കടയ്ക്കൽ: കടയ്ക്കൽ പള്ളിമുക്കിൽ നിന്നും 04-04 -2020 ഇന്ന് രാവിലെ വാങ്ങിയ ചൂരയിൽ നിന്ന് പുഴുവിനെ കണ്ടെത്തി. പാങ്ങലുകാട്ടിലെ ഒരു വീട്ടിൽ വാങ്ങികൊണ്ടുവന്ന മത്സ്യത്തിലാണ് പുഴുവിനെ കണ്ടത്. ഹെൽത്തും പഞ്ചായത്തും പോലീസും അതി ശക്തമായ കടയ്ക്കലിൽ ആണ് ഇങ്ങനെ ഒരു സംഭവം.
നാളുകളായി ആളുകൾ പരാതി പറയുന്നുണ്ടെങ്കിലും പിന്നെയും അഴുകിയ മത്സ്യ കച്ചവടം പൊടിപൊടിക്കുകയാണ്. അധികാരികൾ കാണാത്തതാണോ അതോ കണ്ണടക്കുന്നതാണോ. കോവിഡ് പോലുള്ള മാരക പകർച്ച വ്യാധികൾ ഉള്ള ഈ കാലത്ത് മറ്റു രോഗങ്ങളെ കൂടി തരണം ചെയ്യേണ്ട അവസ്ഥയാണ് കടയ്ക്കൽകാർക്ക്.
കടയ്ക്കൽ പഞ്ചായത്തെങ്കിലും ഈ പരാതിയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം നാട്ടുകാർ ഉന്നയിക്കുന്നു
ക്രെഡിറ്റ്: കാലിക ടിവി
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ