നിലമേൽ: ഇന്നലത്തെ കനത്ത മഴയോടൊപ്പം വീശിയടിച്ച ചുഴലി കാറ്റിൽ നിലമേൽ ഗ്രാമപഞ്ചായത്തിൽ ഒന്നാം വാർഡിലേ തൊട്ടുവള്ളി, മണലയം പ്രദേശങ്ങളിൽ വീടുകൾക്കും, വിളകൾക്കും, വ്യാപക നാശനഷ്ടങ്ങൾ സംഭവിച്ചു. വൃക്ഷങ്ങൾ കടപുഴകി വീണും, ചുഴലിക്കാറ്റിൻ്റെ ശക്തമായ പ്രഹരത്താലും പ്രദേശത്തേ മൂന്നു വീടുകൾ പൂർണ്ണമായും, പത്തോളം വീടുകൾ ഭാഗികമായും തകർന്നു.
പഞ്ചായത്ത് പ്രസിഡന്റ് എ.എം റാഫി, വാർഡ് മെമ്പർ ഹക്കീം എന്നിവരുടെ മേൽനോട്ടത്തിൽ ഫയർഫോഴ്സും, നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.