Responsive Ad Slot

Slider

slide 23 to 28 of 12

കശ്മീരിൽ ഉണ്ടായ ഏറ്റുമുട്ടലിൽ കടയ്ക്കൽ സ്വദേശിക്ക് വീരമൃത്യു

കടയ്ക്കൽ: പാകിസ്ഥാനുമായി ചൊവ്വാഴ്ച ഉച്ചക്ക് നടന്ന മോട്ടർ ഫയർലാണ് കൊല്ലം കടയ്ക്കൽ ആലുംമുക്ക് സ്വദേശി അനീഷ്‌ തോമസ് (35)ആണ് വീരമൃത്യു വരിച്ചത്.
കടയ്ക്കൽ: കശ്മീരിലെ രജൗറിയില്‍ മലയാളി ജവാന് വീരമൃത്യു. കൊല്ലം കടയ്ക്കല്‍ ആലുമുക്ക് ആശാഭവനില്‍ അനീഷ് തോമസ് ആണ് മരിച്ചത്. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുള്ള പാക്ക് ഷെല്‍ ആക്രമണത്തിലാണ് മരണം.

ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. രാത്രി എട്ടു മണിയോടെ സഹപ്രവർത്തകർ മരണവിവരം ബന്ധുക്കളെ അറിയിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിനുശേഷം ഡൽഹിയിലേക്ക് കൊണ്ടുപോയ മൃതദേഹം നാളെ രാവിലെ തിരുവനന്തപുരത്ത് എത്തിക്കുമെന്നാണ് അറിയുന്നത്.

ഈ മാസം 25 ന് അവധിക്കായി നാട്ടിലെത്താനിരിക്കവെയാണ് മരണം. എമിലിയാണ് ഭാര്യ. ഏകമകൾ ഹന്ന (6 വയസ്). തോമസ്–അമ്മിണി ദമ്പതികളുടെ മൂത്ത മകനാണ് അനീഷ്.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com