Responsive Ad Slot

Slider

തൊളിക്കുഴി വാട്സാപ്പ് കൂട്ടായ്മയുടെ ബ്രേക്ക് ദ ചെയിന്‍

തൊളിക്കുഴി വാട്സാപ്പ് ഗ്രൂപ്പ് ബ്രേക്ക് ദ ചെയിന്‍ കാമ്ബെയിന്‍ തുടങ്ങി. കൊറോണ വൈറസിനെ പ്രതിരോധിക്കാനായി നടക്കുന്ന ബ്രേക്ക്‌ ദ ചെയിന്‍ ജാഗ്രത കാമ്ബെയിന്‍ തൊളിക്കുഴി വാട്സ്‌ആപ്പ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു. കാമ്ബെയിനിന്റെ ഉദ്ഘാടനം തൊളിക്കുഴി മുസ്ലിം ജമാഅത്ത് ഇമാം നിസാറുദ്ദീന്‍

കിളിമാനൂര്‍: തൊളിക്കുഴി വാട്സാപ്പ് ഗ്രൂപ്പ് ബ്രേക്ക് ദ ചെയിന്‍ കാമ്ബെയിന്‍ തുടങ്ങി. കൊറോണ വൈറസിനെ പ്രതിരോധിക്കാനായി നടക്കുന്ന ബ്രേക്ക്‌ ദ ചെയിന്‍ ജാഗ്രത കാമ്ബെയിന്‍ തൊളിക്കുഴി വാട്സ്‌ആപ്പ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു. കാമ്ബെയിനിന്റെ ഉദ്ഘാടനം തൊളിക്കുഴി മുസ്ലിം ജമാഅത്ത് ഇമാം നിസാറുദ്ദീന്‍ നദ്‌വി നിര്‍വഹിച്ചു. വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കായി എത്തിച്ചേര്‍ന്ന എല്ലാവര്‍ക്കും പൊതുജനങ്ങള്‍ക്കും കൈകഴുകല്‍ ബോധവത്കരണം നടത്തി.

ഗ്രൂപ്പ് പ്രസിഡന്റ് എ. എം. ഇര്‍ഷാദ്, ഗ്രൂപ്പ് ജനറല്‍ സെക്രട്ടറി എം. തമീമുദ്ദീന്‍, ജമാഅത്ത് പ്രസിഡന്റ് എസ്.എം. ഹസന്‍, എ. ഷിഹാബുദ്ദീന്‍, ഗ്രൂപ്പ് അംഗങ്ങളായ അനസ്, നിസാര്‍ കുന്നുംപുറം, എ.ആര്‍. ഷെമീം, രഞ്ജിത്ത്, മുനീര്‍, നദീര്‍, ജവാദ്, നിഹാല്‍, ബിയാസ്, അക്ബര്‍, ജസീം എന്നിവര്‍ നേതൃത്വം നല്‍കി. ബോധവത്കരണ ബോര്‍ഡുകള്‍ സ്ഥാപിച്ചു.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com