Responsive Ad Slot

Slider

അഞ്ചലിൽ എട്ടാം ക്ലാസ് കാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിൽ

എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ച കേസിൽ യുവാവ് അഞ്ചൽ പോലീസ് പിടിയിൽ. 21 വയസ്സുകാരൻ അമീർഖാനാണ് പിടിയിലായത്
അഞ്ചൽ: എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ച കേസിൽ യുവാവ് അഞ്ചൽ പോലീസ് പിടിയിൽ. ഇടമുളയ്ക്കൽ പനച്ചിവിള വീട്ടിൽ നസീമ മൻസിലിൽ 21 വയസ്സുകാരൻ അമീർഖാനാണ് പിടിയിലായത്. പെൺകുട്ടിയുടെ അമിത മൊബൈൽ ഫോൺ ഉപയോഗം പിതാവ് എതിർത്തിരുന്നു. പിതാവ് തന്നെ എതിർക്കുന്ന വിവരം അടുത്ത കൂട്ടുകരിയോട് പെൺകുട്ടി പറഞ്ഞിരുന്നു. സുഹൃത്തിന്റെ നിർദേശം അനുസരിച്ച് പെൺകുട്ടി ചൈൽഡ് ലൈനെ പെൺകുട്ടി വിവരം അറിയിച്ചു.

ഇത് പ്രകാരം പെൺകുട്ടിയെ ചൈൽഡ് ലൈൻ അധികൃതർ വീട്ടിൽ എത്തി പെൺകുട്ടിയെ കൂട്ടികൊണ്ട് പോയി കൗൺസിലിംഗ് നടത്തി. ഈ കൗൺസിലിംഗിലൂടെയാണ് പീഡന വിവരം പുറത്ത് അറിയുന്നത്. വീട്ടിൽ പലതവണ അതിക്രമിച്ചു കടന്ന് യുവാവ് പെൺകുട്ടിയെ പീഡിപ്പിച്ചു. എന്ന് പെൺകുട്ടി മൊഴി നൽകി. ചൈൽഡ് ലൈൻ അധികൃതർ വിവരം അഞ്ചൽ പൊലീസിന് കൈമാറി അഞ്ചൽ സർക്കിൾ ഇൻസ്‌പെക്ടർ സാബുവിന്റെ നേതൃത്വത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് അതിജീവിതയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി തുടർന്ന് കഴിഞ്ഞ ദിവസം പ്രതിയെ പിടികൂടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com