Responsive Ad Slot

Slider

മദ്യപാനത്തിനിടയില്‍ തര്‍ക്കം; തലയ്ക്കടിയേറ്റ് കടയ്ക്കലില്‍ യുവാവ് കൊല്ലപ്പെട്ടു | kadakkal News

മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തില്‍ തലയ്ക്കടിയേറ്റ് കൊല്ലം കടയ്ക്കലില്‍ യുവാവ് കൊല്ലപ്പെട്ടു. കടയ്ക്കല്‍ ചേക്കില്‍ പണയില്‍ വീട്ടില്‍ ശ്രീകുമാറിനെ (24) സുഹൃത്ത് ഗോപകുമാര്‍ (34) വിറകു കഷ്ണം കൊണ്ട് തലയ്ക്കടിച്ചാണു കൊലപ്പെടുത്തിയത്. കൃത്യത്തിനു ശേഷം പ്രതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.

കടയ്ക്കൽ: മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തില്‍ തലയ്ക്കടിയേറ്റ് കൊല്ലം കടയ്ക്കലില്‍ യുവാവ് കൊല്ലപ്പെട്ടു. കടയ്ക്കല്‍ മുക്കട ചേക്കില്‍ പണയില്‍ വീട്ടില്‍ ശ്രീകുമാറിനെ (24) സുഹൃത്ത് ഗോപകുമാര്‍ (34) വിറകു കഷ്ണം കൊണ്ട് തലയ്ക്കടിച്ചാണു കൊലപ്പെടുത്തിയത്. കൃത്യത്തിനു ശേഷം പ്രതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.

കൊലപാതകം നടത്താൻ കാരണമായതായി ഗോപകുമാർ പോലീസിനോട് പറഞ്ഞത് ഇങ്ങനെയാണ്. കഴിഞ്ഞ ദിവസം വൈകുന്നേരം ഗോപകുമാർ വീട്ടിൽ മദ്യപിച്ചിരിക്കുപ്പോൾ. സുഹൃത്തായ ശ്രീകുമാർ ഒരു കുപ്പി മദ്യവുമായി വീട്ടിൽ വരുകയും.  രാത്രി എട്ടു മണി വരേ ഇവർ  മദ്യപിച്ച് ഇരിക്കുകയും ചെയ്തു.വീട്ടിൽ മറ്റ്ആരു ഉണ്ടായിരുന്നില്ല. തുടർന്ന് ഒന്നും രണ്ടും പറഞ്ഞു ഇവർ കമ്മി വാക്കുതർക്കം നടക്കുകയും ശ്രീകുമാർ ഗോപകുമാറിനെ അടിക്കുകയും ചെയ്തു. തുടർന്നാണ് ഇയ്യാൾ ശ്രീകുമാറിനെ പിടിച്ചു തള്ളിയിട്ടതിനു ശേഷം അടുത്തുണ്ടായിരുന്ന  തടി കഷ്ണം എടുത്തു  ശ്രീകുമാറിൻറെ തലയ്ക്കും മുഖത്തും അടിക്കുന്നത്  തുടർന്ന് മദ്യലഹരിയിൽ ഗോപകുമാർ അവിടെ കിടന്നുറങ്ങി.

വീട്ടില്‍ മറ്റാരുമില്ലാത്തിനാല്‍ വിവരം പുറംലോകമറിഞ്ഞില്ല. ഇന്നു രാവിലെ വീടിനു സമീപത്തെ കവലയിലെത്തി ഗോപകുമാര്‍ തന്നെ കൊലപാതക വിവരം നാട്ടുകാരോട് പറഞ്ഞു. പിന്നാലെ പ്രതി കടയ്ക്കല്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം ചെയ്തു.വീട്ടുവളപ്പിൽ സംസ്ക്കരിച്ചു.    കൊലപാതകം നടത്തിയ ഗോപകുമാറിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്.
disqus,
© all rights reserved
made with Kadakkalnews.com