലിയുമ്പോഴും അധികാരികളുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. 

ജീവനുകൾ പൊലിഞ്ഞു കുടുംബം അനാഥമാകുമ്പോഴും ഒരു നടപടിയും സ്വീകരിക്കാത്തതാണ് അധികാരികളുടെ മൗനം ഇനിയും ഇവിടെ നിരവധി ജീവനുകൾ കവർന്നെടുത്തെന്നും മടത്തറയിൽ നിന്നും കടയ്ക്കലേക്ക് വരുമ്പോൾ കാഞ്ഞിരത്തുംമൂടിന് സമീപമാണ് സ്നേഹ സാഗരം ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തിക്കുന്നത്. ഇതിനു സമീപമാണ് ഈ മരണ കുഴി. ഇരുചക്രവാഹന യാത്രക്കാർ സൂക്ഷിച്ചില്ലെങ്കിൽ ഒരുപക്ഷേ നിങ്ങളുടെ ജീവനും ഈ കുഴി കവർന്നേക്കാം.
റിപ്പോർട്ട്: കലിക

അഞ്ചൽ കൊവിഡ് നിരീക്ഷണ നിരീക്ഷണ കേന്ദ്രത്തില്‍ പുകയില ഉത്പന്നങ്ങള്‍ എത്തിക്കാൻ ശ്രമം

അഞ്ചൽ: അഞ്ചലില്‍ കൊവിഡ് മൂലം നിരീക്ഷണ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുന്നവര്‍ക്ക് നിരോധിത പുകയില ഉത്പന്നങ്ങള്‍ എത്തിക്കാന്‍ ശ്രമിച്ച നാല് യുവാക്കളെ അഞ്ചല്‍ പൊലീസ് അറസ്റ്റു ചെയ്തു. വടമണ്‍ ജിജോ ഭവനില്‍ ജിജോ (36), രഞ്ജിത് ഭവനില്‍ രഞ്ജിത് (33), ഏറം ദീപുവിലാസത്തില്‍ ദീപു (39), സതീശ് ഭവനില്‍ സതീശ് (30) എന്നിവരാണ് അറസ്റ്റിലായത്.

അഞ്ചല്‍ മെറ്റേണിറ്റി ഹോമില്‍ പ്രവര്‍ത്തിക്കുന്ന ക്വാറന്റീന്‍ കേന്ദ്രത്തിലാണ് സംഭവം. ഉള്ളില്‍ കഴിയുന്ന സുഹൃത്തുക്കളെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു നാല്‍വര്‍ സംഘം. ക്വാറന്റീനില്‍ കഴിയുന്നവര്‍ക്ക് പുകയില ഉത്പന്നങ്ങള്‍ കൈമാറാനുളള ശ്രമത്തെ സെക്യൂരിറ്റി ഡ്യൂട്ടിയിലുണ്ടായിരുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചപ്പോള്‍ വാക്കേറ്റമുണ്ടായി. വിവരമറിഞ്ഞെത്തിയ പൊലീസ് യുവാക്കളെ അറസ്റ്റു ചെയ്ത് പുനലൂര്‍ കോടതിയില്‍ ഹാജരാക്കി.

ഇന്ന് കൊല്ലം ജില്ലയില്‍ 4 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്; ഇന്നത്തെ സ്റ്റാറ്റസ് കാണാം

കൊല്ലം: ഇന്ന് കൊല്ലം ജില്ലയില്‍ കോവീഡ് മൂലം ഒരാള്‍ മരണപ്പെടുകയുണ്ടായി. മയ്യനാട് സ്വദേശിയായ വസന്തകുമാറാണ് (68 വയസ്സ് ) മരണപ്പെട്ടത്. ടിയാന്‍ ജൂണ്‍ 10 ന് ഡല്‍ഹിയില്‍ നിന്നും നിസാമുദ്ദീന്‍ എക്സ്പ്രസ്സില്‍ S2 കോച്ചില്‍ (സീറ്റ് നമ്പര്‍ 36) എറണാകുളത്തും അവിടെ നിന്നും KSRTC ബസ്സില്‍ കൊല്ലത്തുമെത്തി. ഗൃഹ നിരീക്ഷണത്തില്‍ കഴിയവെ രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെതുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തുകയും 17.06.2020 ന് പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ഇന്ന് രാവിലെ 9.55 നാണ് മരണം സംഭവിച്ചത്. കോവിഡ് പ്രോട്ടോകോള്‍ പ്രകാരം ശവസംസ്കാരം നടത്തി.

ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 4 പേർക്കാണ്. 2 പേര്‍ വിദേശത്ത് നിന്നെത്തിയവരും ഒരാള്‍ ഹരിയാനയില്‍ നിന്നുമെത്തിയ ആളുമാണ്. തമിഴ്നാട്ടിലെ കടല വ്യാപാരിയുമായി ഉണ്ടായി എന്ന് സംശയിക്കുന്ന സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായ മറ്റൊരു കേസുമുണ്ട്. ഇന്ന് ജില്ലയില്‍ 4 പേര്‍ രോഗമുക്തി നേടി

P 250 പെരിനാട് കുരീപ്പുഴ സ്വദേശിയായ 53 വയസുളള പുരുഷന്‍. ജൂണ്‍ 21 ന് ബഹ്റിനില്‍ നിന്നും വന്ദേ ഭാരത് AI 1754 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നമ്പര്‍ 21 B) തിരുവനന്തപുരത്തെത്തി. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം തിരുവനന്തപുരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 251 ഇളമാട് ചെറുവക്കല്‍ സ്വദേശിയായ 52 വയസുള്ള സ്ത്രീ. ജൂണ്‍ 11 ന് ഹരിയാനയില്‍ നിന്നും മംഗള എക്സ്പ്രസ്സില്‍ (കോച്ച് നമ്പര്‍-B4 സീറ്റ് നമ്പര്‍ 67) എറണാകുളത്തും അവിടെ നിന്നും ടാക്സിയില്‍ കൊല്ലത്തുമെത്തി ഗൃഹ നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ ഇന്നേ ദിവസം കോവിഡ് സ്ഥിരീകരിക്കുകയും പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

P 252 ഇളമാട് അമ്പലമുക്ക് സ്വദേശിയായ 43 വയസുളള പുരുഷന്‍. ജൂണ്‍ 12 ന് കുവൈറ്റില്‍ നിന്നും 6E 9324 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നമ്പര്‍ 27 C) കൊച്ചിയിലും അവിടെ നിന്നും KSRTC ബസ്സില്‍ കൊല്ലത്തുമെത്തി. ഗൃഹ നിരീക്ഷണത്തിലായിരുന്നു. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ല. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

P 253 പുനലൂര്‍ സ്വദേശിയായ 65 വയസുളള പുരുഷന്‍. പുനലൂര്‍ പട്ടണത്തില്‍ മകനോടൊത്ത് കട നടത്തി വരികയായിരുന്നു. സ്കൂള്‍ പരിസരത്ത് പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയതിന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. റിമാന്‍ഡ് തടവുകാരനായിരിക്കെ നടത്തിയ സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

പുനലൂർ പോലീസ് അറസ്റ്റു ചെയ്ത പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു

പുനലൂർ: പുനലൂരിൽ GHHS ജങ്ങ്ഷനിൽ കച്ചവടം നടത്തിവന്ന 65 വയസ്സുള്ള വൃക്തിയെ ഈ കഴിഞ്ഞ വെള്ളിയാഴ്ച നിരോധിത പുകയില ഉത്പന്നങ്ങൾ കച്ചവടം ചെയ്തതിന് പോലിസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് കോടതി റിമാൻ്റ് ചെയ്യുകയും ശനിയാഴ്ച ജിലലിൽ പാർപ്പിക്കാനായി സ്വാബ് ടെസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ഇന്നലെ അയാൾ ജ്യാമത്തിൽ ഇറങ്ങുകയും, ഇന്ന് അയാളുടെ റിസൾട്ട് പോസിറ്റീവ് ആകുകയും കോവിഡ് സ്ഥിരീകരിച്ചതായി ജയിൽ സൂപ്രണ്ട് അറിയിച്ചത്. തുടർന്ന് പുനലൂർ പോലീസ് സ്‌റ്റേഷൻ അണു നശീകരണം ചെയ്യുകയും, പ്രൈമറി കോൺഡാക്ടിൽ ഉള്ള പതിനഞ്ചോളം പോലീസ് ഉദ്യോഗസ്ഥരെ കോറൻ്റയിനിൽ പ്രവേശിക്കാനായി നിർദ്ദേശം നൽകി.

ആരോഗ്യ വകുപ്പ് വ്യക്തിയുടെ സമ്പർക്ക പട്ടിക തയ്യാറാക്കി വരികയാണ്. അതിനു ശേഷമേ കൂടുതൽ ആളുകൾ നിരീക്ഷണത്തിൽ പോകേണ്ടി വരുമോ എന്ന് തിരുമാനമെടുക്കാനാകു.

കൊല്ലത്ത് വീണ്ടും കോവിഡ് മരണം

കൊല്ലം: കേരളത്തിൽ വീണ്ടും കോവിഡ് മരണം. ഡൽഹിയിൽ നിന്നെത്തിയ കൊല്ലം ജില്ലയിലെ മയ്യനാട് സ്വദേശിയാണ് മരിച്ചത്. ഇതോടെ കേരളത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 22 ആയി. കൊല്ലത്ത് രണ്ടാമത്തെ കോവിഡ് മരണമാണ്.

ഡൽഹിയിലെ നിസാമുദ്ദീനിൽ നിന്നും ഈ മാസം പത്തിന് തിരിച്ചെത്തിയ ഇയാൾ ക്വാറന്റൈനിൽ കഴിയുകയായിരുന്നു. ഈ മാസം 17നാണ് ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചത്. പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ചികിത്സയിരിക്കെയാണ് മരണം സംഭവിച്ചത്‌. ആരോഗ്യ സ്ഥിതി വഷളായതിനെ തുടർന്ന് മൂന്ന് ദിവസം മുമ്പ് കൊച്ചിയില്‍ നിന്ന്‌ 62,000 രൂപ വിലയുള്ള ജീവന്‍ രക്ഷാ മരുന്ന് എത്തിച്ചിരുന്നു..

കാഞ്ഞിരത്തുംമൂട്ടിൽ ഇന്നലെ രാത്രി നടന്ന അപകടത്തിൽ ഒരാൾ മരിച്ചു

കടയ്ക്കൽ: ചിതറ - കാഞ്ഞിരത്തുംമൂട് സ്നേഹസാഗരത്തിന് സമീപത്ത് ഉണ്ടായ ബൈക്ക് ആക്സിഡൻറ് ചിതറ വേങ്കോട് സ്വദേശി അനീഷ്(23) മരണപ്പെട്ടു. പായിപള്ളിയിലുള്ള ഭാര്യ ഗൃഹത്തിൽ പോകുന്നതിനിടയിലാണ് ആക്സിഡന്റ് സംഭവിച്ചത്. ഇന്നലെ രാത്രി പത്തര മണിയോട് കൂടി ആയിരുന്നു സംഭവം. അനീഷിന് ഭാര്യയും ഒരു കുട്ടിയുമുണ്ട് കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
© all rights reserved
made with Kadakkalnews.com