കടയ്ക്കല്‍: കടയ്ക്കല്‍ മടത്തറയിലുള്ള എസ്ബിഐയുടെ എടിഎമ്മില്‍ നിന്നു ലഭിച്ചത് ചിതലരിച്ച നോട്ടുകള്‍. പരാതിയുമായി ചെന്ന ഇടപാടുകാരെ ബാങ്ക് കൈയൊഴിഞ്ഞു. റിസര്‍വ് ബാങ്കില്‍ പോയി നോട്ട് മാറേണ്ട ഗതികേടിലാണ് സാധാരണക്കാര്‍.
ആശുപത്രിയില്‍ അടയ്ക്കാനായി എടിഎമ്മില്‍ നിന്നു പണം പിന്‍വലിച്ച കൊല്ലായില്‍ സ്വദേശി ലാലിക്ക് കിട്ടിയ നോട്ടാണിത്. രണ്ടായിരം രൂപയുടെ നാലു നോട്ടുകള്‍ ചിതലു തിന്നിരിക്കുന്നു. പരാതി പറയാനായി ബാങ്കില്‍ ചെന്നപ്പോള്‍ സ്വകാര്യ ഏജന്‍സിയാണ് എടിഎമ്മില്‍ പണം നിറയ്ക്കുന്നതെന്നും ബാങ്കിന് ഒരു ഉത്തരവാദിത്തവും ഇല്ലെന്നുമായിരുന്നു മറുപടി.
മടത്തറയിലെ എസ്ബിഐ എടിഎമ്മില്‍ നിന്നു പണം പിന്‍വലിച്ച മറ്റൊരാള്‍ക്കും രണ്ടായിരത്തിന്റെ ചിതലരിച്ച നോട്ടുകള്‍ ലഭിച്ചു.