Responsive Ad Slot

വീട്ടമ്മയെ പീഡിപ്പിച്ചു എന്ന പരാതിയിൽ കടയ്ക്കൽ സ്വദേശി അറസ്‌റ്റിൽ

കടയ്ക്കൽ: വിവാഹിതയും മുപ്പതുകാരിയുമായ വീട്ടമ്മയെ വിവാഹം കഴിക്കാമെന്ന് വാഗ്ദ‌ാനം നൽകി ഇരുപത്തിനാലുകാരൻ പീഡിപ്പിച്ചതായി പരാതി. ഇൻസ്‌റ്റഗ്രാമിലൂടെയാണ് യുവാവും വീട്ടമ്മയും അടുപ്പമായത്. വീട്ടമ്മയുടെ പരാതിയിൽ യുവാവിനെ അറസ്‌റ്റു ചെയ്തു. കടയ്ക്കൽ കുറ്റിക്കാട് സ്വദേശി 24 വയസ്സുള്ള അനുജിത്തിനെയാണ് കടയ്ക്കൽ പൊലീസ് അറസ്‌റ്റ് ചെയ്തത്.

ഇൻസ്റ്റഗ്രാം വഴിയാണ് വീട്ടമ്മയും അനുജിത്തും തമ്മിൽ അടുപ്പമായത്.
തിരുവനന്തപുരത്തും ബെംഗളുരുവിലുമായി ഇവർ മാസങ്ങളായി ഒരുമിച്ചു താമസിച്ചു വരുകയായിരുന്നു. യുവാവുമായുളള ബന്ധം തുടരുന്നതിനിടെ വീട്ടമ്മ വിദേശത്തുളള ഭർത്താവിന് സന്ദേശം അയച്ചത് യുവാവ് കണ്ടെത്തിയതോടെ പ്രശ്‌നമായി. വിവാഹിതയാണെന്നും മുപ്പതുവയസുണ്ടെന്നും മറച്ചുവച്ചെന്നായി അനുജിത്തിന്റെ പരാതി.

ഇക്കാര്യങ്ങളെല്ലാം അനുജിത്ത് വീട്ടമ്മയുടെ ഭർത്താവിനെ അറിയിച്ചതോടെ ഭർത്താവ് വിവാഹമോചനത്തിന് കേസ് ഫയൽ ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെയാണ് അനുജിത്തും കുടുങ്ങിയത്. തന്നെ വിവാഹം കഴിക്കാമെന്നു പറഞ്ഞു അനുജിത് മാസങ്ങളോളം കൂടെ താമസിപ്പിച്ചു പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. പരാതിയിൽ കടയ്ക്കൽ പൊലീസ് അനുജിത്തിനെ അറസ്റ്റു ചെയ്തു.

കടയ്ക്കലിൽ അറുപത്തിയേഴുകാരിയായ അമ്മയുടെ കൈ മകൻ അടിച്ചൊടിച്ചു

കടയ്ക്കൽ: കടയ്ക്കലിൽ അറുപത്തിയേഴുകാരിയായ അമ്മയുടെ കൈ മകൻ അടിച്ചൊടിച്ചു. കോട്ടുക്കൽ സ്വദേശിനിയായ കുലുസം ബീവിയുടെ ഇടത് കൈ ആണ് വിറകു കഷണം കൊണ്ട് മകൻ അടിച്ചൊടിച്ചത്. സംഭവത്തിൽ മകൻ നാസറുദ്ദീനെ കടയ്ക്കൽ പൊലീസ് അറെസ്റ്റ്‌ ചെയ്തു. ഭക്ഷണം കഴിച്ച ശേഷം കൈ കഴുകാൻ വെളളം നൽകിയില്ലെന്ന് പറഞ്ഞായിരുന്നു കുൽസം ബീവിയെ മകൻ മർദ്ദിച്ചത്. ഇക്കഴിഞ്ഞ 16 ആം തീയതിയായിരുന്നു സംഭവം. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ഇവരെ പ്രതിയിൽ നിന്ന് രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കുൽസം ബീവി നൽകിയ പരാതിയിലാണ് നസറുദ്ദീനെ അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം പ്രതിക്കെതിര കേസെടുത്തു.

സുജലം പദ്ധതിയിൽ ഉൾപ്പെടുത്തി കുമ്മിൾ ക്ഷേത്രക്കുളം നവീകരിക്കുന്നു

കുമ്മിൾ: കാട് കയറി ജീർണ്ണാവസ്ഥയിലായിരുന്ന നൂറ്റാണ്ടുകൾ പഴക്കംചെന്ന കുമ്മിൾ ക്ഷേത്രക്കുളം കൊല്ലം ജില്ലാ പഞ്ചായത്തിന്റെ സുജലം പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരണം ആരംഭിച്ചു കുമ്മിൾ ശിവ പാർവ്വതി ക്ഷേത്രക്കുളമാണ് നവീകരിക്കുന്നത്. കാവുകളുടെയും, കുളങ്ങളുടെയും സംരക്ഷണത്തിനായാണ് ഈ പദ്ധതി. 53 ലക്ഷം രൂപ ചിലവഴിച്ചാണ് നിർമ്മാണം, മണ്ണ് പര്യവേഷണ സംരക്ഷണ വകുപ്പിനാണ് നിർമ്മാണ ചുമതല. ജീർണ്ണിച്ച കൽപടവുകളും പാർശ്വഭിത്തികളും കെട്ടി കുളത്തിൽ ജല ലഭ്യത ഉറപ്പ് വരുത്തുകയാണ് ലക്ഷ്യമെന്ന് കുമ്മിൾ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ മധു പറഞ്ഞു. 

തൊളിക്കുഴിയിൽ നിന്നും MDMA, കഞ്ചാവും മായി യുവാവ് പിടിയിൽ

കുമ്മിൾ: ചടയമംഗലം റേഞ്ച് ഇൻസ്‌പെക്ടർ രാജേഷ് എ. കെ യുടെ നേതൃത്വത്തിൽ റേഞ്ച് പാർട്ടി റേഞ്ചിന്റെ വിവിധ ഭാഗങ്ങളിൽ പട്രോളിംഗ് നടത്തിയതിൽ 16-06-2024 തീയതി രാത്രി 10:30 മണി സമയത്ത് കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ കുമ്മിൾ വില്ലേജിൽ തൊളിക്കുഴി മൂന്ന്കല്ലിൻമൂട് ജംഗ്ഷനിൽ വെച്ച് 0.2830 ഗ്രാം MDMA, 20 ഗ്രാം കഞ്ചാവ് എന്നിവ KL 24 R 4186 രജിസ്ട്രേഷൻ നമ്പറിലുള്ള KTM RC 200 ബൈക്കിൽ ഒതുക്കം ചെയ്തു വച്ച് കടത്തിക്കൊണ്ടുവന്ന കുറ്റത്തിന് കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലുക്കിൽ, കുമ്മിൾ വില്ലേജിൽ, ഈയ്യക്കോട്, തടത്തിൽ വീട്ടിൽ അനിൽകുമാർ മകൻ 23 വയസുള്ള അനന്തു എന്നയാളെ അറസ്റ്റ് ചെയ്തു ഒരു NDPS കേസ് ചടയമംഗലം എക്സൈസ് റേഞ്ച് ഓഫീസിൽ NDPS ക്രൈം നമ്പർ 19/2024 u/s 20 (b) (ii) (A) & 22(a) of NDPS Act 1985 പ്രകാരം രജിസ്റ്റർ ചെയ്തു. പാർട്ടിയിൽ AEI (gr) ഷാനവാസ്‌ എ. എൻ ,ഉണ്ണികൃഷ്ണൻ. ജി CEO മാരായ ബിൻസാഗർ, ശ്രേയസ് ഉമേഷ്‌, എന്നിവർ പങ്കെടുത്തു.

കടയ്ക്കൽ സ്വദേശി സൗമ്യയ്ക്ക് മെഡിട്രീനയുടെ സാന്ത്വനം

കടയ്ക്കൽ: അമ്മ വൃക്ക നൽകാൻ തയ്യാറായിട്ടും, ചികിത്സാച്ചെലവിന് പണമില്ലാതെ വലഞ്ഞ യുവതിക്ക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലൂടെ പുനർജന്മമേകി കൊല്ലം മെഡിട്രീന ആശുപത്രി. വൃക്ക രോഗിയും നിർദ്ധന കുടുംബത്തിലെ അംഗവുമായ കൊല്ലം കടയ്ക്കൽ സ്വദേശി സൗമ്യയ്ക്കാണ് മെഡിട്രീന കൈത്താങ്ങായത്.

രണ്ട് വൃക്കകളും തകരാറിലായ സൗമ്യ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് നടത്തിയാണ് ജീവൻ നില നിറുത്തിയിരുന്നത്. ഭർത്താവ് ഉപേക്ഷിച്ചതിനാൽ വൃദ്ധരായ മാതാപിതാക്കളുടെ തുച്ഛമായ വരുമാനത്തിലാണ് രണ്ടു മക്കൾക്കൊപ്പം സൗമ്യ ജീവിച്ചിരുന്നത്. സ്വന്തമായി വീടില്ല. അമ്മ പ്രസന്നകുമാരി ഒരു വൃക്ക മകൾക്ക് നൽകാൻ തയ്യാറായിരുന്നെങ്കിലും പണം തടസമായി. ഇതിനിടെയാണ് സൗമ്യയെ കുറിച്ചറിഞ്ഞ മെഡിട്രീന ആശുപത്രിയിലെ നെഫ്രോളജി കൺസൾട്ടന്റ് ഡോ.റെമി ജോർജ്, മെഡിട്രീന ഹോസ്പിറ്റൽ എം.ഡിയും ചെയർമാനും പ്രശസ്ത ഹൃദ്രോഗ വിദഗ്ദ്ധനുമായ ഡോ. പ്രതാപ് കുമാറിനോടും മെഡിട്രീന ഗ്രൂപ്പ് സി.ഇ.ഒ ഡോ.മഞ്ജു പ്രതാപിനോടും വിവരം പറഞ്ഞത്.

തുടർന്ന് സൗമ്യയുടെ ചികിത്സ ചെലവുകൾ പൂർണമായും ഏറ്റെടുക്കുകയും സൗജന്യമായി വൃക്ക മാറ്റിവയ്ക്കൽ നടത്തിക്കൊടുക്കുകയുമായിരുന്നു. കഴിഞ്ഞ ഒന്നിനായിരുന്നു ശസ്ത്രക്രിയ. സൗമ്യയുടെ ശരീരം അതിവേഗം പുതിയ വൃക്കയെ സ്വീകരിക്കുകയും വൃക്കയുടെ പ്രവർത്തനങ്ങൾ സുഗമമായി നടക്കുകയും ചെയ്തു. 12 ലക്ഷത്തിലേറെ രൂപയാണ് ശസ്ത്രക്രിയയ്ക്കായി മെഡിട്രീന ചെലവഴിച്ചത്.

ഡോ.റെമി ജോർജിനൊപ്പം യൂറോളജി വിഭാഗത്തിലെ ഡോ.രവീന്ദ്ര, ഡോ. പ്രവീൺ സുന്ദർ, ഡോ .വിപിൻദാസ്, അനസ്‌തേഷ്യ വിഭാഗത്തിലെ ഡോ.ശങ്കർ, ഡോ.നഹാസ്, ഡോ.ആകാശ് (സി.ടി.വി.എസ്), അബിൻസ് കുര്യൻ (ട്രാൻസ് പ്ളാന്റ് കോ ഓർഡിനേറ്റർ), ഒ.ടി സ്റ്റാഫുകൾ, ടെക്നീഷ്യൻമാർ, നഴ്‌സുമാർ തുടങ്ങിയർ ദൗത്യത്തിൽ പങ്കാളികളായി. കൂടാതെ വൃക്ക മാറ്റിവയ്ക്കൽ കഴിഞ്ഞവർക്കും വൃക്ക ദാനം ചെയ്തവർക്കും തുടർചികിത്സയ്ക്കും മറ്റു പരിശോനകൾക്കുമായി കിഡ്നി ട്രാൻസ്‌പ്ളാന്റ് ക്ലിനിക്ക് മെഡിട്രീനയിൽ പ്രവർത്തനമാരംഭിച്ചു. എല്ലാ വെള്ളിയാഴ്ചയും ഉച്ചക്ക് 2 മുതൽ 4 വരെയാണ് പ്രവർത്തനം.

അനഘ ബി ആനന്ദ് ചിതറ ആദിവാസി കോളനിയിൽ നിന്നുള്ള ആദ്യ ഡോക്ടർ

ചിതറ: ആദിവാസി വിഭാഗത്തിൽ നിന്നുമുള്ള ആദ്യ ഫോറസ്റ്റ് ഗാർഡിന്റെ മകൾ ചിതറ പഞ്ചായത്തിൽ അരിപ്പ ആദിവാസി മേഖലയിൽ നിന്നുള്ള ആദ്യ ഡോക്ടർ, അരിപ്പ കൊച്ചരിപ്പ അനു ഹൗസിൽ അനഘ ബി.ആ നന്ദ് ആണ് എംബിബിഎസ് പരിക്ഷ വിജയിച്ചത്.

ആദിവാസി മേഖലയിൽ നിന്നു ള ആദ്യ വനിതാ ഫോറസ്‌റ്റ് ഗാർഡ് വി.ബീനുവിന്റെ മകളാണ് ബിന്ദു ഇപ്പോൾ അരിപ്പയിൽ ബീറ്റ് ഫോറസ്‌റ്റ് ഓഫിസറാണ്. ഇടപ്പണ എൽപിഎസിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ അനഘ, തിരുവനന്തപുരം ശ്രീകാര്യം ഡോ. അംബേദ്‌കർ എച്ച് എസ് എസിൽ നിന്ന് പ്ലസ് ടൂ വിജയിച്ച ശേഷം മെഡിക്കൽ പ്രവേശന
പരീക്ഷ വിജയിച്ചാണ് വെഞ്ഞാ റുമൂട് മെഡിക്കൽ കോളജിൽ പ്രവേശനം നേടിയത്.

എംബിബിഎസ് ബിരുദം നേടിയ അനഘ വെഞ്ഞാറുമുട്മെഡിക്കൽ കോളജിൽ ഹൗസ് സർജനായി 17-ന് പ്രവേശിപ്പിക്കും ചിതറ പഞ്ചായത്തിൽ അരിപ്പ, കൊച്ചരിപ്പ, ഇടപ്പണം, നാട്ടുക ല്ല്, തൊളിപച്ച വഞ്ചിയോട് ആദി വാസി മേഖലയിൽ നിന്ന് അനഘ ഡോക്‌ടർ ആയി എത്തുന്നത് ഇവിടെ സന്തോഷ ത്തിനും വകയേകി കഴിഞ്ഞ ദിവസം എംപി എം കെ പ്രേമചന്ദ്രൻ സമൺതൊടി രാജൻ എന്നിവർ അനഘയെ അനുമോദിച്ചിരുന്നു. അനഘയെ അനുമോദിക്കാനുള്ള തയാറെടുപ്പിലാണ് ആദിവാസി മേഖല.

കടയ്ക്കൽ സപ്ലൈകോ ​ഗോഡൗണിലെ തിരിമറി; 4 പേർക്ക് സസ്പെന്‍ഷന്‍

കടയ്ക്കൽ: കടയ്ക്കലിൽ സപ്ലൈകോ ഗോഡൗണിൽ തിരിമറി നടത്തിയ ജീവനക്കാര്‍ക്കെതിരെ വകുപ്പുതല നടപടി. ഓഫീസര്‍ ഇന്‍ ചാര്‍ജ് അടക്കം നാല് പേരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. ചടയമംഗലം സൂപ്പർമാർക്കറ്റിലെ ഇൻ ചാർജ് എസ് സുരേഷ് കുമാറിനാണ് ഗോഡൗണിന്‍റെ പകരം ചുമതല.

സപ്ലൈകോ കൊട്ടാരക്കര താലൂക്ക് ഡിപ്പോയുടെ പരിധിയിലുള്ള ഗോഡൗണിലാണ് ക്രമക്കേട് കണ്ടെത്തിയത്. പച്ചരി, കുത്തരി തുടങ്ങിയ സാധനങ്ങള്‍ കണക്കില്‍ കാണിച്ചിരിക്കുന്ന അളവില്‍ ഗോഡൗണില്‍ ഉണ്ടായിരുന്നില്ല. പച്ചരിയിൽ 531 ക്വിൻ്റലിൻ്റെയും, കുത്തരിയിൽ 36 ക്വിൻ്റലിൻ്റെയും കുറവ് കണ്ടെത്തി. തിരിമറി നടന്നെന്ന പ്രാഥമിക വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ജീവനക്കാര്‍ക്കെതിരെ ദക്ഷിണ മേഖല റേഷനിങ് ഡെപ്യൂട്ടി കൺട്രോളർ നടപടിയെടുത്തത്. ഓഫീസർ ഇൻ ചാർജ് ഉള്‍പ്പടെ നാല് പേരെ സസ്പെന്‍ഡ് ചെയ്തു. ഗോഡൗണിനെതിരെ മുന്‍പും നിരവധി തവണ പരാതികള്‍ ഉയര്‍ന്നിരുന്നു.

കാഞ്ഞിരത്തുമൂട് ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രക്കാർക്ക് പരിക്ക്

കടയ്ക്കൽ: കാഞ്ഞിരത്തുമൂട് ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം അപകടത്തിൽ ബൈക്ക് യാത്രക്കാർക്ക് പരിക്ക്. പരിക്കേറ്റത് കിഴക്കുംഭാഗം സ്വദേശിയും പേഴ്‌മൂട് സ്വദേശിയുമാണ്. ബൈക്കിന് പുറകിൽ ഇരുന്ന വ്യക്തിക്ക് തലയ്ക്ക് ഉൾപ്പെടെ പരിക്കേറ്റിട്ടുണ്ട്. റോഡ് സൈഡിൽ ഒതുക്കി ഇട്ടിരുന്ന കാർ കൃത്യമായി റോഡ് നോക്കാതെ റോഡിലേക്ക് വണ്ടി ഇറക്കിയതാണ് അപകടത്തിന് കാരണമായത അപകടത്തിൽ പരിക്കേറ്റവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കടയ്ക്കൽ കിംസാറ്റ് സഹകരണ ആശുപത്രി ഒന്നാം പിറന്നാൾ ആഘോഷം

കടയ്ക്കൽ: കടയ്ക്കൽ കിംസാറ്റ് സഹകരണ ആശുപത്രിയുടെ ഒന്നാം പിറന്നാൾ ആഘോഷം മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു .കടയ്ക്കൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി.മിഥുൻ അദ്ധ്യക്ഷനായി. കിംസാറ്റ് ചെയർമാൻ എസ്.വിക്രമൻ സ്വാഗതം പറഞ്ഞു. 

സി.പി.എം ജില്ലാ സെക്രട്ടറി എസ്. സുദേവൻ, സി.പി .എം സംസ്ഥാന കമ്മറ്റിയംഗം എസ്. രാജേന്ദ്രൻ, കേരള ബാങ്ക് ഡയറക്ടർ അഡ്വ. ജി. ലാലു, കാഷ്യു കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹനൻ, ജെ.ആർ.എ അബ്ദുൽ ഹലീം, ബാങ്ക് വൈസ് പ്രസിഡന്റ് പി.പ്രതാപൻ, കിംസാറ്റ് ഗവേണിംഗ് കൗൺസിൽ അംഗം അഡ്വ.ടി.എസ്. പ്രഫുല്ല ഘോഷ്, ഡി.രാജപ്പൻ നായർ, മെഡിക്കൽ സൂപ്രണ്ട് ഡോ.മുഹമ്മദ് ഹുസൈൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരൻ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജെ. നജീബത്ത്, കുമ്മിൾ പഞ്ചായത്ത് പ്രസിഡന്റ് കെ.മധു, കടയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് എം.മനോജ് കുമാർ, സി.പി.എം കടയ്ക്കൽ ഏരിയ സെക്രട്ടറി എം.നസീർ , സി.പി.ഐ മണ്ഡലം സെക്രട്ടറി എസ്. ബുഹാരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രാധിക, വാർഡ് മെമ്പർ പി.രജിത കുമാരി, കിംസാറ്റ് ഗവേണിംഗ് കൗൺസിൽ അംഗങ്ങളായ എ.ഷിബു, എൻ.ആർ.അനി, ഇ.വി.ജയപാലൻ, ആർ.ലത തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി പി.അശോകൻ നന്ദി പറഞ്ഞു.

സെമിനാർ സഹകരണ രജിസ്ട്രാർ ടി.വി.സുഭാഷ് ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. മഞ്ചേരി ഗവ. മെഡിക്കൽ കോളജിലെ അഡീഷണൽ പ്രൊഫ.ടി.എസ്. അനീഷ് വിഷയം അവതരിപ്പിച്ചു. പി.എസ്.സി മുൻ ചെയർമാൻ എം.ഗംഗാധരക്കുറുപ്പ്, എ.മാധവൻ പിള്ള എന്നിവർ ചർച്ച നയിച്ചു.

കടയ്ക്കൽ സ്വദേശി സൗദിയിൽ ആത്മഹത്യ ചെയ്തു

കടയ്ക്കൽ: കടയ്ക്കൽ കാറ്റാടിമൂട് സ്വദേശി കൊച്ചനി എന്ന് വിളിക്കുന്ന ഷാജി കുമാറാണ് സൗദി അൽ ക്വാറിൽ ആത്മഹത്യ ചെയ്തത്. ഒരുമാസം മുമ്പ് ഇദ്ദേഹം ഓടിച്ചിരുന്ന വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് സൗദി സ്വദേശി മരണപ്പെട്ടത്. നാളെ നാട്ടിലേക്ക് വരാൻ ഇരിക്കുകയായിരുന്നു. ഏകദേശം 28000 റിയാല് അപകടവുമായി ബന്ധപ്പെട്ട പിഴ ചുമത്തിയിരുന്നതായി പറയപ്പെടുന്നു,

സ്പോൺസർ പിഴ ഒടുക്കാൻ തയ്യാറാകാതിരിക്കുകയും പാസ്പോർട്ട് പിടിച്ചു വെച്ചത് കൊണ്ടും ആകാം ഇന്നലെ വൈകിട്ട് അദ്ദേഹം ആത്മഹത്യ ചെയ്തത്. ബോഡി നാട്ടിലേക്ക് കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരുന്നു .ഭാര്യയും ഒരു മകനുമാണുള്ളത്.

കടയ്ക്കൽ കിംസാറ്റ് സഹകരണ ആശുപത്രിയുടെ ഒന്നാംവാർഷികം ജൂൺ 10

കടയ്ക്കൽ: കടയ്ക്കൽ സഹകരണ ബാങ്കിൻ്റെ നേത്യത്വത്തിൽ കടയ്ക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിയുടെ ഒന്നാം വാർഷികം ഈ മാസം 10 തീയതി വിവിധ പരിപാടികളോടെ തുടക്കം കുറിയ്ക്കുമെന്ന് ആശുപത്രി ചെയർമാൻ എസ് വിക്രമൻ, ഗവേണിങ് കൗൺസിൽ അംഗം ടി. എസ് പ്രഫുല്ല ഘോഷ് , മെഡിക്കൽ സൂപ്രണ്ട് ഡോ. മുഹമ്മദ് ഹുസൈൻ, പി. പ്രതാപൻ എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

ജൂൺ 10 രാവിലെ 9 മണി മുതൽ സാമൂഹിക ആരോഗ്യ പരിചരണ മേഖലയിലെ സമകാലിക ഇടപെടലുകൾ വിഷത്തിൽ സെമിനാർ നടക്കും. സെമിനാറിന് മഞ്ചേലി മെഡിക്കൽ കോളേജിലെ പ്രഫ. ടി. എസ് അനീഷ് വിഷയം അവതരണം നടത്തും. എൻ. എസ് ആശുപത്രി വൈസ് പ്രസിഡൻ്റ് എ. മാധവൻ പിള്ള മുഖ്യ അഥിതിയായി സംസാരിക്കും. 12 മണിമുതൽ കുടുംബശ്രീം , ആശുപത്രി ജീവനകാരുടെ കലാപരിപാടികൾ നടക്കും. 2.30 മുതൽ നടക്കുന്ന പൊതുസമ്മേളനം മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം നിർവഹിക്കും. മൈക്രോ ബയോളജി ലാണ് മന്ത്രി കെ.എൻ ബാലഗോപാൽ ഉദഘാടനം നിർവഹിക്കുo. 6.30 മുതൽ മ്യൂസിക്കൽ നൈറ്റ് സംഘടിപ്പിക്കും.

കടയ്ക്കലിൽ സിപിഎം കോൺഗ്രസ് സംഘർഷം

കടയ്ക്കൽ: കടയ്ക്കൽ പൊലീസ് സ്‌റ്റേഷനിൽ പൊലീസുകാരുടെ മുന്നിൽവച്ച് പരാതി നൽകാനെത്തിയ യു.ഡി.എഫുകാരെ മർദ്ദിച്ച് സി.പി.എം പ്രവർത്തകർ. പൊലീസുകാർക്കും മർദ്ദനമേറ്റു. സി.പി.എം മുക്കുന്നം ബ്രാഞ്ച് സെക്രട്ടറിയും മുക്കുന്നം സ്വദേശിയുമായ സജീർ മൻസിലിൽ സജീർ, ബ്രാഞ്ച് കമ്മിറ്റി അംഗവും ചെറുകര സ്വദേശിയുമായ വിമൽകുമാർ, ഡി.വൈ.എഫ്.ഐ പ്രവർത്തകനും ഇരട്ടകുളം സ്വദേശിയുമായ വിശാഖ് എന്നിവരെ കടയക്ക്ൽ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. 

ചൊവ്വാഴ്ച രാത്രി 10.30ഓടെയാണ് സംഭവം. ചൊവ്വാഴ്ച വൈകിട്ട് ആറോടെ എൻ.കെ.പ്രേമചന്ദ്രന്റെ തിരഞ്ഞെടുപ്പ് വിജയാഘോഷവുമായി ബന്ധപ്പെട്ട് കടയ്ക്കൽ സ്വദേശിയും കോൺഗ്രസ് പ്രവർത്തകനുമായ പാറവിള പുത്തൻവീട്ടിൽ ജിഷ്ണു വീടിന്റെ മുന്നിൽ പടക്കം പൊട്ടിച്ചിരുന്നു. അയൽക്കാരനും സി.പി.എം പ്രവർത്തകനായ വിമൽകുമാർ ഇത് ചോദ്യം ചെയ്യുകയും ജിഷ്ണുവിനെ മർദ്ദിക്കുകയും ചെയ്തിരുന്നു. മർദ്ദനത്തിൽ ജിഷ്ണുവിന്റെ കണ്ണിന് പരിക്കേറ്റു. തുടർന്ന് രാത്രിയോടെ ജിഷ്ണു യു.ഡി.എഫ് പ്രവർത്തകർക്കൊപ്പം കടയക്ക്ൽ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകി. 

പരാതിയുടെ അടിസ്ഥാനത്തിൽ മൊഴി രേഖപ്പെടുത്തുന്നതിനിടയിൽ സി.പി.എം -ഡി.വൈഎഫ് പ്രവർത്തകരായ അഞ്ച് പേർ സ്‌റ്റേഷന് പുറത്ത് സംഘടിക്കുകയും സ്‌റ്റേഷൻ പരിസരത്ത് നിൽക്കുകയായിരുന്ന യു.ഡി.എഫ് പ്രവർത്തകരുമായി വാക്കേറ്റത്തിലും കയ്യാങ്കളിയിലും കലാശിക്കുകയുമായിരുന്നു. 

ചെറുകര അനൂപ് നിവാസിൽ അനൂപ്, സച്ചിൻ നിവാസിൽ സച്ചിൻ എന്നിവരെ അക്രമിച്ചപ്പോൾ പിടിച്ചുമാറ്റാനെത്തിയ എ.എസ്.ഐ വിനോദ്കുമാറിനും സി.പി.ഒ വിൻസിക്കും മർദ്ദനമേറ്റു. തുടർന്ന് സംഭവസ്ഥലത്ത് നിന്ന് അഞ്ച് പേരും രക്ഷപ്പെട്ടു. സംഭവത്തിൽ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്ത് വന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കടയ്ക്കൽ സി.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളിൽ മൂന്ന് പേരേ പിടികൂടിയത്. മറ്റ് രണ്ട് പേർ ഒളിവിലാണ്. പിടികൂടിയ പ്രതികളെ കടയക്ക്ൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതികൾക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
© all rights reserved
made with Kadakkalnews.com