Responsive Ad Slot

Slider

കടയ്ക്കലിൽ ഇനി 20 രൂപയ്ക്ക് ഊണ്; ജനകീയ ഹോട്ടൽ ആരംഭിച്ചു

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കമ്മ്യൂണിറ്റി കിച്ചൻ പ്രവർത്തനങ്ങളിലൂടെ ഒരു നാടിനെ മുഴുവൻ വിശപ്പറിയിക്കാത്ത കരുതലുമായി ജനങ്ങൾക്കും നാടിനുമ

കടയ്ക്കൽ: സംസ്ഥാന സർക്കാരിന്റെ വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി കടയ്ക്കൽ പഞ്ചായത്തിൽ ജനകീയ ഹോട്ടൽ ആരംഭിച്ചു. സർക്കാർ മാർഗ്ഗ നിർദ്ദേശങ്ങൾക്ക് വിധേയമായി കുടുംബശ്രീയുമായി സഹകരിച്ചാണ് കടയ്ക്കൽ ഗ്രാമപഞ്ചായത്ത് ജനകീയ ഹോട്ടൽ യാഥാർത്ഥ്യമാക്കുന്നത്. പഞ്ചായത്ത് അങ്കണത്തിൽ സജ്ജീകരിക്കുന്ന ഭക്ഷണ ശാലയിലേക്ക് ഭക്ഷണം തയ്യാറാക്കുന്നത് നന്മ കുടുംബശ്രീ യൂണിറ്റാണ്. 

07/05/2020 വ്യാഴാഴ്ച പകൽ 12 മണിക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. ആർ. എസ്. ബിജുവിൻ്റെ അദ്ധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ കൊല്ലം ജില്ലാ പഞ്ചായത്ത് അംഗം ശ്രീ . പി. ആർ. പുഷകരൻ ജനകീയ ഹോട്ടൽ ഉദ്ഘാടനം നിർവ്വഹിക്കും. പൊതുജനങ്ങൾക്ക് വളരെ കുറഞ്ഞ ചിലവിൽ ഗുണമേന്മയയുള്ളതും സ്വാദിഷ്ടവുമായ ഉച്ചയൂണ് ലഭ്യമാക്കുവാനാണ് ഈ സംരംഭം കൊണ്ട് ഗ്രാമപഞ്ചായത്ത് ലക്ഷ്യമിടുന്നത്.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com