Responsive Ad Slot

Slider

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളും ഭാഗമായി ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻററുകൾ ഒരുക്കുന്നതിനായി സന്നദ്ധ പ്രവർത്തകരെ ആവശ്യമുണ്ട്.

കൊല്ലം: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളും ഭാഗമായി ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻററുകൾ ഒരുക്കുന്നതിനായി സന്നദ്ധ പ്രവർത്തകരെ ആവശ്യമുണ്ട്. സന്നദ്ധ സേ
കൊല്ലം: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളും ഭാഗമായി ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻററുകൾ ഒരുക്കുന്നതിനായി സന്നദ്ധ പ്രവർത്തകരെ ആവശ്യമുണ്ട്. സന്നദ്ധ സേവന താല്പരരായ യുവജനങ്ങൾ അവരുടെ ക്രയശേഷി ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ ക്രിയാൽമകമായി ഉപയോഗപ്പെടുത്തുന്നതിനു സന്നദ്ധമാവണമെന്നു അഭ്യർത്തിക്കുന്നു. 

വ്യത്യസ്ത അഭിരുചികളും യോഗ്യതകളും പ്രാപ്തിയും ശേഷിയും വൈദഗ്ധ്യവും ഉള്ളവരും ഇല്ലാത്തവരും താത്പര്യമുള്ളവരും ആയ 55 വയസ്സിൽ താഴെ പ്രായമുള്ള ആരോഗ്യമുള്ള എല്ലാ വിഭാഗം ജനങ്ങളിൽ നിന്നും സന്നദ്ധത ക്ഷണിക്കുകയാണ്. പ്രധാനമായും അവരവരുടെ സൗകര്യങ്ങളും സമയവും പരിഗണിച്ചു കൊണ്ടു പ്രാഥമിക കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലും മറ്റു കോവിഡ് മാനേജ്മെന്റ് ഇടങ്ങളിലുമാണ് പ്രവർത്തകരെ അവശ്യമായിട്ടുള്ളത്.

നിങ്ങളുടെ വിവരങ്ങൾ ഞങ്ങൾക്ക് കൈമാറുവാൻ ഒരു ഗൂഗീൾ ഫോം തയ്യാറാക്കിയിട്ടുണ്ട്.

സർക്കാരിന്റെ സന്നദ്ധം പോർട്ടലിൽ https://sannadhasena.kerala.gov.in// രെജിസ്റ്റർ ചെയ്തു ആ നമ്പർ കൂടി അപേക്ഷഫോമിൽ കാണിക്കേണ്ടതാണ്.

മൊബൈൽ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുവാനുള്ള ലിങ്ക് താഴെ👇👇👇 നൽകുന്നു. താല്പര്യമുള്ളവർ ഉടൻ രജിസ്റ്റർ ചെയ്യുക... ഒപ്പം നിങ്ങളുടെ സുഹൃത്തുക്കൾക്ക് ഈ സന്ദേശം ഷെയർ ചെയ്യുക. https://forms.gle/SC3Xex3R1FhfMMJi8
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com