Responsive Ad Slot

Slider

ചിങ്ങേലി ദയ ചാരിറ്റബിൾ ട്രസ്റ്റ് 5000 മാസ്കുകൾ നിർമ്മിച്ച് നൽകും.ആദ്യ ഘട്ടമായി 1000 മാസ്കുകൾ വിതരണം ചെയ്തു.

കടയ്ക്കൽ: ബ്രേക്ക് ദി ചെയിൻ ക്യമ്പയിന്റെ ഭാഗമായി ദയ ചാരിറ്റബിൾ ട്രസ്റ്റ്, കടയ്ക്കൽ, കുമ്മിൾ,ചിതറ, ഇട്ടിവ ഗ്രാമപഞ്ചായത്തുകളിലെ ആരോഗ്യപ്രവർത്തകർക്കും കോവിഡ് പ്രതിരോധ രംഗത്ത് പ്രവർത്തിക്കുന്ന ജീവനക്കാർക്കും ആവശ്യമായ 5000 കോ

കടയ്ക്കൽ: ബ്രേക്ക് ദി ചെയിൻ ക്യമ്പയിന്റെ ഭാഗമായി ദയ ചാരിറ്റബിൾ ട്രസ്റ്റ്, കടയ്ക്കൽ, കുമ്മിൾ,ചിതറ, ഇട്ടിവ ഗ്രാമപഞ്ചായത്തുകളിലെ ആരോഗ്യപ്രവർത്തകർക്കും കോവിഡ് പ്രതിരോധ രംഗത്ത് പ്രവർത്തിക്കുന്ന ജീവനക്കാർക്കും ആവശ്യമായ 5000 കോട്ടൻ മാസ്കുകൾ നിർമ്മിച്ച് സൗജന്യമായി വിതരണം ചെയ്യും. 

 ആദ്യഘട്ടമായി 1000 മാസ്കുകൾ വിതരണം ചെയ്തു. ഇട്ടിവ ഗ്രാമപഞ്ചായത്തിലെ ചുണ്ട പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.ദിനേഷ്കുമാർ മെഡിക്കൽ ഓഫീസർ ഡോ.ആർ.സിമി, കടയ്ക്കൽ താലൂക്ക് ഹോസ്പിറ്റലിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.അരുണാദവി മെഡിക്കൽ സൂപ്രണ്ട് ഡോ.രാജ്കപൂർ ചിതറയിൽ മാങ്കോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ഓഫീസർ ഡോ.എസ്.ആർ.രാകേഷ്, കുമ്മിൾ ഗ്രാമപഞ്ചായത്തിൽ കുമ്മിൾ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ഓഫീസർ ഡോ.ലക്ഷ്മി എന്നിവരും പോലീസ് ഓഫീസേഴ്സിനുവേണ്ടി കടയ്ക്കൽ പോലീസ് സ്റ്റേഷൻ ലാ ആന്റ് ഓഡർ ഇൻസ്പെക്ടർ വി.സജു, ഫയർഫോഴ്സ് ജീവനക്കാർക്കുവേണ്ടി കടയ്ക്കൽ ഫയർസ്റ്റേഷൻ ഓഫീസർ സുരേഷ്കുമാർ, മാധ്യമപ്രവർത്തകർക്കുവേണ്ടി ഗോപൻ മനോരമ, രാജേഷ് മാതൃഭൂമി എന്നിവരും മാസ്കുകൾ ഏറ്റുവാങ്ങി. 

ആരോഗ്യ പ്രവർത്തകർക്ക് ആവശ്യമായ മാസ്കുകൾ പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ വഴി മാത്രമായിരിക്കും വിതരണം ചെയ്യുക.കടയ്ക്കൽ, കുമ്മിൾ പഞ്ചായത്തുകളിലെ നാലു വാർഡുകളിൽ നിന്നും തെരെഞ്ഞെടുത്ത 15 വനിതകളെ കോഡിനേറ്റു ചെയ്തുകൊണ്ട്, വീടുകളിൽ മാസ്കുകളുടെ നിർമ്മാണം പുരോഗമിക്കുന്നു. പൊതുജനങ്ങൾക്ക് ദയ യുടെ ന്യായവില മെഡിക്കൽ ഷോപ്പിൽ നിന്നും മിതമായ നിരക്കിൽ മാസ്കുകൾ ലഭ്യമാക്കിവരുന്നു.കഴിഞ്ഞ 6 വർഷമായി കടയ്ക്കൽ, കുമ്മിൾ, ചിതറ,, ഇട്ടിവ ഗ്രാമപഞ്ചായത്തുകൾ കേന്ദ്രീകരിച്ച് പാലീയേറ്റീവ് പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ നിരവധി പദ്ധതികൾ ദയയുടെ നേതൃത്വത്തിൽ നടന്നുവരുന്നു.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com