Responsive Ad Slot

Slider

ഏഴ് വയസുകാരിയുടെ 9 ബന്ധുക്കളുടെ പരിശോധനാ ഫലം നെഗറ്റീവ്

നിയാഴ്ച കൊവിഡ് സ്ഥിരീകരിച്ച ശാസ്താംകോട്ടയിലെ ഏഴ് വയസുകാരിയുടെ അമ്മ അടക്കം ഏഴ് ബന്ധുക്കളുടെ പരിശോധനാ ഫലം നെഗറ്റീവ്. പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലായിരുന്ന ഇവരെ ഇന്നലെ വീട്ടിലേക്ക് മടക്കി അയച്ചു.

കൊല്ലം: ശനിയാഴ്ച കൊവിഡ് സ്ഥിരീകരിച്ച ശാസ്താംകോട്ടയിലെ ഏഴ് വയസുകാരിയുടെ അമ്മ അടക്കം ഏഴ് ബന്ധുക്കളുടെ പരിശോധനാ ഫലം നെഗറ്റീവ്. പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലായിരുന്ന ഇവരെ ഇന്നലെ വീട്ടിലേക്ക് മടക്കി അയച്ചു.

പെണ്‍കുട്ടിയുടെ 13 ബന്ധുക്കളെയാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലാക്കിയത്. ജില്ലാ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന നാലുപേരുടെ പരിശോധനാ ഫലം ഇന്ന് വന്നേക്കും. പെണ്‍കുട്ടിയുമായി ഏറ്റവും അധികം അടുത്ത് ഇടപഴകയിട്ടുള്ള എട്ട് മാസം ഗര്‍ഭിണിയായ അമ്മയ്ക്ക് രോഗം ഇല്ലാത്തത് വലിയ ആശ്വാസം പകരുന്നു. 

ഷാ‌ര്‍ജയില്‍ ഭര്‍ത്താവിനൊപ്പം കഴിഞ്ഞിരുന്ന യുവതിയും മകളും കഴിഞ്ഞമാസം 18നാണ് സ്വദേശമായ കണ്ണനല്ലൂരിലെത്തിയത്. 28 ദിവസത്തെ ഗൃഹനിരീക്ഷണം പൂര്‍ത്തിയാക്കിയ ശേഷം ആരോഗ്യ വകുപ്പിന്റെ അനുമതിപത്രത്തോടെയാണ് ശാസ്താംകോട്ടയിലെ ഭര്‍ത്തൃഗൃഹത്തിലെത്തിയത്. മൂന്നുദിവസം മുമ്ബ് പെണ്‍കുട്ടിക്ക് പനി ബാധിച്ചതോടെയാണ് പരിശോധനയ്ക്കായി സ്രവം ശേഖരിച്ചത്. അന്ന് ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തിയിട്ട് 35-ാം ദിവസമായിരുന്നു.
disqus,
© all rights reserved
made with Kadakkalnews.com