
കൊല്ലം: കുളത്തുപ്പുഴയില്‍ കൊറോണ സ്ഥിരീകരിച്ച രോഗിയുടെ സങ്കീര്‍ണമായ സഞ്ചാര പാത പുറത്തുവിട്ടു. മാര്‍ച്ച് 19 മുതല്‍ ഒരു മാസക്കാലം ഇയാള്‍ വിവിധ സ്ഥലങ്ങളില്‍ യാത്ര നടത്തുകയും തങ്ങുകയും ചെയ്തതായി കണ്ടെത്തി. കെഎസ്‌ആര്‍ടിസി ബസിലും പച്ചക്കറി വണ്ടികളിലുമായാണ് ഇയാള്‍ യാത്രകള്‍ നടത്തിയിരിക്കുന്നത്.
മാര്‍ച്ച് 19ന് അതിര്‍ത്തി പ്രദേശമായ പുളിയന്‍ കുടിയിലേക്ക് കെഎസ്‌ആര്‍ടിസി ബസില്‍ യാത്ര ചെയ്തു. പുളിയന്‍ കുടിയില്‍ എത്തിയ ശേഷം അമ്മയുടെ സഹോദരന്‍്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്തു. മാര്‍ച്ച് 19 മുതല്‍ 21 വരെ തെങ്കാശിയിലെ മുത്തു സീട്രീറ്റിലും കര്‍പ്പകവീതിയിലും താമസിച്ചു.
21 ന് കെഎസ്‌ആര്‍ടിസിയില്‍ തിരികെ കുളത്തൂപ്പുഴയിലേക്ക് സഞ്ചരിച്ചു. മാര്‍ച്ച് 21 മുതല്‍ ഏപ്രില്‍ 3 വരെ നിയന്ത്രണങ്ങളില്ലാതെ കുളത്തൂപ്പുഴയില്‍ തുടര്‍ന്നു. ഏപ്രില്‍ 3 ന് അധികൃതരുടെ കണ്ണുവെട്ടിച്ച് പച്ചക്കറി ലോറിയിലും കാല്‍നടയായും വീണ്ടും തെങ്കാശിയിലേക്ക് പോയി.
ഏപ്രില്‍ നാല് മുതല്‍ ആറ് വരെ തെങ്കാശിയില്‍ മുന്‍പ് താമസിച്ച സ്ഥലത്ത് തന്നെ വീണ്ടും താമസിച്ചു. ഏപ്രില്‍ 6 ന് സുഹൃത്തിന്റെ ഇരുചക്രവാഹനത്തില്‍ പുളിയറയിലേക്ക് മടങ്ങി. അവിടെനിന്നും കാല്‍നടയായും പച്ചക്കറി വാഹനത്തിലും ആംബുലന്‍സിലുമായി കുളത്തുപ്പുഴയിലേക്ക് വന്നു.
ഏപ്രില്‍ ഏഴു മുതല്‍ 19 വരെ കുളത്തൂപ്പുഴയില്‍ തുടര്‍ന്നു. എല്ലാദിവസവും സമീപത്തെ അമ്ബലക്കുളത്തില്‍ കുളിച്ച ഇയാള്‍ സമീപത്തെ കടയില്‍ നിരന്തരം സന്ദര്‍ശനം നടത്തി. ഇടക്കിടെ അടച്ചിട്ട കടയില്‍ ഉറക്കം. 19 ന് സ്രവ പരിശോധനയ്ക്കായി പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് എത്തി. അവിടെനിന്നും കൊല്ലം ജില്ലാ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. പിന്നീട് രോഗം സ്ഥിരീകരിച്ച ശേഷം പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.