സംഭവം നിഷാൽ പറയുന്നത് ഇതാണ്. കടയ്ക്കൽ ഫയർസ്റ്റേഷന്റെ കീഴിൽ ബീറ്റ് ഓഫീസർ ആയി പ്രവർത്തിക്കുന്ന ആളാണ് നിഷാൽ കുമ്മിൾ ഗ്രാമ പഞ്ചായത്തിൻറെ ചുമതലയാണ് നിഷാൽ വഹിക്കുന്നത്. ഇന്ന് രാവിലെ സ്റ്റേഷൻ ഓഫീസർക്ക് കുമ്മളിൽ നിന്നും ഒരു ഫോൺ എത്തി മെന്റെലി ചലജ്ജിടായ ഒരു രോഗിക്ക് അത്യാവശ്യം മരുന്ന് എത്തിക്കണമെന്ന് ആവശ്യമാണ് ഫോണിലൂടെ അറിയിച്ചത് .
ഇതനുസരിച്ച് സ്റ്റേഷൻ ഓഫീസർ നിഷാലിനോട് മരുന്നിന്റെ കുറിപ്പടി വാങ്ങുന്നതിനായി പോകാൻ ആവശ്യപ്പെട്ടു. ഡ്യൂട്ടിയിലുണ്ടായിരുന്ന നിഷാൽ ബൈക്കിൽ കുമ്മിളിലേക്ക് പുറപ്പെട്ടു. കുമ്മിൾ ജംഗ്ഷനു സമീപം ഫോൺ ചെയ്ത് രോഗിയുടെ അമ്മാവൻ നിൽക്കുന്നത് കണ്ട്. ബൈക്ക് സൈഡിലേക്ക് ഒതുക്കി പെട്ടെന്ന് അതുവഴി വന്ന സിഐ വാഹനം ചവിട്ടി നിർത്തുകയും ചാടി ഇറങ്ങി ചൂരൽ കൊണ്ട് നിഷാലിനെ മർദിക്കുകയുമായിരുന്നു.
ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ ആണെന്ന് താൻ വന്നത് എന്തിനാണെന്ന് അറിയിച്ചിട്ടും നിഷാലിനെ വീണ്ടും സിഐ മർദ്ദിച്ചു. തുടർന്ന് നിഷാൽ തിരിച്ച് ഫയർഫോഴ്സ് ഓഫീസിൽ എത്തുകയും സ്റ്റേഷൻ ഓഫീസറോട് വിവരം പറയുകയും, കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു, ഇയാൾ റൂറൽ എസ്പിക്ക് പരാതി നൽകും.
2018ൽ ഫയർഫോഴ്സിൽ സുത്യർഹമായ സേവനം നടത്തിയതിന് മുഖ്യമന്ത്രി പിണറായി വിജയൻ നിഷാലിനെ ആദരിച്ചിരുന്നു. ഫയർഫോഴ്സിൽ നിന്നും അവധി എടുത്ത് നിൽക്കുമ്പോഴും ജീവൻരക്ഷ പ്രവർത്തനങ്ങൾ നടത്തിയതിന് പ്രസിഡണ്ടിന്റെ ജീവൻരക്ഷാ പദകത്തിന് ഇദ്ദേഹത്തെ ശുപാർശ ചെയ്തിട്ടുണ്ട്. കഴുത്തിൽ ഉണ്ടായ ഗുരുതര അസുഖത്തെതുടർന്ന് ഓപ്പറേഷൻ കഴിഞ്ഞ് വീണ്ടും ജോലിയിൽ പ്രവേശിച്ചത് ഈ അടിത്തിടയാണ്. ഇദ്ദേഹത്തിന് അധികം സംസാരിക്കാൻ ഇപ്പോഴും കഴിയില്ല. ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ ആണെന്ന് അറിയിച്ചിട്ട് പോലും സി ഐ ഇയാളെ മർദ്ദിച്ച നടപടിയിൽ പ്രതിഷേധം വ്യാപകമാകുകയാണ്
Courtesy: KalikaTv