Responsive Ad Slot

Slider

slide 23 to 28 of 12

കൊവിഡ് 19: കൊല്ലം ജില്ലയിലും റൂട്ട് മാപ്പ് പുറത്തിറക്കും

കൊല്ലം ജില്ലയിലും യാത്ര ചെയ്തതായി കണ്ടെത്തി. ഒരു ക്ഷേത്ര ഉല്‍സവത്തിലും പങ്കെടുത്തു. ഇയാളുടെ കൊല്ലത്തെ യാത്രയുടെ റൂട്ട് മാപ്പാണ് പുറത്തിറക്കുന്നത്.

തിരുവനന്തപുരം: വര്‍ക്കലയിലെ റിസോര്‍ട്ടില്‍ രോഗം സ്ഥിരീകരിച്ച വിദേശി കൊല്ലം ജില്ലയിലും യാത്ര ചെയ്തതായി കണ്ടെത്തി. ഒരു ക്ഷേത്ര ഉല്‍സവത്തിലും പങ്കെടുത്തു. ഇയാളുടെ കൊല്ലത്തെ യാത്രയുടെ റൂട്ട് മാപ്പാണ് പുറത്തിറക്കുന്നത്.

അതേസമയം, രോഗലക്ഷണമുള്ളവരുടെ സ്രവം ശേഖരിക്കാന്‍ കൊല്ലം ജില്ലയില്‍ മൂന്ന് താലൂക്ക് ആശുപത്രികള്‍ കൂടി സജ്ജമാക്കും. പാരിപ്പള്ളിയിലെ തിരക്ക് കുറയ്ക്കാനാണ് കരുനാഗപ്പള്ളി, കൊട്ടാരക്കര, പുനലൂര്‍ എന്നിവിടങ്ങളിലും സൗകര്യം ഒരുക്കുന്നത്. ജില്ലയില്‍ 395 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലുണ്ട്. 12 പേര്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലാണ്.
disqus,
© all rights reserved
made with Kadakkalnews.com